Friday, 22 Nov 2024

കാർത്തിക വിളക്ക് ഞായറാഴ്ച സന്ധ്യയ്ക്ക്; തൃക്കാർത്തിക പിറന്നാൾ തിങ്കളാഴ്ച

ജ്യോതിഷരത്നം വേണുമഹാദേവ്

ഈ വർഷത്തെ തൃക്കാർത്തിക 2023 നവംബർ  27 തിങ്കളാഴ്ച എന്നാണ് കലണ്ടറുകളിലും ചില പഞ്ചാംഗങ്ങളിലും  നൽകിയിരിക്കുന്നത്. അന്ന് ഉദയം മുതൽക്ക് കാർത്തിക നക്ഷത്രമുണ്ട്. അതിനാൽ, അതിൽ സാങ്കേതികമായി തെറ്റില്ല. എന്നാൽ നവംബർ  27 ന് തിങ്കളാഴ്ച ഉച്ചയ്ക്ക് 01:35 മണിക്ക് കാർത്തിക നക്ഷത്രം കഴിയും. ഉച്ചയ്ക്ക് 2:46 ന് പൗർണ്ണമി തിഥിയും അവസാനിക്കും. അതേസമയം തലേന്ന് ഉച്ചയ്ക്ക് 2:05 ന് കാർത്തിക നക്ഷത്രം തുടങ്ങും. വൈകുന്നേരം 3:54 പൗർണ്ണമിയും തുടങ്ങും. കാർത്തികയും പൗർണ്ണമിയും ഒന്നിച്ച് സന്ധ്യയ്ക്ക് വരുന്നത് നവംബർ 26 ഞായറാഴ്ച ദിവസമാണ്. അതിനാൽ  കാർത്തിക ദീപം തെളിക്കൽ എന്ന ആചരണം വേണ്ടത് ഞായറാഴ്ച വൈകിട്ടാണ്.

എന്നാൽ കാർത്തിക നക്ഷത്രം പിറന്നാൾ ആയും, ക്ഷേത്രവിശേഷ ദിനങ്ങളായും സ്വീകരിക്കേണ്ടത് പിറ്റേന്ന്  27 ന് തിങ്കളാഴ്ച തന്നെയാണ്. ഉദയശേഷം ആറു നാഴിക എങ്കിലും ആ നക്ഷത്രം ഉണ്ടെങ്കിൽ, പിറന്നാൾ ആചരണം ആ ദിവസമാണ് വേണ്ടത് എന്ന ചട്ട പ്രകാരം തിങ്കളാഴ്ച കാർത്തിക നക്ഷത്രം 17 ൽ കൂടുതൽ നാഴികയുണ്ട്.

ജ്യോതിഷരത്‌നം വേണുമഹാദേവ്
+ 91 9847475559

Story Summary : Thrikarthika and KarthikaVilakku Date and Time 

error: Content is protected !!
Exit mobile version