ഐശ്വര്യം കൊണ്ടുവരും ദീപാവലി;
ഒരു ദീപമെങ്കിലും തെളിച്ചാൽ രക്ഷപ്പെടാം
നരകാസുരനെ നിഗ്രഹിച്ച് ഭഗവാൻ ശ്രീകൃഷ്ണൻ ലോകത്തെ രക്ഷിച്ച പുണ്യദിനമാണ് ദീപാവലി. മധുരം നൽകിയും ദീപം തെളിച്ചും ആഘോഷിക്കുന്ന ദീപാവലി നൽകുന്ന സന്ദേശം ദുർവാസനകൾ അകറ്റി ധർമ്മ ജീവിതം നയിക്കണം എന്നാണ്. ആഘോഷ പ്രധാനമായ ദീപാവലിക്ക് പക്ഷേ അനുഷ്ഠാനപരമായും പ്രാധാന്യം ഉണ്ട്. ശ്രീകൃഷ്ണ – ലക്ഷ്മീ ഉപാസനയ്ക്ക് ശ്രേഷ്ഠമായ ഈ ദിവസം വ്രതം നോറ്റാൽ സവിശേഷമായ സദ്ഫലം ലഭിക്കും. എന്താണ് ദീപാവലിയുടെ ഐതിഹ്യം ? ദീപാവലി വ്രതം എപ്പോൾ മുതലാണ് നോൽക്കേണ്ടത് ? എന്തെല്ലാമാണ് വ്രത നിഷ്ഠകൾ ? ഏത് മന്ത്രമാണ് ജപിക്കേണ്ടത് ? ജപഫലങ്ങൾ എന്താണ് ? ഈ ദിവസം മറ്റെന്തെല്ലാം അനുഷ്ഠാനങ്ങൾ നിർവഹിക്കണം? എത്ര ദീപങ്ങൾ എപ്പോഴെല്ലാം തെളിക്കണം? ഏതെല്ലാം മൂർത്തികളെ ഉപാസിക്കണം? ദീപാവലി വ്രതം എങ്ങനെ, എപ്പോൾ പൂർത്തിയാക്കണം? ഇങ്ങനെ ദീപാവലി ആചരണം സംബന്ധിച്ച് അറിയേണ്ട എല്ലാക്കാര്യങ്ങളും ഈ വീഡിയോയിലൂടെ പറഞ്ഞു തരുകയാണ് പ്രസിദ്ധ താന്ത്രിക , മാന്ത്രിക ആചാര്യൻ തന്ത്രരത്നം പുതുമന മഹേശ്വരൻ നമ്പൂതിരി. ശ്രദ്ധിച്ച് കേട്ട് മനസിലാക്കി അനുഷ്ഠിച്ച് ദീപാവലി ആചരണം നമുക്ക് സഫലമാക്കാം. ഭക്തർക്ക് ഉപകാരപ്രദമായ ഇത്തരം വീഡിയോകൾ പതിവായി ലഭിക്കാൻ നേരം ഓൺലൈൻ യൂ ട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക. പുതിയ വീഡിയോകൾ ലഭിക്കാൻ ബെൽ ഐക്കൺ എനേബിൾ ചെയ്യുക. https://m.youtubecom/channel/UCFsbg8xBbicWlll8HaIxVg – ഈ വീഡിയോഷെയർ ചെയ്ത് പരമാവധി ഭക്തരിൽ എത്തിക്കുക. വീഡിയോയുടെ യൂട്യൂബ് ലിങ്ക് താഴെ:
Summary: Deepawali: Myth, Rituals, Celebration and Mantras by Puthumana Maheswaran Namboothiri