ഓരോ തവണയും ആദ്യത്തെ കൂട്ട് അരവണ അയ്യപ്പസ്വാമിക്ക് നേദിച്ച കാലം
വി സജീവ് ശാസ്‌താരം
അയ്യപ്പസ്വാമിയുടെ ഇഷ്ട വഴിപാടുകളാണ് അരവണപ്പായസവും അപ്പവും. മുൻകാലങ്ങളിൽ വളരെ നിഷ്ഠയോടെയാണ് ഭക്തർക്ക് നൽകുന്നതിന് അരവണപ്പായസവും അപ്പവും തയ്യാറാക്കിയിരുന്നത്. ശ്രീകോവിലിൽ നിന്ന് കൊളുത്തിയ ദീപം കൊണ്ട് അടുപ്പ് കത്തിച്ച് പ്രസാദം അക്കാലത്ത് പാകം ചെയ്തിരുന്നു. ഓരോ തവണയും ആദ്യത്തെ കൂട്ട് തയ്യാറാക്കിക്കഴിഞ്ഞാൽ അത് അയ്യപ്പസ്വാമിക്ക് നിവേദിക്കുമായിരുന്നു.
അക്കാലത്തെ ഒരുക്കൂട്ടിന് വേണ്ടുന്ന ചേരുവകൾ ഇപ്രകാരമായിരുന്നു:
ഉണക്കലരി : 400 ലിറ്റർ
ശർക്കര : 200 കിലോഗ്രാം
നെയ്യ് : 10 ലിറ്റർ
കൽക്കണ്ടം : 3.5 കിലോഗ്രാം
ഉണങ്ങിയ മുന്തിരി : 750 ഗ്രാം
ഏലക്കാ : 750 ഗ്രാം
ചുക്കുപൊടി 750 ഗ്രാം
ജീരകം: 350 ഗ്രാം
നാളികേരം : 16 എണ്ണം
ഇപ്രകാരം തയ്യാറാക്കുന്ന അരവണ മരത്തോണിയിലൊഴിച്ച് തണുപ്പിച്ച് 250 മില്ലി ലിറ്റർ, 450 മില്ലി ലിറ്റർ, പ്ളാസ്റ്റിക് കണ്ടയ്നറുകളിലാക്കിയാണ് വിതരണം ചെയ്തിരുന്നത്. അന്നത്തെ ഒരുവർഷം വരെ കേടുകൂടാതെ സൂക്ഷിക്കുവാൻ സാധിച്ചിരുന്നു.
1999 മുതൽ യന്ത്രവൽകൃതമായിട്ടാണ് അരവണ ഉദ്പ്പാദിപ്പിച്ച് നൽകുന്നത്. ഉല്പാദനം മുതൽ പാക്കിങ് വരെ എല്ലാം യന്ത്രസഹായത്താലായി.
250 മില്ലി ലിറ്ററിന്റെ എയർടൈറ്റ് കണ്ടെയ്നർ മാത്രമാണ് ഇപ്പോഴുള്ളത്.
അരവണയ്ക്ക് പ്രസാദം എന്ന സ്റ്റാറ്റസ് നഷ്ടമായി, അതും ഒരു പ്രോഡക്ട് ആയിമാറി. പഴയ കാലത്ത് അരവണ ലഭിച്ചിരുന്നത് ഡപ്പിയിലാണ്. ഒരു പക്ഷെ ഇന്നത്തെ തലമുറയ്ക്ക് അന്യമായ കാഴ്ചയാണത്. ഇപ്പോൾ ഞാൻ അതിലൊരു ഡപ്പി പൂജാമുറിയിൽ അയ്യപ്പനുള്ള കാണിക്ക വഞ്ചിയായി ഉപയോഗിക്കുന്നു.
വി സജീവ് ശാസ്‌താരം, + 91 9656377700
ശാസ്‌താരം അസ്‌ട്രോളജി, പെരുന്ന, ചങ്ങനാശ്ശേരി
sastharamastro@gmail.com
www.sastharamastro.in
Story Summary: Divinity of aravana payasam of Sabarimala