കുംഭമാസത്തിൽ ഒരാേ കൂറുകാരുംചെയ്യേണ്ട ദോഷപരിഹാരങ്ങൾ
ജോതിഷി പ്രഭാസീന സി.പി
ഓരോ കൂറിലും ജനിച്ചവർ കുംഭമാസത്തിൽ അവരവരുടെ ഗ്രഹദോഷശാന്തിക്ക് അനുഷ്ഠിക്കേണ്ട പരിഹാരങ്ങൾ മാത്രമാണ് ഇവിടെ വിശദീകരിക്കുന്നത്. ഒരാേ കൂറുകാരും കൂടുതൽ ദോഷമുള്ള ഗ്രഹങ്ങൾക്കാണ് പരിഹാരം നടത്തേണ്ടത്. ഇത് ജന്മരാശി പ്രകാരമുള്ള പൊതു പരിഹാരങ്ങളാണ്. അവരവരുടെ ജാതകാലും ദശാപഹാരങ്ങൾ പ്രകാരവും വേണ്ട പരിഹാരം കൂടി നടത്തുന്നത് ഉത്തമമാണ്.
മേടക്കൂറ്
(അശ്വതി ഭരണി കാർത്തിക ആദ്യ പാദം)
ഈ കൂറുകാർ ശനിഗ്രഹദോഷ ശാന്തിക്കായി ശനിയാഴ്ച വ്രതം എടുക്കണം ശാസ്താവിന് നീരാജനം നടത്തണം. വ്യാഴ ദോഷശാന്തിക്കായി മഹാവിഷ്ണു ക്ഷേത്രത്തിൽ സുദർശനാർച്ചന നല്ലതാണ്. രാഹുദോഷ ശാന്തിക്കായി നൂറുപാലും കേതുദോഷ ശാന്തിക്കായി ഗണപതി ഹോമം, ശുക്രദോഷ ശാന്തിക്കായി ദുർഗ്ഗാദേവിക്ക് നെയ് വിളക്ക്, കടുംപായസം എന്നിവ നടത്തുക.
ഇടവക്കൂറ്
(കാർത്തിക 2, 3, 4 പാദങ്ങൾ, രോഹിണി, മകയിരം 1, 2 പാദങ്ങൾ)
ഈ കൂറുക്കാർ സൂര്യഗ്രഹദോഷശാന്തി വരുത്തണം. ശിവക്ഷേത്രത്തിൽ ധാര, പിൻ വിളക്ക്, കൂവളാർച്ചന എന്നിവ ഉത്തമം. രാഹുദോഷ ശാന്തിക്കായി നാഗത്തിന് നൂറും പാലും കേതുദോഷ ശന്തിക്കായി ഗണപതിക്ക് മോദകവും ശുക്രദോഷശാന്തിക്കായി (മാസത്തിന്റെ ആദ്യ ആഴ്ചയ്ക്ക് ശേഷം ) ദുർഗ്ഗാദേവിക്ക് നെയ് വിളക്ക് കടുംപായസവും, കുജദോഷ ശാന്തിക്കായി (മാസത്തിന്റെ ആദ്യത്തെ ആഴ്ചയ്ക്ക് ശേഷം ) സുബ്രഹ്മണ്യന് പഞ്ചാമൃതം വഴിപാടും ചെയ്യുക
മിഥുനക്കൂറ്
(മകയിരം, 3, 4 പാദങ്ങൾ തിരുവാതിര, പുണർതം 1, 2, 3 പാദങ്ങൾ )
ഈ കൂറുകാർ നവഗ്രഹദോഷശാന്തിയും നവഗ്രഹ പൂജയും വ്യാഴ,ഗ്രഹദോഷശാന്തിക്ക് മഹാവിഷ്ണു ക്ഷേതത്തിൽ സുദർശനാർച്ചനയും സൂര്യഗ്രഹദോഷശാന്തിക്ക് ശിവക്ഷത്രത്തിൽ പക്കനാളിന് മൃത്യുഞ്ജയഹോമവും രാഹുദോഷ ശാന്തിക്ക് സപരിവാര സർപ്പപൂജയും കുജ ഗ്രഹദോഷശാന്തിക്ക് സുബ്രഹ്മണ്യന് പഞ്ചാമൃതം വഴിപാടും നടത്തുക.
