Monday, 8 Jul 2024

ഐശ്വര്യം നിലനിൽക്കാൻ, കടവും രോഗവും മാറാൻ ഇത് ജപിക്കുക

ജ്യോതിഷരത്നം വേണു മഹാദേവ്
ധർമ്മ സംരക്ഷകനായ ഭഗവാൻ മഹാവിഷ്ണു സ്വന്തം ഭക്തന്റെ രക്ഷയ്ക്കായാണ് നരസിംഹമായി അവതാരം എടുത്തത്. ധാരാളം നരസിംഹസ്വാമി ക്ഷേത്രങ്ങൾ നാട്ടിലുണ്ട്. ശത്രുസംഹാരത്തിന്റെ പ്രധാനമൂർത്തിയായി നരസിംഹസ്വാമിയെ ഭജിക്കുന്നു. എന്നാൽ ശത്രുദോഷം തീർക്കുന്നതിന് മാത്രമല്ല സർവ്വ ഐശ്വര്യങ്ങൾക്കും രോഗ ശമനത്തിനും ഋണ മുക്തിക്കും നരസിംഹമൂർത്തിയെ ഉപാസിച്ചാൽ മതി. അതിവേഗം ഫലം തരുന്ന നരസിംഹ മൂർത്തിയെ ഭജിക്കാൻ ഏറ്റവും നല്ല ദിവസം ചോതി നക്ഷത്രമാണ്. എല്ലാ ദിവസത്തെയും സന്ധ്യാ വേളകളും നരസിംഹമൂർത്തിയെ ഉപാസിക്കാൻ പറ്റിയതാണ്. ഈ സമയത്ത് ഭഗവാനെ ധ്യാനിച്ച് താഴെ പറയുന്ന ശ്ലോകം ജപിച്ചു പ്രാർത്ഥിച്ചാൽ ശത്രുദോഷങ്ങൾ തീരുമെന്ന് മാത്രമല്ല എല്ലാഐശ്വര്യങ്ങളും നിലനിൽക്കുകയും
ചെയ്യും എന്നാണ് വിശ്വാസവും അനുഭവവും. ചൊവ്വാഴ്ച തോറും ഈവിധം ജപിച്ച് പ്രാർത്ഥിച്ചാൽ എല്ലാ കടവും തീരും; രോഗ ശമനം ലഭിക്കുമെന്നും വിശ്വാസിക്കുന്നു.

സിംഹമുഖേ രൗദ്ര രൂപിണ്യാം അഭയഹസ്താങ്കിത
കരുണാമൂർത്തേ ലോകരക്ഷകാം
പാപവിമോചനദുരിത നിവാരണ ലക്ഷ്മീ കടാക്ഷം
അനേകം ദേവി ലക്ഷ്മീ നൃസിംഹാ

അർത്ഥം:
സിംഹമുഖത്തോടു കൂടിയവൻ ആണെങ്കിലും ഭക്തരോട് കനിവുള്ള അവർക്ക് ഭുരിതം സൃഷ്ടിക്കുന്ന ആളുകളെ ശിക്ഷിക്കുന്ന നരസിംഹമൂർത്തിയെ നമസ്‌കരിക്കുന്നു. അഭയഹസ്തങ്ങളാൽ കാരുണ്യം ചൊരിയുന്ന കരുണാമൂർത്തിയെ ഈ ലോകത്തെ കാത്തു രക്ഷിക്കുന്നവനെ, ദുരിതങ്ങളിൽ നിന്നും പാപങ്ങളിൽ നിന്നും ഞങ്ങളെ കാത്തു രക്ഷിക്കണമേ. ലക്ഷ്മീദേവിയുടെ കടാക്ഷത്താൽ ഞങ്ങളുടെ ദാരിദ്ര്യം മാറി ഐശ്വര്യങ്ങൾ നിലനിൽക്കുന്നതിന് അനുഗ്രഹം നൽകുന്ന നരസിംഹമൂർത്തിയെ ഇതാ നമസ്‌കരിക്കുന്നു.

ജ്യോതിഷരത്നം വേണു മഹാദേവ്
+91 9847475559

Story Summary: Narasimha Swamy worshipping for prosperity, wellness and debt relief

error: Content is protected !!
Exit mobile version