Sunday, 22 Sep 2024

ഐശ്വര്യത്തിനും ധനത്തിനും ശ്രീമന്ത്രം

ലക്ഷ്മി കടാക്ഷം ലഭിച്ചാൽ ദാരിദ്ര്യം അകലും. പാലാഴിമഥനത്തിൽ  ഉത്ഭവിച്ച, മഹാവിഷ്ണുവിന്റെ ധർമ്മപത്നിയായ ലക്ഷ്മി ഭഗവതിസമൃദ്ധിയുടെയും ഐശ്വര്യത്തിന്റെയും ധനത്തിന്റെയും മൂർത്തിയാണ്. ഓം ശ്രീം നമഃ എന്നാണ് ലക്ഷ്മി ഭഗവതിയുടെ ബീജ മന്ത്രം. ഇത് എന്നും രാവിലെയും വൈകിട്ടും വീട്ടിൽ ലക്ഷ്മിഭഗവതിയുടെ ചിത്രത്തിന് മുന്നിൽ വിളക്ക് കൊളുത്തി വച്ച് 36 തവണ വീതം മുടങ്ങാതെ ജപിച്ചാൽ ലക്ഷ്മി കടാക്ഷം ഉണ്ടായിത്തുടങ്ങും. ഏറെക്കാലം മുടങ്ങാതെ ജപം തുടർന്നാൽ ദാരിദ്യ ദു:ഖം അവസാനിക്കും. ഒരു വെള്ളിയാഴ്ച ജപം തുടങ്ങാം. ഗുരുവിന്റെ ഉപദേശത്തോടെ ജപം നടത്തിയാൽ അതിവേഗം ഫലം ലഭിക്കും. (സംശയ നിവാരണത്തിന് ലേഖകനെ നേരിട്ട് വിളിക്കാം.)

 
ശുക്രന്റെ അധിദേവതയാണ് മഹാലക്ഷ്മി. ഇതിനൊപ്പം വെള്ളിയാഴ്ചകളിൽ ക്ഷേത്ര ദർശനം നടത്തുകയും വീടും പൂജാ സ്ഥലവും വൃത്തിയോടെ സൂക്ഷിക്കുകയും വേണം. വൃത്തിയും ശുദ്ധിയുമുള്ള സ്ഥലത്തു മാത്രമേ ലക്ഷ്മിഭഗവതിയുടെ സാന്നിദ്ധ്യം ഉണ്ടാകൂ. ശ്രീസൂക്തം കൊണ്ട് പുഷ്പാഞ്ജലിയും അലങ്കാര പുഷ്പങ്ങൾ കൊണ്ട് ലക്ഷ്മിഭഗവതിക്ക് അർച്ചനയും നടത്തുന്നത് ധനസമൃദ്ധിക്ക് നല്ലതാണ്.


എത്ര തിരക്കുണ്ടെങ്കിലും വീട്ടിൽ നിത്യവും ഒരു നേരമെങ്കിലും വിളക്ക് തെളിക്കണം. എന്നും അഞ്ചു മിനിട്ടെങ്കിലും പ്രാർത്ഥിക്കണം. ഇത്രയും ചെയ്താൽ തന്നെ ലക്ഷ്മി ഭഗവതിയുടെ സാന്നിദ്ധ്യം അനുഭവപ്പെടും. 


വ്യാഴാഴ്ച തോറും ക്ഷേത്ര ദർശനം നടത്തി  അരയാലിന് മന്ത്രപൂർവ്വം ഏഴ് പ്രദക്ഷിണം വയ്ക്കുന്നതും സ്വഗൃഹത്തിൽ  ഐശ്വര്യം നിലനിൽക്കാൻ നല്ലതാണ്. എന്നും കുടുംബ ദേവതയെ പ്രാർത്ഥിക്കണം. വർഷത്തിൽ ഒരു തവണയെങ്കിലും കുടുംബ ദേവതാസന്നിധിയിൽ പോയി തൊഴുത് പ്രാർത്ഥിക്കണം.


കനകധാരാ സ്തോത്രം, ദാരിദ്യദഹന ശിവസ്തോത്രം, ശ്രീകൃഷ്ണഅഷ്ടോത്തര ശതനാമാവലി എന്നിവ ജപിക്കുന്നതും ഐശ്വര്യസിദ്ധിക്ക് നല്ലതാണ്.


