കുംഭം ലഗ്നക്കാർക്ക് ഇന്ദ്രനീലം എപ്പോഴും ധരിക്കാം
ഭാഗ്യരത്‌നങ്ങൾ കണ്ടെത്തുന്നത് ഒരോരുത്തരുടെയും ജന്മനക്ഷത്രം, ജന്മലഗ്നം അല്ലെങ്കിൽ ജന്മക്കൂറ്, ജനനത്തീയതി ഇവ നോക്കിയാണ്. മിക്കവരും ജന്മലഗ്നമോ ജന്മക്കൂറോ ആണ് ഇതിന് നോക്കുന്നത്.കുംഭം ലഗ്നത്തിൽ പിറന്നവർക്ക് ധരിക്കാൻ പറ്റിയത്ലഗ്നാധിപനായ ശനിയുടെ രത്നമായ ഇന്ദ്രനീലമാണ്. ഇത് കുംഭലഗ്നക്കാർക്ക് എപ്പോഴും ധരിക്കാം. ദേഹശക്തി, പൊതുവായ ഐശ്വര്യം, വാതരോഗ ശമനം, വിദേശഗുണം എന്നിവ ലഭിക്കും.അവിട്ടം അവസാന പകുതി, ചതയം, പൂരുരൂട്ടാതി മുക്കാൽ നക്ഷത്രങ്ങളിൽ പിറന്നവരാണ് കുംഭം ലഗ്നക്കാർ:
1 മരതകം
ബുധന്റെ രത്‌നം, കുംഭലഗ്നത്തിന്റെ 5-ാം ഭാവാധിപത്യം കൊണ്ട് അനുകൂലം. സന്താനലാഭം, ഐശ്വര്യം, വിദ്യാഭ്യാസ ഗുണം, മത്സര പരീക്ഷാ വിജയം, ത്വക് രോഗ ശാന്തി എന്നിവ ലഭിക്കും.
2 വജ്രം
നാലാം ഭാവാധിപനും ഒൻപതാം ഭാവാധിപനും ആയ ശുക്രന്റെ രത്‌നം. ഭാഗ്യലാഭം, ഐശ്വര്യം, സൗന്ദര്യ വർദ്ധന, സന്താനലാഭം, ആഡംബര ജീവിതം, സമ്പത്ത് എന്നിവ വർദ്ധിക്കാൻ ഇടയാകും. കുംഭലഗ്നത്തിന് ഏറ്റവും അനുയോജ്യം.
3 ഗോമേദകം+വൈഡൂര്യംജാതക പ്രകാരം രാഹു+കേതുക്കൾ അനുകൂലം എങ്കിൽ രാഹുകേതുക്കളുടെ ദശാപഹാര കാലങ്ങളിൽ ധരിക്കാം.
4 മഞ്ഞപുഷ്യരാഗംകുംഭ ലഗ്നത്തിന്റെ രണ്ടും പതിനൊന്നാം ഭാവാധിപൻ ആയ വ്യാഴവും, ശനിയും തമ്മിൽ സമന്മാർ ആകയാൽ കുംഭലഗ്നക്കാർക്ക് ജാതക പരിശോധന പ്രകാരം മഞ്ഞപുഷ്യരാഗം ധരിക്കാം. എന്നാൽ മഞ്ഞപുഷ്യരാഗം ധരിക്കുമ്പോൾ ഇന്ദ്രനീലം ഒഴികെ മറ്റ് രത്‌നങ്ങൾ ധരിക്കരുത്.
– ആർ.സഞ്ജീവ് കുമാർ,ജ്യോതിഷ് അസ്ട്രോളജിക്കൽ സെന്റർ,തിരുവനന്തപുരം – 695 0149447251087, 9526480571email: jyothisgems@gmail.com