Friday, 22 Nov 2024

കലിയുഗവരദന് അമൃതകുംഭം

കലിയുഗവരദന് അമൃതകുംഭം സമർപ്പിച്ച് തിരുവിതാംകൂർ ദേവസ്വം ബോർഡ് അംഗം പി.എം.തങ്കപ്പൻ. ശബരിമല അയ്യപ്പസ്വാമിയെ കുറിച്ച് ദേവസ്വം ബോർഡ് അംഗം പി.എം.തങ്കപ്പൻ രചിച്ച ഭക്തിഗാനമായ അമൃതകുംഭം എന്ന സി.ഡിയുടെ സമർപ്പണമാണ് ശബരിമലയിൽ നടന്നത്. പതിനെട്ട് പടികൾ ചവിട്ടി അയ്യനെ കണ്ടു തൊഴാൻ എന്നു തുടങ്ങുന്ന ഗാനത്തിന് സംഗീതം പകർന്നത് പൂഞ്ഞാർ വിജയൻ ആണ്. ആലാപനം ,ചലച്ചിത്ര പിന്നണി ഗായകൻ മധു ബാലകൃഷ്ണൻ. ശബരിമല

അയ്യപ്പസ്വാമിയുടെ തൃപ്പാദങ്ങളിൽ പൂജിച്ച സി.ഡിയുടെ പ്രകാശനം തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡൻ്റ് അഡ്വ.കെ.അനന്തഗോപൻ നിർവ്വഹിച്ചു. ക്ഷേത്രതന്ത്രി കണ്ഠരര് മഹേഷ് മോഹനര് സിഡി ഏറ്റുവാങ്ങി. ക്ഷേത്ര മേൽശാന്തി എൻ.പരമേശ്വരൻ നമ്പൂതിരി,ഗായകൻ മധു ബാലകൃഷ്ണൻ, സംഗീത സംവിധായകൻ പൂഞ്ഞാർ വിജയൻ, ശബരിമല എക്സിക്യൂട്ടീവ് ഓഫീസർ കുഷ്ണകുമാര വാര്യർ, ചീഫ് എഞ്ചീനിയർ കൃഷ്ണകുമാർ,അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ സുനിൽ കുമാർ, അസിസ്റ്റൻ്റ് എക്സിക്യൂട്ടീവ് ഓഫീസർ ഗണേശ്വരൻ പോറ്റി, പബ്ലിക് റിലേഷൻസ് ഓഫീസർ സുനിൽ അരുമാനൂർ എന്നിവർ പ്രകാശന ചടങ്ങിൽ സംബന്ധിച്ചു. തിരുവിതാംകൂർ ദേവസ്വം ബോർഡ് അംഗമായ പി.എം.തങ്കപ്പൻ നിരവധി നാടകഗാനങ്ങളും വിപ്ലവ ഗാനങ്ങളും നാടൻ പാട്ടുകളും രചിച്ചിട്ടുണ്ട്. അമൃതകുംഭത്തിലൂടെയാണ് അദ്ദേഹം ഭക്തിഗാന രചനയിലേക്ക് കടന്നിരിക്കുന്നത്.

error: Content is protected !!
Exit mobile version