Thursday, 21 Nov 2024

കിഴക്ക് തല വച്ച് കിടക്കണം; നഗ്നരായി ഉറങ്ങരുത്

ആരോഗ്യകരമായ ജീവിതത്തിന്  ശരിയായ ഉറക്കം വേണം. പക്ഷേ തിരക്കു പിടിച്ച ഇക്കാലത്ത് ഉറക്കമില്ലാത്തവരാണ് കൂടുതൽ. ജീവിതം കെട്ടിപ്പടുക്കാനുള്ള പാച്ചിലിനിടയിൽ ഉറക്കം നഷ്ടപ്പെടുന്നവരെ  അസുഖങ്ങൾ പെട്ടെന്ന് കീഴ്പ്പെടുത്താനുള്ള സാധ്യത വളരെ കൂടുതലാണ്. അതിനാൽ  ഒരു ദിവസം കുറഞ്ഞത്  ആറുമണിക്കൂറെങ്കിലും  ഉറങ്ങണം.  ആയുസ്സും ബലവും ചൊടിയും ചുണയുമെല്ലാം ഉറക്കവുമായി ബന്ധപ്പെട്ടിരിക്കുന്നു. രോഗികൾ വൃദ്ധർ, കുഞ്ഞുങ്ങൾ എന്നിവർ അല്ലാതെയുള്ളവർ പകലുറക്കം ഒഴിവാക്കണം. അമിതവണ്ണം, പ്രമേഹം, കഫരോഗങ്ങള്‍ എന്നിവയ്ക്ക് പകലുറക്കം കാരണമാകാറുണ്ട്. 

അതിനാല്‍ രാത്രി ഉറക്കം തന്നെയാണ് വേണ്ടത്. ഉറക്കം പോലെ പ്രധാനമാണ് ഉറങ്ങാൻ കിടക്കുമ്പോൾ  ശ്രദ്ധിക്കേണ്ട കാര്യങ്ങൾ. വാസ്തു ശാസ്ത്രത്തിൽ  ഇക്കാര്യങ്ങൾ ആചാര്യന്മാർ വ്യക്തമാക്കിയിട്ടുണ്ട്. വാസ്തു വിദ്യയിൽ  വാസ്തു ആചാര്യന്മാർ ഉറക്കത്തിന് കല്പിച്ചിട്ടുള്ള  10  പ്രധാന പ്രമാണങ്ങൾ: 

1. വടക്ക് തല വച്ച് ഉറങ്ങരുത്
ഭൂകാന്തിക പ്രഭാവത്തിന് എതിരെ തല വടക്ക് ദിശയിൽ വയ്ക്കുമ്പോൾ രക്തത്തിലെ 4 ശതമാനം ഇരുമ്പിന്റെ  അംശം തലച്ചോറിൽ കൂടുതൽ നേരം തങ്ങിനിൽക്കാൻ ഇടവരും. ഇത് അപകടം ആണ്.

2. തല പടിഞ്ഞാറോട്ട് വച്ച് ഉറങ്ങരുത്
വടക്ക് ദിക്കിൽ തല വയ്ക്കുന്നത്  പോലെ പടിഞ്ഞാറോട്ട് തല വയ്ക്കുന്നതും രക്തചംക്രമണത്തിന് കാന്തികവലയം പ്രതികൂലമാകുന്നതിനാൽ അതും പാടില്ല. തല കിഴക്ക് വച്ച് ഉറങ്ങുന്നത് ഏറ്റവും നല്ലത്. തെക്കോട്ട് തല വച്ചുറങ്ങുന്നതിൽ കുഴപ്പമില്ല. 
3. കാൽ നനച്ച് ഉറങ്ങരുത്
അത്യുഷ്ണം അനുഭവപ്പെടുമ്പോൾ കാൽ കഴുകുന്നത് ഉഷ്ണത്തിന് ശാന്തിയാണ്. എന്നാൽ നനച്ച കാൽ ഉണങ്ങാതെ ഉറങ്ങാൻ കിടക്കുന്നത് ഐശ്വര്യം തന്നെ ഇല്ലാതാകും എന്ന് വാസ്തു വിദ്യയിൽ പറയുന്നു.

