Friday, 5 Jul 2024

കാര്യസിദ്ധിക്കും തടസം അകലാനും മീന ഭരണി നാളിൽ ഇത് 48 തവണ ജപിക്കൂ ….

തന്ത്രരത്‌നം പുതുമന മഹേശ്വരൻ നമ്പൂതിരി

ക്ഷിപ്രപ്രസാദിയും ക്ഷിപ്രകോപിയുമായ വശ്യയുമായ ആദിപരാശക്തിയുടെ വ്യത്യസ്തമായ ധാരാളം ഭാവങ്ങൾ പ്രചാരത്തിലുണ്ട്. ഇതിൽ പ്രശസ്തവും ശക്തിവിശേഷം വർദ്ധിച്ചതുമായ ഭദ്രകാളീ ഭാവത്തിലാണ് ദേവിയെ മീനഭരണി നാളിൽ ആരാധിക്കുന്നത്. മീനഭരണി ദിവസം വ്രതം പാലിച്ച് ഭദ്രകാളീ ഉപാസനയും വഴിപാടുകളും നടത്തിയാൽ ഫലസിദ്ധി തീർച്ചയാണ്. 2023 മാർച്ച് 25 നാണ് മീനഭരണി. അന്ന് ഉച്ചക്ക് ഒരു നേരം മാത്രം ഊണ് കഴിക്കുക. രാവിലെയും, വൈകിട്ടും ഉപവാസിക്കുക. അതിന് ബുദ്ധിമുട്ടുള്ളവർക്ക് പഴവർഗ്ഗങ്ങളോ, ലഘുഭക്ഷണമോ കഴിക്കുകയാകാം. മത്സ്യമാംസാദികൾ ഒഴിവാക്കുന്നതിനൊപ്പം ബ്രഹ്മചര്യവും പാലിക്കുക.

വ്രതദിവസം രണ്ട് നേരം കുളിച്ച് ദേവീ ക്ഷേത്ര ദർശനം നടത്തണം. ചുവന്ന വസ്ത്രം ദിവസം മുഴുവനും അല്ലെങ്കിൽ ജപസമയത്ത് മാത്രം എങ്കിലും ധരിക്കണം. പുല, വാലായ്മ, മാസാശുദ്ധി എന്നിവയുള്ളവർ വ്രതം നോൽക്കരുത്. രണ്ട് നേരവും വീട്ടിൽ പൂജാമുറിയിൽ നെയ്‌വിളക്ക് കൊളുത്തി പ്രാർത്ഥിക്കണം. ഈ ദിവസം
ഭദ്രകാളിയുടെ മൂലമന്ത്രം രാവിലെയും വൈകിട്ടും 48 പ്രാവശ്യം വീതം ജപിക്കണം. ഇഷ്ടകാര്യസിദ്ധിക്ക് അത്ഭുതശക്തിയുള്ളതാണ് മൂല മന്ത്രജപം. ഇതല്ലാതെ നിത്യജപത്തിനും നല്ലതാണ്. ശത്രുദോഷം മൂലം വരുന്ന ദുരിതം നീക്കാൻ ഈ മന്ത്രത്തിന് അത്ഭുതശക്തിയുണ്ട്.
ഭരണി വ്രതത്തിന്റെ ഭാഗമല്ലാതെയും ഈ മന്ത്രം 12,21,41 തുടങ്ങിയ ദിനം ജപിക്കാം. ഭരണിനാൾ ജപം തുടങ്ങുന്നത് ഏറ്റവും ഉത്തമം. വ്രതം കഴിഞ്ഞ് പിറ്റേന്ന് ക്ഷേത്രത്തിൽ നിന്നും തീർത്ഥം സേവിച്ച് പാരണ വിടാം. വ്രതത്തിന്റെ പ്രധാനഫലം കാര്യസിദ്ധിയാണ്. തടസം അകലുന്നതിനും ഈ വ്രതം ഗുണകരമാണ്.

മൂലമന്ത്രം
ഓം ഐം ക്ലീം സൗ: ഹ്രീം ഭദ്രകാള്യൈ നമഃ

തന്ത്രരത്നം പുതുമന മഹേശ്വരൻ നമ്പൂതിരി
+91 094-470-20655

Story Summary: Meena Bharani Festival 2023


error: Content is protected !!
Exit mobile version