Wednesday, 18 Sep 2024

ഐക്യമത്യസൂക്ത പുഷ്പാഞ്ജലി എത്ര തവണ നടത്തിയാൽ ഫലം ?

തന്ത്രരത്നം പുതുമന മഹേശ്വരൻ നമ്പൂതിരി
ഐക്യമത്യസൂക്ത പുഷ്പാഞ്ജലി ക്ഷേത്രത്തിൻ നടത്തുമ്പോൾ അകന്നു കഴിയുന്ന ദമ്പതികൾ അല്ലെങ്കിൽ കമിതാക്കൾ രണ്ടുപേരുടെയും പേരും നാളും പറഞ്ഞ് നടത്തണോ ? ഏത് ദിവസമാണ് നടത്തേണ്ടത് ?
എത്ര തവണ ആവർത്തിച്ച് വഴിപാട് നടത്തണം ?
ധാരാളം പേർ ചോദിക്കാറുള്ള സംശയമാണിത്.

കലഹം മാറ്റാനായി രണ്ടു പേരുടെയും പേരും നാളും പറഞ്ഞ് ഐക്യമത്യസൂക്ത പുഷ്പാഞ്ജലി നടത്തണം
എന്ന് നിർബന്ധമില്ല. എന്നാൽ അങ്ങനെ ചെയ്യുന്നതിൽ
തെറ്റും ദോഷവും ഇല്ലതാനും. ശരിക്കും ആരാണോ ആവശ്യക്കാർ അവരുടെ പേരും നാളും പറഞ്ഞ് മാത്രം നടത്തിയാൽ മതി. പക്ഷേ പുഷ്പാഞ്ജലി നടത്തുന്ന
വ്യക്തികൾ വഴിപാടിനൊപ്പം നന്നായി, അതിശക്തമായി പ്രാർത്ഥിക്കണം. ആരുമായുള്ള ഭിന്നത അല്ലെങ്കിൽ കലഹമാണോ മാറേണ്ടത് അതിനായി പ്രാർത്ഥിക്കണം.
പുഷ്പാഞ്ജലി 7 അല്ലെങ്കിൽ 12 തവണ ചെയ്യുമ്പോൾ തന്നെ ഫലം കാണാറുണ്ട്. ഇത് നടത്തുന്നതിന് പ്രത്യേക ദിവസമൊന്നും പറയുന്നില്ല; ഏത് ദിവസവും നടത്താം. എങ്കിലും നടത്തുന്ന ക്ഷേത്രത്തിലെ പ്രധാന ദിവസം നോക്കി ചെയ്യുന്നത് കൂടുതൽ നന്നാകും. ദേവീ ക്ഷേത്രത്തിലാണെങ്കിൽ ചൊവ്വ, വെളളി, വിഷ്ണു ക്ഷേത്രത്തിൽ ബുധൻ, വ്യാഴം ശിവ ക്ഷേത്രത്തിൽ ഞായർ, തിങ്കൾ അയ്യപ്പനാണെങ്കിൽ ശനി – ഇങ്ങനെ
ഐക്യമത്യസൂക്ത പുഷ്പാഞ്ജലി നടത്താം.

എല്ലാ പ്രശ്നങ്ങൾക്കും പരിഹാരം നിർദ്ദേശിക്കുന്ന
ഋഗ് വേദത്തിലെ അവസാനത്തെ നാല് മന്ത്രങ്ങളാണ്
ഐക്യമത്യ സൂക്തം എന്നേ പേരിൽ അറിയപ്പെടുന്നത്.
കലഹങ്ങളും അഭിപ്രായ ഭിന്നതയും വിദ്വേഷവും ഒഴിവാക്കി പരസ്പര ധാരണ, സ്വരച്ചേർച്ച, സ്നേഹം ഇവ വളർത്തി ജീവിതം സന്തോഷകരമാക്കാൻ ഇത് പതിവായി ജപിച്ചാൽ വളരെ വേഗം ഫലസിദ്ധി കിട്ടും.
അതിന് സാധിക്കുന്നില്ലെങ്കിൽ ക്ഷേത്രത്തിൽ ഐക്യമത്യ സൂക്തം കൊണ്ട് അർച്ചന, ഹോമം എന്നിവ ചെയ്താൽ പിണങ്ങിപ്പിരിഞ്ഞ ദമ്പതികൾ തമ്മിൽ ഒന്നിക്കും, അഭിപ്രായ ഭിന്നതകൾ പരിഹരിക്കും. എത്ര രൂക്ഷമായ കുടംബ കലഹവും ശമിക്കും. ബിസിനസ് പങ്കാളികൾ തമ്മിലുള്ള ഭിന്നതകൾ വേഗം മാറും. കമിതാക്കളുടെ സൗന്ദര്യപ്പിണക്കം ഒഴിവാകും. മേലുദ്യോസ്ഥരുമായും സഹപ്രവർത്തകർ തമ്മിൽ അഭിപ്രായ ഐക്യമുണ്ടാകും.
സമൂഹമധ്യത്തിൽ സ്വാധീനം ഉണ്ടാക്കാനും യശസിനും
ധനസമൃദ്ധിക്കും ഈ വേദ മന്ത്രജപം ഗുണകരമാണ്.
നഷ്ടമായ ശാന്തിയും സമാധാനവും ജീവിതത്തിൽ തിരിച്ചു കൊണ്ടുവരാൻ കഴിയും. എത് മൂർത്തിയുടെ ക്ഷേത്രത്തിലും ഐക്യമത്യ സൂക്തം ജപിക്കാം. അർച്ചന
നടത്താം. . എല്ലാ ദേവതകൾക്കും പ്രിയങ്കരമായ ഈ
സൂക്തം 2 നേരവും ജപിക്കാമെങ്കിലും രാവിലെയാണ് കൂടുതൽ പ്രധാനം. സംവാദ സൂക്തം, സംഘടനാ സൂക്തം
എന്നീ പേരുകളിലും ഇത് അറിയപ്പെടുന്നു.

