കാര്യസിദ്ധിക്ക് സുബ്രഹ്മണ്യന്റെ 5 മന്ത്രങ്ങള്‍
ദുരിതങ്ങള്‍ മറികടക്കാനും, ഇഷ്ടകാര്യങ്ങള്‍ സാധിക്കുന്നതിനും ഉതകുന്ന ശക്തമായ 5 സുബ്രഹ്മണ്യ മന്ത്രങ്ങളാണ് താഴെ ചേർക്കുന്നത്. എല്ലാ മന്ത്രങ്ങളും മുരുകഭഗവാനെഭക്തിപൂർവം സ്മരിച്ച് നെയ്‌വിളക്ക് കൊളുത്തി അതിനു മുമ്പില്‍ വൃത്തിയുള്ള വസ്ത്രം ധരിച്ച് ഇരുന്ന് ജപിക്കുക. തികഞ്ഞ വിശ്വാസത്തോടും ശ്രദ്ധയോടും ചെയ്യുന്ന പ്രാര്‍ത്ഥന പൂര്‍ണ്ണഫലം നല്‍കും. വെറും നിലത്തിരുന്ന് ജപിക്കരുത്. ഒരു പലകയിലോ, പായിലോ തുണി വിരിച്ചോ ഇരിക്കണം. അശുദ്ധിയുള്ളപ്പോള്‍ ജപം പാടില്ല. മന്ത്രോപദേശം നിര്‍ബന്ധമില്ല. എന്ത് കാര്യത്തിനാണോ അതിന് പറഞ്ഞിട്ടുള്ള മന്ത്രം നിത്യേന 108 വീതം ചൊല്ലണം.
1. ഓം സനല്ക്കുമാരായനമ: (ആയൂര്‍ബലത്തിന്)
2. ഓം നീലകണ്ഠാത്മജായ നമ: (ഭാഗ്യം തെളിയാന്‍)
3. ഓം കുമാരായ നമ: ( തൊഴിൽ വിജയത്തിന്)
4. ഓം മയൂരവാഹായ നമ: (രോഗശാന്തിക്ക് )
5. ഓം വിശാഖായ നമ: (വിദ്യഗുണത്തിന്)
– തന്ത്രരത്നം പുതുമന മഹേശ്വരൻ നമ്പൂതിരി +919447020655