ഏത് തരം ആൾക്കാർക്കാണ് ജീവിതത്തിൽ
വിജയം വരിക്കാൻ കഴിയാത്തത് ?
ഹരി നാരായണൻ
ഇനി പറയുന്ന സ്വഭാവമുള്ളവരാണ് നിങ്ങളെങ്കിൽ എന്തെല്ലാം ചെയ്താലും ഒരു തരത്തിലും ജീവിതത്തിൽ രക്ഷപ്പെടാൻ കഴിയില്ല. അതിനാൽ മന:പൂർവം ശ്രമിച്ച് ഈ ദുർഗുണങ്ങളിൽ നിന്നും എത്രയും വേഗം മോചനം നേടാൻ ശ്രമിക്കുക:
1
സ്വന്തം സുരക്ഷിത മേഖലകളിൽ ഒതുങ്ങിക്കൂടുന്നവർ
2
ഭയം, പരാജയം എന്നിവ സംഭവിക്കും എന്ന് കരുതി ഒരു പുതിയ പദ്ധതികളും പരീക്ഷിക്കാത്തവർ
3
കഠിനമായ വെല്ലുവിളികൾ ഉയർത്തുമെന്ന് ഭയന്ന് എല്ലാ
ദൗത്യങ്ങളും അതിവേഗം ഉപേക്ഷിക്കുന്നവർ
4
ചുറ്റുമുള്ളവരെക്കുറിച്ച് ധാരാളം പരാതികൾ എപ്പോഴും പറഞ്ഞു കൊണ്ടിരിക്കുന്നവർ
5
സ്വന്തം സമയത്തിനും മറ്റുള്ളവരുടെ സമയത്തിനും ഒരു വിലയും കല്പിക്കാത്തവർ
6
മറ്റുള്ളവരുടെ ജീവിതം നോക്കിയിക്കുകയും, തനിക്ക് വേണ്ടിയൊന്നും ചെയ്യാതിരിക്കുകയും ചെയ്യുന്നവർ.
7
സ്വന്തം ലക്ഷ്യത്തിന് നിരക്കാത്ത തരത്തിലെ കർമ്മം ചെയ്ത് സമയം കളയുന്നവർ
8
തനിക്ക് വേണ്ടതും തന്റെ സമൂഹം കണ്ടറിഞ്ഞ് സാധിച്ചു തരട്ടെ കരുതുന്നവർ
9
എന്തിനും സ്വയം പരിമിതി കല്പിക്കുന്നവർ – അതായത് എന്നെക്കൊണ്ട് അത്രയൊന്നും ചെയ്യാൻ കഴിയില്ല, ആ സംരംഭം വിജയകരമാക്കാൻ എനിക്ക് സാധിക്കില്ല എന്ന് കരുതുന്നവർ
10
മറ്റുള്ളവരോട് എങ്ങനെ പെരുമാറണം എന്ന് അറിയാത്തവർ – ആരോട് എങ്ങനെ പെരുമാറണമെന്ന് അറിയാതെ സദാ സമയവും പരുഷമായി സംസാരിക്കുകയും പ്രവർത്തിക്കുകയും ചെയ്യുന്നവർ.
ഈശ്വര ചിന്ത, ധ്യാനം, യോഗ തുടങ്ങിയവയിലൂടെ ശുഭാപ്തിവിശ്വാസവും കർമ്മശേഷിയും നിശ്ചയദാഢ്യവും വർദ്ധിപ്പിക്കാൻ കഴിഞ്ഞാൽ ഈ ന്യൂനതകളിൽ നിന്നും ഏതൊരാൾക്കും അതിവേഗം മോചനം നേടാം. അതിന് കരുത്തിന്റെയും ശക്തിയുടെയും അചഞ്ചലമായ വിശ്വാസത്തിന്റെയും അപാരമായ ധൈര്യത്തിന്റെയും പ്രതീകമായ ഹനുമാൻ സ്വാമിയെ നിത്യവും ഓം ഹം ഹനുമതേ നമഃ എന്ന മന്ത്രം ജപിച്ച് പ്രാർത്ഥിക്കുന്നത് അത്യുത്തമമാണ്.
Story Summary: Ten habits you need to quit now for achieving success in life