കലഹം, തെറ്റിദ്ധാരണ, ദാമ്പത്യ പ്രശ്നം
ഒഴിവാക്കാൻ ജന്മനാളിൽ ചെയ്യേണ്ടത്
മംഗള ഗൗരി
ഐക്യമില്ലായ്മ മൂലമുണ്ടാകുന്ന എല്ലാ വിധത്തിലുള്ള ക്ലേശങ്ങൾക്കും പരിഹാരമാണ് ഐകമത്യ സൂക്തം കൊണ്ടുള്ള വഴിപാടുകളും മന്ത്ര ജപവും. ദാമ്പത്യത്തിലെ
പ്രശ്നങ്ങൾ, സഹോദര വിരോധം, തെറ്റിദ്ധാരണകൾ കൊണ്ട് ഉലയുകയും തകരുകയും ചെയ്യുന്ന സുഹൃത്ത് ബന്ധങ്ങൾ, സഹപ്രവര്‍ത്തകരുമായി ഐക്യമില്ലായ്മ തുടങ്ങി എല്ലാത്തരം അനൈക്യവും മൂലം സംഭവിക്കുന്ന പ്രശ്നങ്ങള്‍ക്കും പലവിധ പരിഹാര മാര്‍ഗങ്ങള്‍ ഉണ്ട്. തുറന്ന സംസാരവും മധ്യസ്ഥരുടെയും മനശാസ്ത്ര വിദഗ്ധരുടെയും മറ്റും ഇടപെടലുകളും മറ്റും പലപ്പോഴും ഗുണം ചെയ്യും. എന്നാല്‍ ഇതിൽ എല്ലാറ്റിലും ഉപരി ഐക്യപ്പെടെണ്ട വ്യക്തികളുടെ പേരും ജന്മനക്ഷത്രവും ചൊല്ലി ഐകമത്യ സൂക്തം കൊണ്ട് പുഷ്പാഞ്ജലി കഴിപ്പിക്കുന്നത് ഉത്തമമാണ്. കലഹം മാറി ഒന്നിക്കേണ്ട
വ്യക്തികളിൽ ഒരാളുടെ മാസം തോറുമുള്ള ജന്മനക്ഷത്ര ദിവസമാണ് ഇതിന് ഏറ്റവും നല്ല ദിവസം. അന്ന് വിധിയാം വണ്ണം ഋഗ്വേദ പ്രോക്തമായ ഐകമത്യ സൂക്തം കൊണ്ട് ഗണപതിക്ക് കറുക, മുക്കുറ്റി, ചുവന്ന അരളി, താമരപ്പൂ എന്നിവയാല്‍ പുഷ്പാഞ്ജലിയും മോദക നിവേദ്യവും നടത്തിയാല്‍ അനൈക്യം ബാധിക്കപ്പെട്ട മനസ്സുകള്‍ക്ക് പരസ്പര ഐക്യം ലഭിക്കും.
ശിവക്ഷേത്രങ്ങളിലും ഉമാമഹേശ്വര സന്നിധികളിലും ശ്രീകൃഷ്ണ ക്ഷേത്രങ്ങളിലും ദര്‍ശനം നടത്തി ഐകമത്യ സൂക്തം പുഷ്പാഞ്ജലി പതിവായി നടത്തുന്നതും അവിടെ
പൂജകൾ തൊഴുത് പ്രാർത്ഥിക്കുന്നതും തിങ്കാളാഴ്ച വ്രതം അനുഷ്ഠിക്കുന്നതും ദമ്പതിക്കിടയിലെ പൊരുത്തക്കേട് തീർക്കാൻ സഹായിക്കും. ഓം ഹ്രീം നമശിവായ ഓം നമോ നമഃ ശിവായ ജപവും ശ്രീപരമേശ്വരധ്യാനവും ദാമ്പത്യ ദോഷം അകറ്റുന്നതിനു നല്ലതാണ്. കടുത്ത ദാമ്പത്യ കലഹം അനുഭവിക്കുന്നവർ ഞായറാഴ്ചതോറും ഒരിക്കലെടുത്ത് തിങ്കളാഴ്ചതോറും ശിവക്ഷേത്രദര്‍ശനം നടത്തി സ്വയംവരപൂജയോ ഉമാമാഹേശ്വരപൂജയോ കഴിപ്പിക്കണം. ദാമ്പത്യത്തിലെ അനിഷ്ടതകള്‍ ഒഴിവാക്കി മംഗളകരമായ ജീവിതത്തിന് ഇതുതകും. നല്ല ഒരു കർമ്മിയെ സമീപിച്ച് വിധിപ്രകാരം തയ്യാറാക്കിയ ക്ഷിപ്രഗണപതിയന്ത്രം ധരിക്കുന്നതും ദാമ്പത്യ കലഹം ഒഴിവാക്കാൻ നല്ലതാണ്.
ഐകമത്യ സൂക്തം
ഓം സംസമിദ് ധ്യുവസേ
വൃഷൻ അഗ്നേ വിശ്വാന്നാര്യ
ആ ഇളസ്പദേ സമിധ്യസേ
സ നോ വസൂന്യാ ഭര
സംഗച്ഛ ധ്വം സംവദത്വം
സം വോ മനാംസി ജാനതാം
ദേവ ഭാഗം യഥാ പൂർവേ
സംജാനാനാ ഉപാസതേ
സമാനോ മന്ത്ര: സമതി സമാനീ
സമാനം മനഃ സഹ ചിത്തമേഷാo
സമാനം മന്ത്രമഭി മന്ത്രയേ വഃ
സമാനേന വോ ഹവിഷാ ജുഹോമി
സമാനീ വ ആകൂതി സമാനാ
ഹൃദയാനി വഃ സമാനമസ്തു വോ
മനോ യഥാ വഃ സുസഹാ സതി
ഓം ശാന്തിഃ ശാന്തിഃ ശാന്തിഃ
Story Summary: Powerful Mantra for harmony in every sphere of life