അരയാൽ വന്ദന ശ്ളോകം

മൂലതോ ബ്രഹ്മ രൂപായ 

മദ്ധ്യതോ വിഷ്ണു രുപിണേ

അഗ്രത: ശിവ രൂപായ 

വൃക്ഷരാജയ തേ നമ:

ദാരിദ്ര്യ ദുഃഖദഹന ശിവസ്തോത്രം

വിശ്വേശ്വരായ 

നരകാർണ്ണവതാരണായ

കർണ്ണാമൃതായ 

ശശിശേഖരധാരണായ

കർപ്പൂര കാന്തിധവളായ 

ജടാധരായദാരിദ്ര്യ ദുഃഖദഹനായ 

നമഃശിവായ

ഗൗരീപ്രിയായ 

രജനീശകലാധരായ

കാലാന്തകായ 

ഭുജഗാധീപകങ്കണായ

ഗംഗാധരായ 

ഗജരാജവിമർദ്ദനായ

ദാരിദ്ര്യ ദുഃഖദഹനായ 

നമഃശിവായ

ഭക്തപ്രിയായ 

ഭവരോഗഭയാപഹായ

ഉഗ്രായ 

ദുർഗഭവസാഗരതാരണായ

ജ്യോതിർമയായ 

ഗുണനാമ സുനൃത്യകായ

ദാരിദ്ര്യദുഃഖദഹനായ 

നമഃശിവായ

ചർമ്മാംബരായ 

ശവഭസ്മവിലേപനായ

ഫാലേക്ഷണായ 

ഫണികുണ്ഡലമണ്ഡിതായ

മഞ്ജീരപാദയുഗളായ 

ജടാധരായ

ദാരിദ്ര്യദുഃഖദഹനായ 

നമഃശിവായ

പഞ്ചാനനായ 

ഫണിരാജവിഭൂഷണായ

ഹേമാംശുകായ  

ഭുവനത്രയമണ്ഡിതായ

ആനന്ദഭൂമിവരദായ 

തമോമയായ

ദാരിദ്ര്യദുഃഖദഹനായ 

നമഃശിവായ

ഭാനുപ്രിയായ 

ഭവസാഗരതാരണായ

കാലാന്തകായ 

കമലാസനപൂജിതായ

നേത്രത്രയായഃ 

ശുഭലക്ഷണലക്ഷിതായ

ദാരിദ്ര്യദുഃഖ ദഹനായ 

നമഃശിവായ

രാമപ്രിയായ 

രഘുനാഥവരപ്രദായ

നാഗപ്രിയായ 

നരകാർണ്ണവതാരണായ

പുണ്യേഷുപുണ്യഭരിതായ 

സുരാർച്ചിതായ

ദാരിദ്ര്യദുഃഖദഹനായ 

നമഃശിവായ

മുക്തേശ്വരായ 

ഫലദായഗണേശ്വരായ

ഗീതപ്രിയായ 

വൃഷഭേശ്വര വാഹനായ

മാതംഗചർമ്മവസനായ 

നമഃശിവായ

ദാരിദ്ര്യദുഃഖദഹനായ 

നമഃശിവായ

വസിഷ്ഠേ ന കൃതം 

സ്തോത്രം സർവ്വ 

സമ്പത്കരം പരം  

ത്രിസന്ധ്യം യഃ പഠേന്നിത്യം 

സ ഹി 

സ്വർഗ്ഗമവാപ്നുയാത് 

ഇതി ശ്രീ വസിഷ്ഠവിരചിതം 

ദാരിദ്ര്യദഹന 

ശിവസ്തോത്രം

സംപൂർണ്ണം

– പുതുമന മഹേശ്വരൻ നമ്പൂതിരി   + 91 94-470-20655

( ഈശ്വര ചിന്ത പോലെ  പുണ്യകരമാണ് ഈശ്വര കഥകളും ആരാധനാ രീതികളും ദുരിതമോചനത്തിനുള്ള  മാർഗ്ഗങ്ങളും കഴിയുന്നത്ര ആളുകൾക്ക് പകർന്നു നൽകുന്നത്. വിഷമിക്കുന്നവരുടെ കണ്ണീരൊപ്പുന്നത് പോലെ സൽക്കർമ്മം വേറെയില്ല. അതിന് ഉപകരിക്കുന്ന ഈ ലേഖനം നിങ്ങൾ പ്രിയപ്പെട്ടവർക്കെല്ലാം പങ്കിട്ട്  ഈശ്വരാനുഗ്രഹം നേടുക )   

error: Content is protected !!
Exit mobile version