ഐശ്വര്യാഭിവൃദ്ധി, ബിസിനസിൽ ലാഭം, ഉദ്യോഗത്തിൽ ഉയർച്ച; എന്നും ഇത് ജപിക്കൂ
മനസിനും ശരീരത്തിനും ആത്മാവിനും ഒരേ പോലെ അനുഗ്രഹാശിസുകൾ ചൊരിയുന്നതാണ് മന്ത്രങ്ങൾ. ഒരോ മൂർത്തികൾക്കും വിവിധ ഭാവങ്ങളും അതിനനുസരിച്ച മന്ത്രങ്ങളുമുണ്ട്. തികഞ്ഞ ഭക്തിയോടെ, ഏകാഗ്രതയോടെ, വൃത്തിയും ശുദ്ധിയും പാലിച്ച് ജപിച്ചാൽ ഏത് മന്ത്രത്തിനും ഫലസിദ്ധി ലഭിക്കും. എട്ട് ഭാവങ്ങളിൽ ആരാധിക്കപ്പെടുന്ന മഹാലക്ഷ്മിയുടെ വ്യത്യസ്തമായൊരു ഗായത്രി മന്ത്രത്തെക്കുറിച്ചാണ് പറയുന്നത്. ഈ ലക്ഷ്മീഗായത്രി ശുഭചിന്തയോടെ, പൂർണ്ണ ഭക്തിയോടെ പതിവായി ജപിച്ചാൽ നല്ല ഭാഗ്യവും ധനവും തേടി വരുമെന്ന് വിശ്വസിക്കപ്പെടുന്നു. ഈ മന്ത്രജപം സാധകനിൽ ശുഭോർജ്ജം നിറയ്ക്കും. മനസിനെയും ശരീരത്തെയും ആരോഗ്യപൂർണ്ണമാക്കും.
ഏതൊരു കർമ്മത്തിൽ ഏർപ്പെട്ടിരിക്കുന്നവർക്കും ഈ മന്ത്രജപം ഗുണം ചെയ്യും. ബിസിനസിൽ ലാഭം, ഉദ്യോഗത്തിൽ ഉയർച്ച, ശമ്പളവർദ്ധന ഇവ ലഭിക്കും. എന്നും 108 തവണ വീതമാണ് സമുദ്രസമുത്ഭവയും പ്രപഞ്ച പരിപാലകനായ വിഷ്ണുവിന്റെ പത്നിയുമായ ലക്ഷ്മി ദേവിയെ ഉപാസിക്കേണ്ടത്. ചുവന്ന താമരപ്പൂ , പനിനീർപ്പൂ എന്നിവയാണ് ദേവിക്ക് സമർപ്പിക്കേണ്ടത്. പൗർണ്ണമി, ശുക്ലപക്ഷ പഞ്ചമി ദിനങ്ങൾ ജപാരംഭത്തിന് ഉത്തമമാണ്. അളവറ്റ ധനം ആഗ്രഹിക്കുന്നവർ 72 ദിവസം മൂന്നു നേരവും 108 തവണ വീതം ജപിക്കണം.
ലക്ഷ്മീഗായത്രീ മന്ത്രം
ഓം മഹാദേവ്യൈ
ച വിദ്മഹേ
വിഷ്ണു പത്‌ന്യൈ ച
ധീ മഹി തന്നോ
ലക്ഷ്മീ പ്രചോദയാത്
ഓം മഹാദേവ്യൈ
ച അംഗുഷ്ഠാഭ്യാം നമ:
ഓം വിദ് മഹേ
തര്‍ജ്ജനീഭ്യാം നമ:
ഓം വിഷ്ണുപത്‌ന്യൈ
ച മദ്ധ്യമാഭ്യാം നമ:
ഓം ധീ മഹി
അനാമികാഭ്യാം നമ:
ഓം തന്നോ ലക്ഷ്മി
കനിഷ്ഠികാഭ്യാം നമ:
ഓം പ്രചോദയാത്
കരതലകരപൃഷ്ടാഭ്യാം നമ:
ഇതി കരന്യാസ:
ഓം മഹാദേവ്യൈ
ച ഹൃദയായ നമ:
ഓം വിദ്മഹേ ശിരസേ സ്വാഹാ
ഓം വിഷ്ണുപത്‌ന്യൈ
ശിഖായൈ വഷട്
ഓം ധീമഹി കവചായഹും
ഓം തന്നോ ലക്ഷ്മി
നേത്ര ത്രയായവൗഷട്
ഓം പ്രചോദയാത്
അസ്ത്രായ ഫട്
ഇതി ഹൃദയാദിന്യാസ
ഓം ക്ലീം ശ്രീം ശ്രീം
ലക്ഷ്മീദേവ്യൈ നമ:
ഇതി ലക്ഷ്മീഗായത്രി മന്ത്രം സമ്പൂര്‍ണ്ണം.
Story Summary: Significance of Lakshmi Gayatri Mantra