Saturday, 23 Nov 2024

ഏഴ് തലമുറയെ വരെ ബാധിക്കും നാഗദോഷം; ഒഴിവാക്കാൻ ഉത്തമം ഈ വഴിപാടുകൾ

ജ്യോതിഷ ആചാര്യ നന്ദകുമാർ
ഭൂമിയുടെ അവകാശികളാണ് നാഗങ്ങൾ. അത്രയധികം ഉന്നതമായ സ്ഥാനമാണ് നാഗങ്ങൾക്കുള്ളത്. നാഗങ്ങൾ യഥാർത്ഥത്തിൽ മനുഷ്യർക്ക് ഉപദ്രവകാരികളല്ല. മറിച്ച് നമ്മളെ സദാ കാത്തു രക്ഷിക്കുന്നത് നാഗദേവതകളാണ്. നാഗങ്ങള്‍ക്കോ അവരുടെ വാസസ്ഥാനത്തിനോ നാശം വരുത്തുക, കൊല്ലുക, മുറിവേല്‍പ്പിക്കുക, സര്‍പ്പക്കാവ് വെട്ടിത്തെളിക്കുക, സര്‍പ്പത്തിന്റെ മുട്ട നശിപ്പിക്കുക, കാവ് അശുദ്ധമാക്കുക തുടങ്ങിയവയാണ് സര്‍പ്പദോഷത്തിന് മുഖ്യ കാരണങ്ങൾ. പാരമ്പര്യമായി ആരാധിച്ചു വരുന്ന നാഗബിംബങ്ങള്‍ നശിപ്പിക്കുക, ആരാധന മുടക്കുക, സർപ്പദേവതകളെ വേണ്ട രീതിയിൽ പൂജിക്കാതിരിക്കുക തുടങ്ങിയവയും നാഗകോപത്തിനും നാഗദോഷത്തിനും കാരണമാകും. ജന്മജന്മാന്തരങ്ങള്‍ കൊണ്ട് പോലും തീരാത്ത പ്രയാസങ്ങള്‍ നാഗകോപം കാരണം ഉണ്ടാകാം എന്നാണ് പരമ്പരാഗത വിശ്വാസം.

നാഗദോഷങ്ങൾ ഏഴ് തലമുറയെ വരെ ബാധിക്കുമത്രേ. സന്താനമില്ലായ്മ, അല്പായുസ് , വംശനാശം, മഹാരോഗം, ദാരിദ്ര്യം , ഉന്മാദം എന്നിവ നാഗകോപത്താല്‍ സംഭവിക്കാം. ഈ ദോഷങ്ങൾ തീരാൻ കുടുംബത്തിൽ നാഗാരാധനയും കാവും മറ്റും ഉണ്ടെങ്കിൽ അത് വൃത്തിയായി ശുദ്ധിയോടെ ഭംഗിയായി സൂക്ഷിക്കണം. പരിപോഷിപ്പിക്കണം. അടിച്ച് തെളിച്ച് നിത്യം വിളക്ക് വയ്ക്കുകയും ആറുമാസത്തിലൊരിക്കൽ പൂജയും വഴിപാടും നടത്തി പ്രാർത്ഥിക്കുകയും വേണം.

നാഗപ്രീതിക്ക് ഉത്തമായ വഴിപാടുകൾ ധാരാളമുണ്ട്. അതിൽ ചില വഴിപാടുകളും ഫലസിദ്ധിയും :

സമ്പല്‍സമൃദ്ധിക്ക് :
ആയില്യപൂജ, നൂറും പാലും, വെള്ളരി സമർപ്പണം

വിദ്യക്കും സല്‍കീര്‍ത്തിക്കും:
പാട്ട്, ധാന്യം, ദിവ്യാഭരണങ്ങള്‍

ആരോഗ്യത്തിന് :
ഉപ്പ് സമർപ്പണം

വിഷനാശത്തിന് :
മഞ്ഞള്‍ സമർപ്പണം

ത്വക്ക് രോഗശമനത്തിന് :
ചേന സമർപ്പണം

രോഗശമനത്തിന് :
കുരുമുളക്, കടുക്, ചെറുപയറ് തുടങ്ങിയവ സമർപ്പണം

ദീര്‍ഘായുസ്സിന് :
നെയ്യ് സമർപ്പണം

സര്‍പ്പദോഷ പരിഹാരത്തിന് :
വെള്ളി, സ്വര്‍ണ്ണം എന്നിവയില്‍ നിര്‍മ്മിച്ച സര്‍പ്പരൂപം, സര്‍പ്പത്തിന്റെ മുട്ട എന്നീ രൂപങ്ങള്‍ സമർപ്പിക്കുക

ഇഷ്ടകാര്യസിദ്ധിക്ക് :
പാല്, കദളിപ്പഴം, നെയ്യ് പായസ്സം സമർപ്പണം

സന്താനലാഭത്തിന്:
നൂറും പാലും, സര്‍പ്പബലി, ആയില്യപൂജ, ഉരുളി കമഴ്ത്തൽ സമർപ്പണം

സര്‍പ്പ ഹിംസാദി ദോഷപരിഹാരം:
പായസഹോമം, പാലും പഴവും, അപ്പം, അവില്‍, കരിക്ക് മുതലായവ സമർപ്പണം

നാഗങ്ങൾ ദിവസത്തിന്റെ അധിപതി. ബ്രഹ്മാവ്‌ ഓരോ നാഗങ്ങളെയും ഓരോ ദിവസത്തിന്റെ അധിപതികളായി നിശ്ചയിച്ചിട്ടുണ്ടെന്നാണ് പുരാണങ്ങൾ പറയുന്നത് ഇവരെ സ്മരിച്ചുകൊണ്ട് ആ ദിവസം ആരംഭിച്ചാല്‍ ഐശ്വര്യം ഉണ്ടാകുമെന്നാണ് വിശ്വാസം :
ഞായര്‍…………. അനന്തന്‍
തിങ്കൾ …………… വാസുകി
ചൊവ്വ ……………. തക്ഷകന്‍
ബുധന്‍ ………….. കാര്‍ക്കോടകന്‍
വ്യാഴം …………….. പത്മന്‍
വെള്ളി …………….മഹാപത്മന്‍
ശനി ……………….. കാളിയന്‍,ശംഖപാലൻ

ജ്യോതിഷ ആചാര്യ നന്ദകുമാർ ,

+91 9526983697, തൃശൂർ, തളിക്കുളം

Story Summary: Naga Pooja brings prosperity, good health, wealth, peace, and removes fears in life

error: Content is protected !!
Exit mobile version