4. ധാന്യത്തിന് സമീപം ഉറങ്ങരുത്
ധാന്യത്തിൽ  അരികെ കിടന്നുറങ്ങുമ്പോൾ അതിൽ നിന്നുള്ള പൊടികൾശ്വസിക്കും.  ഇത് ആസ്ത് മ, അലർജി തുടങ്ങിയ രോഗങ്ങൾക്ക് കാരണമാകും.

5. നഗ്നരായി  ഉറങ്ങരുത്
വസ്ത്രമുടുക്കാതെ  നഗ്നരായി  ഉറങ്ങിയാൽ ദേഹത്ത് കൊതുക്, ഈച്ച തുടങ്ങിയ കീടങ്ങൾക്ക് എളുപ്പം കടിക്കാൻ കഴിയും; ഇത് ഉറക്കത്തെ ശല്യം ചെയ്യും.

6. മൃഗങ്ങൾക്ക്  അരികെ ഉറങ്ങരുത്
മൃഗങ്ങളിൽ നിന്നും പല തരത്തിലുള്ള രോഗാണുക്കൾ മനുഷ്യരിലേക്ക് പകർന്നേക്കും. അറിവില്ലാത്ത  മൃഗങ്ങളുടെ  പ്രവർത്തികൾ പലകുഴപ്പത്തിനും കാരണമായേക്കും. ഈ കാരണങ്ങളാൽ മൃഗങ്ങൾക്കരികെ കിടന്നുറങ്ങരുത്.

7. വൃദ്ധർക്കരികെ  ഉറങ്ങരുത്
പ്രായമായവർക്ക് ഉറക്കം കുറവും, ചുമ, ശബ്ദമുണ്ടാക്കൽ എന്നിവ കൂടുതലാണ്.  അത് അടുത്തു കിടക്കുന്നവരുടെ ഉറക്കം നഷ്ടപ്പെടുത്തും. വാർദ്ധക്യ സഹജമായ രോഗങ്ങളും പകർന്നേക്കും. വൃദ്ധരിലേക്ക് തങ്ങളുടെ ഊർജ്ജംപ്രവഹിക്കുന്നത് ആരോഗ്യമുള്ളവർക്ക് ദോഷം ചെയ്യുമെന്നും പറയുന്നു. 
8. അഗ്‌നിക്കരികെ ഉറങ്ങരുത്
അഗ്‌നിക്കരികെ ഉറങ്ങുമ്പോൾ ഏതു സമയത്തും അപകടം ഉണ്ടാകാം.

9. ദേവതകൾക്കരികെ ഉറങ്ങരുത്
സുരൻമാർ, ദേവൻമാർ എന്നിവർക്കരികെ ഉറങ്ങരുത്.  ദേവൻമാർക്കരികെ എന്ന് പറഞ്ഞാൽ  ക്ഷേത്രങ്ങളിലും വീട്ടിൽ പൂജാമുറിയിലും കിടന്നുറങ്ങാൻ പാടില്ല എന്നാണ് അർത്ഥം.  സുരൻമാർ എന്നാൽ മദ്യപാനികൾ എന്ന് കരുതണം. ലഹരി ഉപയോഗിക്കുന്നവർക്ക് ബോധമില്ലാത്തതിനാൽ അവർക്കരികെ കിടന്നുറങ്ങുന്നത് അപകടകരമാണ്.

10. മുളകൾക്കരികെ ഉറങ്ങരുത്
ഉഷ്ണവർഗ്ഗത്തിൽ പെട്ടതാണ് മുള. ഇതിന് ചുറ്റും പ്രതികൂല തരംഗങ്ങൾ ഉണ്ടാകും. അതിനാലും ഇഴജന്തുക്കൾ കാണുമെന്നതിനാലും  മുളകൾക്കരികെ ഉറങ്ങാൻ പാടില്ല.

error: Content is protected !!
Exit mobile version