Friday, 22 Nov 2024

കലയിലും രാഷ്ടീയത്തിലും വശ്യശക്തി നേടാൻ ഇത് ജപിക്കൂ

തന്ത്രരത്നം പുതുമന മഹേശ്വരൻ നമ്പൂതിരി
സാമൂഹ്യ, സാംസ്കാരിക, രാഷ്ട്രീയ രംഗത്ത് പ്രവർത്തിക്കുന്നവർക്ക് അനിവാര്യമാണ് വശ്യശക്തി. നൃത്തം, സംഗീതം, അഭിനയം, സാഹിത്യം എന്നീ മേഖലകളിലും കായിക രംഗത്തും രാഷട്രീയത്തിലും സാമൂഹ്യ പ്രവർത്തനങ്ങളിലും ഏർപ്പെട്ടിരിക്കുന്നവർക്ക് വശ്യശക്തിയില്ലെങ്കിൽ അവരുടെ പ്രവർത്തനങ്ങൾ ഒന്നും ഫലപ്രദമാകില്ല.

ഇക്കൂട്ടരുടെ കഴിവുകൾ മറ്റുള്ളവർ അംഗീകരിക്കാനും ആദരിക്കാനും അവർക്ക് ഒരു ആകർഷകത്വം തോന്നുന്നതിനും ഏറ്റവും മികച്ച മാർഗ്ഗങ്ങളിൽ ഒന്നാണ് ഗോപാലസുന്ദര മന്ത്രം. ഓരോ വ്യക്തിയിലുമുള്ള പാപഭാരം അവരെ ബാധിക്കുന്ന ശാപദോഷങ്ങൾ, കൺദോഷങ്ങൾ എന്നിവ മൂലം ഉണ്ടാകുന്ന നെഗറ്റീവ് ഊർജ്ജം അവരുടെ എല്ലാവിധ ശ്രേയസിനെയും നന്മയെയും നശിപ്പിക്കും. ഇത് അവരുടെ ഭാഗ്യം തടസപ്പെടുത്തും. അതു കാരണം സ്വാഭാവികമായി ലഭിക്കാവുന്ന നേട്ടങ്ങൾ പോലും അവർക്ക് നഷ്ടപ്പെടും.

ഈ ദുരവസ്ഥയിൽ നിന്നും മോചനം ലഭിക്കാൻ ഗോപാലസുന്ദരമന്ത്രം പ്രയോജനപ്പെടും. ഉത്തമനായ ഒരു ഗുരുവിന്റെ മന്ത്രോപദേശം സ്വീകരിച്ച് അദ്ദേഹത്തിന്റെ നിർദ്ദേശപ്രകാരം ഉപാസന ചെയ്യണം. നൃത്തം, സംഗീതം, അഭിനയം, രാഷ്ട്രീയം, സാഹിത്യം, സേവനം എന്നിവയിൽ ശോഭിക്കാൻ കഴിയും. ആരെയും ആകർഷിക്കുന്ന വശ്യശക്തിയും ലഭിക്കും. ഞായർ, തിങ്കൾ, വ്യാഴം, വെള്ളി, ദിവസങ്ങൾ കാർത്തിക, തിരുവോണം, പൗർണ്ണമി, ദീപാവലി ദിവസങ്ങൾ ഈ ഗോപാലസുന്ദരമന്ത്രം ജപിച്ചു തുടങ്ങാൻ ഉത്തമ ദിവസങ്ങളാണ്. വെള്ളവസ്ത്രം ധരിച്ച് മന്ത്രജപം ചെയ്യാം. 64 ദിവസം രണ്ട് നേരവും 36 വീതം ജപിക്കണം. സ്ത്രീകൾ അശുദ്ധിദിവസം ജപിക്കണ്ട. പറ്റുന്നവർക്ക് ഈറനോടെയോ മന്ത്രം ജപിക്കാം. ജപസംഖ്യയും ജപം തുടരേണ്ട ദിവസവും മറ്റും ഗുരുനിർദ്ദേശപ്രകാരം ചിട്ടപ്പെടുത്തണം. മന്ത്രം പറയാം. ഇത് ഒരു ഗുരുവിൽ നിന്ന് മന്ത്രോപദേശമായി സ്വീകരിച്ച് മാത്രമേ ജപിക്കാവൂ.

ഗോപാലസുന്ദരമന്ത്രം
ഓം ക്‌ളീം കൃഷ്ണായ
നഗ്നായ സുര സുന്ദരാംഗായ
കാമായ ക്ലീം ക്ലീം
ഗോപാലായ നമ:

സംശയ നിവാരണത്തിനും മന്ത്രോപദേശത്തിനും ബന്ധപ്പെടുക:
തന്ത്രരത്നം പുതുമന മഹേശ്വരൻ നമ്പൂതിരി,
+91 944-702-0655

error: Content is protected !!
Exit mobile version