Friday, 22 Nov 2024

കല്യാണം വൈകുന്നവർ വിഷമിക്കണ്ടാ….

വിവാഹം നടക്കാത്തതു കാരണം മനസ്സു വിഷമിച്ച് കഴിയുന്ന യുവതീയുവാക്കളും മാതാപിതാക്കളും ധാരാളമുണ്ട്. നല്ല ബന്ധം ഒത്തുവരാത്തത്, വന്നാൽ തന്നെ ജാതകപ്പൊരുത്തം കിട്ടാത്തത്, ചൊവ്വ ദോഷം തുടങ്ങി പലേ കാരണങ്ങളാലാണ് വിവാഹം നീണ്ടു പോകുന്നത്. ഇത്തരം വിവാഹ ദോഷങ്ങൾഅകറ്റുന്നതിന് ചില പരിഹാരമാർഗ്ഗങ്ങളുണ്ട്. അവയിൽ ചിലത് :  

  • സ്വയംവര പുഷ്പാഞ്ജലി നടത്തുക
  • ഉമാമഹേശ്വരപൂജ നടത്തുക
  • ലക്ഷ്മീ നാരായണപൂജ നടത്തുക
  • തിങ്കളാഴ്ചവ്രതം അനുഷ്ഠിക്കുക
  • സ്വയംവരയന്ത്രം ധരിക്കുക


പിതൃദോഷമുള്ളവർ 

പുണ്യസ്ഥലങ്ങളിൽ പിതൃപ്രീതികർമ്മങ്ങൾ അനുഷ്ഠിക്കുക

സർപ്പദോഷമുള്ളവർ

സർപ്പാരാധനക്ഷേത്രങ്ങളിൽ സർപ്പപ്രീതികർമ്മങ്ങൾ അനുഷ്ഠിക്കുക.

കുടുംബദോഷമുള്ളവർ

കുടുംബപരദേവതാക്ഷേത്രങ്ങളിൽ വിളക്കുകൊളുത്തി പ്രാർത്ഥിക്കുക.

അനിഷ്ട സ്ഥിതി

ഏഴാം ഭാവാധിപന്റെ അനിഷ്ടസ്ഥിതിയുള്ളവർ ഏഴാംഭാവാധിപൻ ആരാണോ അവരുടെ രത്‌നങ്ങൾ ധരിക്കുക.

അമ്മ ചെയ്യേണ്ടത്

വിവാഹ തടസം നേരിടുന്ന യുവതിയുടെ അല്ലെങ്കിൽ യുവാവിന്റെ അമ്മ ഷഷ്ഠിവ്രതം, പ്രദോഷവ്രതം എന്നിവ അനുഷ്ഠിക്കുക. അമ്മ  താഴെപറയുന്ന മന്ത്രം പതിവായി ജപിക്കുക: 

പുത്രേൻ / പുത്രി രക്ഷേൻ മഹാലക്ഷ്മീം

ചൊവ്വാദോഷമുള്ളവർ

താഴെപറയുന്ന പരിഹാരങ്ങൾ ചൊവ്വ ദോഷമുള്ളവർ പ്രത്യേകമായി ചെയ്യണം.

  • ചെമ്പവിഴം മോതിരമായോ  ലോക്കറ്റായോ ധരിക്കുക
  • 7 ചൊവ്വാഴ്ച ദേവീക്ഷേത്രത്തിൽ ചുവന്നമാല സമർപ്പിച്ച്  സ്വയംവര പുഷ്പാഞ്ജലി നടത്തുക
  • 7 ചൊവ്വാഴ്ച രാഹുകാല പൂജ നടത്തുക
  • 7 ചൊവ്വാഴ്ച ക്ഷേത്രങ്ങളിൽ ചുവന്ന പട്ട്‌ സമർപ്പിച്ച് അർച്ചന നടത്തുക
  • ഏഴു പൗർണ്ണമിക്ക് ദേവീ ക്ഷേത്രത്തിൽ സ്വയംവര പുഷ്പാഞ്ജലി കഴിപ്പിക്കുക

സ്വയംവര മന്ത്രം

മേൽ പറഞ്ഞ കർമ്മങ്ങൾ യഥോചിതം ചെയ്യുന്നതിനൊപ്പം താഴെപറയുന്ന മന്ത്രം 108 തവണ നിത്യേന ജപിക്കുക: 

ഓം ഹ്രീം യോഗിനി യോഗിനി

യോഗേശ്വരി യോഗേശ്വരി

യോഗഭയങ്കരി 

സകലസ്ഥാവരജംഗമസ്യ

മുഖഹൃദയം മമവശം 

ആകർഷയ 

ആകർഷയ സ്വാഹാ

error: Content is protected !!
Exit mobile version