കർക്കടകക്കൂറ്
(പുണർതം നാലാം പാദം, പൂയം ആയില്യം)
ഈ കൂറുകാർ സൂര്യഗ്രഹദോഷ ശാന്തിക്ക് ശിവക്ഷേത്രത്തിൽ മൃത്യുഞ്ജയഹോമവും ശനിദോഷ ശാന്തിക്ക് ശനിയാഴ്ച വ്രതം എടുത്ത് ശാസ്താവിന് എള്ള് പായസം നടത്തി കാക്കയ്ക്ക് കൊടുക്കുകയും സ്വയം കഴിക്കുകയും ചെയ്യുക. കേതു ദോഷശാന്തിക്ക് ഗണപതി ഹോമം നടത്തുക.
ചിങ്ങക്കൂറ്
(മകം, പൂരം, ഉത്രം ഒന്നാം പാദം)
ഈ കൂറുകാർ വ്യാഴഗ്രഹശാന്തിക്ക് സുദർശനാർച്ചന, ധന്വന്തരി അർച്ചന, സൂര്യ ഗ്രഹശാന്തിക്ക് ശിവക്ഷേതത്തിൽ ധാര, പിൻ വിളക്ക്, ശുക്രഗ്രഹ ദോഷശാന്തിക്ക് ദുർഗ്ഗാദേവിക്ക് പായസവും നെയ് വിളക്കും രാഹു ഗ്രഹദോഷശാന്തിക്ക് സപരിവാര സർപ്പപൂജയും വേണം. കേതുദോഷശാന്തിക്ക് ഗണപതിക്ക് തേങ്ങാ ഉടയ്ക്കുക . കുജദോഷശാന്തിക്ക് (മാസത്തിൽ ആദ്യത്തെ ആഴ്ചയ്ക്ക് ശേഷം ) സുബ്രഹ്മണ്യന് പഞ്ചാമൃതം വഴിപാടും ചെയ്യുക
കന്നിക്കൂറ്
(ഉത്രം 2, 3, 4 പാദങ്ങൾ അത്തം , ചിത്തിര 1, 2 പാദങ്ങൾ)
ഈ കൂറുകാർ ശനിഗ്രഹദോഷ ശാന്തിക്ക് ശനിയാഴ്ച വ്രതം എടുത്ത് അയ്യപ്പസ്വാമിക്ക് നീരാജനം നടത്തണം. രാഹു ഗ്രഹ ദോഷശാന്തിക്ക് നാഗങ്ങൾക്ക് പാലും മഞ്ഞൾ പൊടി നേദിക്കുക. കുജഗ്രഹദോഷശാന്തിക്ക് സുബ്രഹ്മണ്യ പൂജയും, ശുക്രഗ്രഹദോഷശാന്തിക്ക് ദുർഗ്ഗാദേവിക്ക് നെയ് വിളക്ക്, കടുംപായസം വഴിപാട് നടത്തുക.
തുലാക്കൂറ്
(ചിത്തിര 3, 4 പാദങ്ങൾ ചോതി, വിശാഖം 1, 2, 3 പാദങ്ങൾ)
ഈ കൂറുകാർക്ക് വ്യാഴ ദോഷശാന്തിക്ക് മഹാവിഷ്ണുവിന് തുളസിമാല, സഹസ്രനാമ പുഷ്പാഞ്ജലി, ശനിദോഷശാന്തിക്ക് ശനിയാഴ്ച വ്രതം, ശാസ്താവിന് എള്ള് പായസം നടത്തി കാക്കയ്ക്ക് കൊടുക്കുകയും സ്വയം കഴിക്കുകയും ചെയ്യുക. രാഹുദോഷ ശാന്തിക്ക് നാഗത്തിന് നൂറും പാലും കേതു ഗ്രഹദോഷ ശാന്തിക്ക് ഗണപതിക്ക് തേങ്ങ ഉടയ്ക്കുക. കുജ ദോഷ ശാന്തിക്ക് സുബ്രഹ്മണ്യപൂജ ചെയ്യുക.
