ഓരോ കാര്യസിദ്ധിക്കും അത്ഭുത ശക്തിയുള്ള 21 ശിവ മന്ത്രങ്ങൾ
തന്ത്രരത്നം പുതുമന മഹേശ്വരൻ നമ്പൂതിരി
കേരളത്തിൽ ഏറ്റവുമധികം ആരാധിക്കുന്ന മൂർത്തിയായ ശ്രീ പരമേശ്വരന് എണ്ണമറ്റ ഭാവങ്ങളുണ്ട്. പരശുരാമൻ പ്രതിഷ്ഠിച്ച 108 ശിവാലയങ്ങൾ കേരളത്തിലുണ്ടെന്നാണ് വിശ്വസിക്കപ്പെടുന്നത്. ഇതിനു പുറമെ മഹാക്ഷേത്രങ്ങൾ ഉൾപ്പടെ പതിനായിരക്കണക്കിന് ശിവ സന്നിധികൾ ഇവിടെയുണ്ട്. ഏത് കുഗ്രാമത്തിൽ പോയാലും അവിടെ ഒരു ശിവക്ഷേത്രമെങ്കിലും ഉണ്ടാകും. അത്ര വിപുലമാണ് നമ്മുടെ ശിവാരാധന. അതിലെ മറ്റൊരു പ്രധാന പ്രത്യേകത എണ്ണമറ്റ മൂർത്തീഭേദങ്ങളിൽ ഇവിടെ ശിവനെ ആരാധിക്കുന്നു എന്നതാണ്.
ത്രിമൂർത്തികളിലെ സംഹാരകാരകനായ മഹാദേവ സങ്കല്പത്തിലുളള ശിവപ്രതിഷ്ഠകൾക്കു പുറമെ നീലകണ്ഠനായും വിശ്വനാഥനായും ശ്രീകണ്ഠനായും ഉമാമഹേശ്വരനായും വൈദ്യനാഥനായും ദക്ഷിണാമൂർത്തിയായും കിരാതമൂർത്തിയായും അഘോരമൂർത്തിയായും നടരാജനായും സ്ഥാണുമലയനായും അർദ്ധനാരീശ്വരനായുമെല്ലാം ആരാധിക്കപ്പെടുന്നു.
പ്രസിദ്ധമായ ഏറ്റുമാന്നൂർ ക്ഷേത്രത്തിൽ ശിവൻ അഘോരമൂർത്തിയാണ്. വൈക്കത്ത് വൈദ്യനാഥനാണ്. തൃക്കടവൂരിൽ മൃത്യുഞ്ജയനാണ്. ശുകപുരത്ത് ദക്ഷിണാമൂർത്തിയാണ്. തിരുവൈരാണിക്കുളത്ത് പാർവ്വതീസമേതനാണ്. തിരുവിഴയിലും നീലേശ്വരത്തും നീലകണ്ഠനാണ്. തൃപ്രങ്ങോട്ട് കാല സംഹാരമൂർത്തിയാണ്. ഇങ്ങനെ ഓരോ സന്നിധിയിലും ഓരോ ഭാവങ്ങളിലും ചിലപ്പോൾ വിവിധ ഭാവങ്ങളിലും ഭഗവാനെ ആരാധിക്കുന്നു.
ഇവിടെ ഭഗവാന്റെ 21 ഭാവങ്ങളിലുള്ള അതി ലളിതമായ മന്ത്രങ്ങൾ ചേർക്കുന്നു. ഒരോ ആഗ്രഹലബ്ധിക്കും അതാത് ഭാവങ്ങളിൽ ആരാധിക്കുക. എല്ലാ ദിവസവും 144 തവണ വീതം രാവിലെയും വൈകിട്ടും ജപിക്കുക. ജപവേളയില്‍ വെളുത്ത വസ്ത്രം ധരിക്കുക. അശുദ്ധിയുള്ളേപ്പോൾ ജപിക്കരുത്. അതിവേഗം ആഗ്രഹ സാഫല്യം ഉണ്ടാകുന്നതിന് ഗുരൂപദേശം വാങ്ങി ജപിക്കണം. മന്ത്രങ്ങളും ഫലവും:
1 ഓം അഘോരായ നമഃ
ശത്രുദോഷശാന്തിക്ക്
2 ഓം ഹിരണ്യഗര്‍ഭായ നമഃ
കാര്യവിജയത്തിന്
3 ഓം ഈശാനായ നമഃ
വിദ്യാവിജയത്തിന്
4 ഓം സ്ഥാണുമാലിനേ നമഃ
പാപശമനത്തിന്
5 ഓം ജ്യേഷ്ഠായ നമഃ
ദാരിദ്ര്യശാന്തിക്ക്
6 ഓം ചന്ദ്രമൗലീശ്വരായ നമഃ
മോക്ഷപ്രാപ്തിക്ക്
7 ഓം ദക്ഷധ്വംസിനേ നമഃ
ദൃഷ്ടിദോഷശാന്തിക്ക്
8 ഓം ഹരായ നമഃ
ശാപദോഷശാന്തിക്ക്
9 ഓം പാര്‍വ്വതീശായ നമഃ
പ്രേമസാഫല്യത്തിന്
10 ഓം ത്രിനേത്രായ നമഃ
വിദ്യാഗുണത്തിന്
11 ഓം മഹായോഗിനേ നമഃ
മന:ശാന്തിക്ക്
12 ഓം ചിത്‌രൂപിണേ നമഃ
ധനസമൃദ്ധിക്ക്
13 ഓം അര്‍ദ്ധനാരീശ്വരായ നമഃ
ദാമ്പത്യഭദ്രതക്ക്
14 ഓം സനാതനായ നമഃ
മുന്‍ജന്മദോഷശാന്തിക്ക്
15 ഓം പരമപൂജ്യായ നമഃ
കാര്യവിജയത്തിന്
16 ഓം യോഗനിധയേ നമഃ
ഐശ്വര്യലബ്ധിക്ക്
17 ഓം ബലപ്രമഥനായ നമഃ
ആയൂര്‍ബലത്തിന്
18 ഓം മനോന്മനായ നമഃ
കലാമികവിന്
19 ഓം പ്രഭൂതായ നമഃ
വിദ്യാവിജയത്തിന്
20 ഓം യോഗേശ്വരായ നമഃ
മന:ശാന്തിക്ക്
21 ഓം താണ്ഡവപ്രിയായ നമഃ
ആകര്‍ഷണശക്തിക്ക്
തന്ത്രരത്നം പുതുമന മഹേശ്വരൻ നമ്പൂതിരി
(സംശയ നിവാരണത്തിന് വിളിക്കേണ്ട
മൊബൈൽ: + 91 944702 0655)