ഏലസ് പോലല്ല, രത്നം പാളിയാൽ ജീവിതം പാളും
ജ്യോതിഷരത്നം വേണു മഹാദേവ്
ഗ്രഹദോഷങ്ങളുടെ പരിഹാരത്തിനോ, ഗ്രഹങ്ങളുടെ അനുഗ്രഹശേഷി വർദ്ധിപ്പിക്കുന്നതിനും ഒരോ വ്യക്തിയും അവർക്ക് വിധിച്ചിട്ടുള്ള രത്നം മാത്രം ധരിക്കണം. നിങ്ങൾക്കിണങ്ങാത്ത രത്നം ധരിച്ചാൽ പ്രയോജനം ലഭിക്കില്ലെന്നു മാത്രമല്ല ദോഷഫലങ്ങളുണ്ടാവുകയും ചെയ്യും. അതിനാൽ ഒരാൾക്ക് വേണ്ട രത്നകല്ലുകൾ തീരുമാനിക്കുന്നതിൽ പരമാവധി ശ്രദ്ധ ആവശ്യമാണ്. തെറ്റായ രത്നമാണ് ഉപയോഗിക്കുന്നതെങ്കിൽ അതു വ്യക്തിയുടെ ഊർജ്ജ നിലയിൽ അസുന്തുലിതാവസ്ഥ സൃഷ്ടിക്കും. അത്യാഹിതമടക്കമുള്ള വലിയ പ്രശ്നങ്ങൾക്ക് കാരണമാകും. അനുയോജ്യമായ കല്ല് ഏതാണെന്നു കണ്ടുപിടിക്കാൻ അവരുടെ ജാതകം വളരെ സൂക്ഷ്മമായി പഠിക്കണം. അത് മനസിലാക്കി വിശ്വസ്തയുള്ള സ്ഥാപനത്തിൽ നിന്നും രത്നം വാങ്ങിയാലുടൻ മോതിരമാക്കാ ധരിക്കരുത്. അത് തനിക്ക് അനുയോജ്യമാണോ എന്നറിയുന്നതിന് രത്നം ഒരു വെളുത്ത തുണിയിൽ പൊതിഞ്ഞ് മാലയിലോ മറ്റോ കുറഞ്ഞത് നാല് ദിവസം ഉപയോഗിക്കുക. ഈ സമയത്ത് ദുരനുഭവങ്ങൾ എന്തെങ്കിലും സംഭവിക്കുകയാണെങ്കിൽ ഇതേ പോലുള്ള വേറെ രത്നം പരിശോധിക്കണം. ഒന്നിൽ കൂടുതൽ രത്നങ്ങൾ ധരിക്കേണ്ടി വന്നാൽ ഓരോന്നും നാലു ദിവസം വീതം ധരിച്ചു പരിശോധിക്കണം. പരിശോധനയ്ക്ക് ഒരു രത്നം ധരിച്ച് അത് മാറ്റുന്നതിനു മുമ്പേ അടുത്തത് അണിഞ്ഞ് പരിശോധിക്കണം. നമുക്ക് ഇണങ്ങാത്ത രത്നം ധരിച്ചാൽ ഓരോ രത്നവും സൃഷ്ടിക്കാവുന്ന പ്രശ്നങ്ങൾ:
▪️മാണിക്യം: അമിതമായ ഉഷ്ണം അനുഭവപ്പെടും. മനസ്സിൻ്റെ നിയന്ത്രണം പോകും. ഞരമ്പുകൾക്ക് ക്ഷീണം സംഭവിക്കും. ലൈംഗിക പ്രശ്നങ്ങൾ ഉണ്ടാകും.ദാമ്പത്യ ജീവിതത്തിൽ ബുദ്ധിമുട്ടുകൾ വരും.
▪️ മുത്ത് / മൂൺ സ്റ്റോൺ: അമിതമായ രക്തസ്രാവം ഉണ്ടാകും. ഉദര സംബന്ധമായ അസുഖങ്ങൾ ബാധിക്കും. ചിന്താ ശേഷിയിൽ വൈകല്യം വരും. മനസ്സിൻ്റെ നിയന്ത്രണം നഷ്ടപ്പെടും
▪️മരതകം: നിർവികാരത ഉണ്ടാകാം. അനാവശ്യമായ ചിന്തകൾ മനസ്സിനെ അലട്ടും. അതിന്റെ സ്വാധീനം തലച്ചോറിനെ പ്രതികൂലമായി ബാധിക്കാം.
▪️വജ്രം/വെളുത്ത പുഷ്യരാഗം: ഗർഭാശയത്തെ പ്രതികൂലമായി ബാധിക്കാം. നിയന്ത്രണാതീതമായ ലൈംഗികാസക്തി പ്രകടിപ്പിക്കും. വിശേഷബുദ്ധിയെ പ്രതികൂലമായി ബാധിക്കാം.
▪️ചുവന്ന പവിഴം: ആലോചിക്കാതെ പ്രവർത്തിക്കും. അപകടങ്ങൾ വരാം. മനസ്സിനെ നിയന്ത്രിക്കാനാവാത്ത സാഹചര്യം വരും. കൊടും ക്രൂരതകൾ കാട്ടും.
▪️മഞ്ഞപുഷ്യരാഗം: ശരീരം അമിതമായി വണ്ണം വയ്ക്കും സന്ന്യാസ ജീവിതത്തിലേക്ക് തിരിയുവാൻ താല്പര്യം ജനിക്കും. ആരേയും അനുസരിക്കാതിരിക്കാതെ വരും.
▪️ഇന്ദ്രനീലം: അപകടങ്ങൾ വരും. ഒന്നിലും താൽപര്യം ഇല്ലാതാകും. അമിതമായി ഉറങ്ങും. അലസത വർദ്ധിക്കും. സന്താനോല്പാദനശേഷി നശിക്കും.
▪️ ഗോമേദകം: ശരീരത്തിൽ വിഷാംശം കൂടും. പല തരം തടസ്സങ്ങൾ ബുദ്ധിമുട്ടുകൾ വരും. കാര്യങ്ങൾക്ക് പുരോഗതിയില്ലാതെ വരുന്നതാണ് മറ്റൊരു ലക്ഷണം.
▪️ വൈഡൂര്യം: അപ്രതീക്ഷിതമായി രോഗങ്ങൾ വരാം. മരുന്നുകൾ കൊണ്ടൊന്നും രോഗം നിയന്ത്രിക്കാൻ സാധിക്കാതെ വരാം. ശത്രുക്കൾ വർദ്ധിക്കും.
ചുരുക്കത്തിൽ ജാതകം നന്നായി പരിശോധിച്ച് യോഗകാരകനും ജാതകാൽ ബന്ധുവും ഭാഗ്യാധിപനും. ജീവിതകാലം മുഴുവൻ ജാതകദോഷ ശാന്തി നൽകുന്നതുമായ രത്നം മാത്രം ധരിക്കുക. ജന്മനക്ഷത്രക്കല്ല്, രാശിക്കല്ല് ഇവയുടെ അധിപതിയായ ഗ്രഹം ജാതകാൽ ശത്രുവാണെങ്കിൽ ആ കല്ലു ധരിക്കുന്നത് കഷ്ടതകൾ വർദ്ധിപ്പിക്കുകയേ ഉള്ളു . ഏലസ് പോലല്ല രത്നം, പണി പാളിയാൽ ജീവിതം പാളും.
ജ്യോതിഷരത്നം വേണു മഹാദേവ്
+91 9847575559