Sunday, 29 Sep 2024

ഓർത്തിരിക്കാം നമാത്രയാസ്ത്രം; ഇത് ജപിച്ചാൽ എല്ലാ രോഗങ്ങളും ശമിക്കും

മംഗളഗൗരി
ഭണ്ഡാസുരനുമായുള്ള യുദ്ധത്തിൽ പരാശക്തിയായ ശ്രീ ലളിതാംബികാ ദേവി പ്രയോഗിച്ച ദിവ്യ മന്ത്രമാണ്
നാമത്രയാസ്ത്രം. അവതാര ഉദ്ദേശം പൂർത്തിയാക്കാൻ ദേവി പടക്കളത്തിലിറങ്ങിയപ്പോൾ ഭണ്ഡൻ പ്രയോഗിച്ച മഹാരോഗാസ്ത്രത്തെ നാമത്രയം ഉപയോഗിച്ച് ദേവി ശമിപ്പിച്ചു. അച്യുതൻ, അനന്തൻ ഗോവിന്ദൻ, എന്നിവയാണ് നാമത്രയം. ഈ ദിവ്യ മന്ത്രം മൂന്നു ലോകങ്ങളിലും ഭക്തന്മാരെ ബാധിക്കുന്ന രോഗങ്ങൾക്ക് ഔഷധമാകുമെന്ന് ഇത് പ്രയോഗിച്ച ശേഷം ദേവി വിധിച്ചു.

അതേത്തുടർന്ന് നാമത്രയം എന്ന് ഇത് അറിയപ്പെട്ടു. ഈ മൂന്ന് ഭഗവൽനാമങ്ങളും ശ്രദ്ധാഭക്തിപൂർവം ചേർത്ത് ഉരുവിട്ടാൽ സകല വ്യാധികളും പോയൊടുങ്ങും. കലിയുഗത്തിന്റെ കന്മഷങ്ങളെ നേരിടാൻ ഇതിനെക്കാൾ ഫലപ്രദമായ മറ്റൊരു മന്ത്രമില്ല. ഏത് മരുന്നിനെക്കാളും ശക്തിയുണ്ടെന്നാണ് അനുഭവസ്ഥരുടെ പക്ഷം.
വിഷ്ണു സഹസ്രനാമത്തോട് അനുബന്ധിച്ച് ചൊല്ലാറുള്ള ‘ആപദുദ്ധാരണ സ്തോത്ര’ത്തിൽ ഇങ്ങനെ ഒരു ശ്ലോകമുണ്ട്:
“അച്യുതാനന്ദ ഗോവിന്ദ വിഷ്ണോ നാരായണാമൃത രോഗാൻ മേ നാശയ ശേഷാനാശു ധന്വന്തരേ ഹരേ”
അച്യുതനും അനന്തനും ഗോവിന്ദനും അമൃതരൂപിയായ നാരായണനും ധന്വന്തരിയുമായ ഹരി എന്റെ സകല രോഗങ്ങളെയും ഉടൻ നശിപ്പിക്കട്ടെ എന്നാണ് ഇതിൻ്റെ സാരം. അത്ഭുത ശക്തിയുള്ള ഈ നാമത്രയം ഉൾപ്പെടെ രോഗങ്ങൾ മാറ്റാൻ വിശേഷ ഫലസിദ്ധിയുള്ള ധാരാളം മന്ത്രങ്ങളുണ്ട് . ദേവീ മാഹാത്മ്യത്തിലെ കവച സ്തോത്രങ്ങൾ ഇതിൽ പ്രധാനപ്പെട്ട ഒന്നാണ്. എല്ലാ ദേവതകൾക്കും കവച സ്തോത്രങ്ങൾ പ്രത്യേകം പ്രത്യേകമുണ്ട്. ദേവീ കവചം, നാരായണ കവചം, നരസിംഹ കവചം, സുബ്രഹ്മണ്യ കവചം. വളരെയധികം ശക്തവും ഫലദായകവുമാണ് ഇത്തരം കവചങ്ങൾ ജപിക്കുന്നത്. ഇവയെക്കുറിച്ചെല്ലാം ആത്മീയാചാര്യൻ
എം നന്ദകുമാർ റിട്ട. ഐ എ എസ് വിശദീകരിക്കുന്ന വീഡിയോ കാണുക:

Story Summary: Significance of the most powerful mantra Namatrayastra

Copyright 2024 Neramonline.com. All rights reserved

error: Content is protected !!
Exit mobile version