വൃശ്ചികക്കൂറ്
(വിശാഖം നാലാം പാദം അനിഴം , ത്യക്കേട്ട )
ഈ കൂറുകാർ വ്യാഴദോഷശാന്തിക്ക് വിഷ്ണു ക്ഷേത്രത്തിൽ നെയ് വിളക്ക്, സഹസ്രനാമ പുഷ്പാഞ്ജലി, രാഹു ഗ്രഹദോഷ ശാന്തിക്ക് നാഗത്തിന് നൂറും പാലും കുജദോഷ ശാന്തിക്ക് (മാസത്തിലെ ആദ്യ ആഴ്ചയ്ക്ക് ശേഷം) സുബ്രഹ്മണ്യസ്വാമിക്ക് പാലഭിക്ഷേകം. കേതുഗ്രഹദോഷ ശാന്തിക്ക് ഗണപതി ഹോമവും നടത്തുക.
ധനുക്കൂറ്
(മൂലം, പൂരാടം, ഉത്രാടം ഒന്നാം പാദം)
ഈ കൂറുകാർ ശനിദോഷ ശാന്തിക്ക് ശനിയാഴ്ച വ്രതം എടുത്ത് അയ്യപ്പന് നീരാജനം, കാക്കക്ക് എള്ള് കലർന്ന ഭക്ഷണം നൽകുക. കേതുദോഷ ശാന്തിക്ക് ഗണപതി ഹോമവും ചെയ്യുക
മകരക്കൂറ്
(ഉത്രാടം 2,3,4 പാദങ്ങൾ തിരുവോണം അവിട്ടം 1,2 പാദങ്ങൾ)
ഈ കൂറുകാർ വ്യാഴദോഷ ശാന്തിക്ക് വിഷ്ണു ക്ഷേത്രത്തിൽ പാൽപായസം നടത്തി ദാനം ചെയ്യുക. ശനിഗ്രഹദോഷ ശാന്തിക്ക്
ശാസ്താവിന് എള്ളുപായസം നടത്തി കാക്കയ്ക്ക് കൊടുക്കുകയും സ്വയം കഴിക്കുകയും ചെയ്യാം രാഹു ദോഷശാന്തിക്ക്
നൂറും പാലും കുജദോഷ ശാന്തിക്ക് സുബ്രഹ്മണ്യന് പാലഭിക്ഷേകവും കർപ്പൂര ദീപാരാധനയും നടത്തുക
കുംഭക്കൂറ്
(അവിട്ടം 3, 4 പാദങ്ങൾ, ചതയം, പൂരുരുട്ടാതി 1, 2, 3 പാദങ്ങൾ)
ഈ കൂറുകാർ വ്യാഴദോഷ ശാന്തിക്ക് വിഷ്ണു ക്ഷേത്രത്തിൽ പാൽപായസം നടത്തി ദാനം ചെയ്യുക. സഹസ്രനാമ ജപവും നടത്തുക ശനിഗ്രഹദോഷ ശാന്തിക്ക് ശനിയാഴ്ച വ്രതം എടുത്ത് ശാസ്താവിന് നീരാജനം, രാഹു ഗ്രഹദോഷ ശാന്തിക്ക് നൂറും പാലും , കുജ ഗ്രഹദോഷ ശാന്തിക്ക് സുബ്രഹ്മണ്യപൂജയും ചെയ്യുക
മീനക്കൂറ്
(പൂരുരുട്ടാതി, നാലാം പാദം, ഉത്തൃട്ടാതി, രേവതി )
ഈ കൂറുകാർക്ക് സൂര്യഗ്രഹ ശാന്തിക്ക്
ശിവക്ഷേത്രത്തിൽ കൂവളമാല, പിൻവിളക്ക് നടത്തുക. കേതുദോഷ ശാന്തിക്ക് ഗണപതി ഹോമവും ചെയ്യുക
ജോതിഷി പ്രഭാസീന സി.പി,
+91 9961 442256, 989511 2028
(ഹരിശ്രീ, മമ്പറം പി ഒ, പിണറായി, കണ്ണൂർ
Email ID prabhaseenacp@gmail.com)
Copyright @ 2021 neramonline.com. All rights reserved.