ഐകമത്യ സൂക്തം
1
ഓം സംസമിദ്യുവസേ
വൃഷന്നഗ്നേ വിശ്വാന്യര്യ ആ
ഇളസ്വദേ സമിധ്യസേ
സ നോ വസൂന്യാ ഭര
2
സം ഗച്ഛധ്വം സം വദധ്വം
സം വോ മനാംസി ജാനതാം
ദേവാ ഭാഗം യഥാ പൂർവ്വേ
സഞ്ജാനാനാ ഉപാസതേ
3
സമാനോ മന്ത്ര: സമിതി:
സമാനീ സമാനം മന: സഹ
ചിത്തമേഷാം
സമാനം മന്ത്രമഭി മന്ത്രയേ വ:
സമാനേന വോ ഹവിഷാ
ജൂഹോമീ
4
സമാനീ വ ആകൂതി:
സമാനാ ഹൃദയാനി വ:
സമാനമസ്തു
വോ മനോ യഥാ
വ: സുസഹാസതി

അർത്ഥം :
1
(എല്ലാ നൻമകളും ഐശ്വര്യങ്ങളും ചൊരിയുന്ന
ഭഗവാനേ,അവിടുത്തെ പ്രകാശം നാൾക്കു നാൾ
വർദ്ധിച്ചു കൊണ്ടേയിരിക്കുന്നൂ. അവിടുന്ന്
ഞങ്ങൾക്ക് എല്ലാ സമ്പൽസമൃദ്ധിയും ഐശ്വര്യവും
തന്ന് അനുഗ്രഹിക്കണേ)
2
(എല്ലാവരും ഒന്നിച്ച് ചേരുവിൻ, പരസ്പരം ആശയ വിനിമയം നടത്തി സംസാരിക്കുവിൻ, മനസ്സ് തമ്മിൽ
നല്ല പോലെ അറിയുവിൻ, ദേവൻമാർ പണ്ടു കാലത്ത് അവരുടെ പങ്കുകൾ ശരിക്കും മനസിലാക്കി എങ്ങനെ ആണോ പരസ്പരം സഹകരിച്ചു പ്രവർത്തിച്ചത് അതുപോലെ പ്രവർത്തിക്കുവിൻ)
3
(നിങ്ങളുടെ മന്ത്രം ഒന്നായിരിക്കട്ടെ, നിങ്ങൾക്ക് ഒരേ
സഭ ഉണ്ടാകട്ടെ, നിങ്ങളുടെ വികാര വിചാരങ്ങൾ ഒന്നായി തീരട്ടെ, നിങ്ങൾക്ക് ഒരേ മന്ത്രത്തെ ഉപദേശിച്ചു തരുന്നൂ. അതേ പോലെ തന്ന് ഒരേ ഹവിസിനേയും ഹോമിക്കുന്നൂ)
4
(നിങ്ങളുടെ അഭിപ്രായങ്ങളും ഹൃദയങ്ങളും
മനസുകളും ഒന്നായിത്തീരട്ടെ. അതുപോലെ നിങ്ങളുടെ സമ്മേളനങ്ങളും ശോഭനങ്ങളാകട്ടെ)

തന്ത്രരത്നം പുതുമന മഹേശ്വരൻ നമ്പൂതിരി
+91 94470 20655

    Story Summary: Aikamathya Sooktham With Lyrics and Meaning

    Leave a Reply

    Your email address will not be published. Required fields are marked *

    error: Content is protected !!
    Exit mobile version