Wednesday, 3 Jul 2024

കുംഭ സംക്രമം തിങ്കളാഴ്ച രാവിലെ 9:44 ന് ; പൂജാമുറിയിൽ ദീപം തെളിച്ച് പ്രാർത്ഥിക്കുക

ജ്യോതിഷരത്നം വേണു മഹാദേവ്
മകരം രാശിയിൽ നിന്ന് സൂര്യൻ കുംഭം രാശിയിൽ പ്രവേശിക്കുന്ന ദിവ്യ മുഹൂർത്തമാണ് കുംഭസംക്രമം. 1198 കുംഭം 1-ാം തീയതി (2023 ഫെബ്രുവരി 13) തിങ്കളാഴ്ച രാവിലെ 9 മണി 44 മിനിട്ടിന് വിശാഖം നക്ഷത്രം രണ്ടാം പാദം തുലാക്കൂറിൽ സൂര്യൻ കുംഭം രാശിയിലേക്ക് സംക്രമിക്കും. സൂര്യദേവൻ ധനു രാശിയിലേക്ക് പ്രവേശിക്കുന്ന ശ്രേഷ്ഠ നിമിഷം ഇക്കുറി രാവിലെ ക്ഷേത്രങ്ങൾ തുറന്നിരിക്കുന്ന സമയത്ത് തന്നെ ആയതിനാൽ അപ്പോൾ തന്നെ സംക്രമ പൂജ നടക്കും. സംക്രമ സമയത്ത് വീട്ടിൽ പൂജാമുറിയിൽ ദീപം തെളിക്കുന്നത് പുണ്യപ്രദമാണ്. കുംഭരവി സംക്രമം വിശാഖം നക്ഷത്രത്തിൽ നടക്കുന്നതിനാൽ ഈ നക്ഷത്രക്കാരും തുലാക്കൂറിൽ ജനിച്ചവരും ശിവ, വിഷ്ണു ക്ഷേത്രങ്ങളിൽ ദോഷപരിഹാരത്തിന് പ്രത്യേകം വഴിപാടുകൾ നടത്തണം. അശ്വതി, ഭരണി, രോഹിണി, മകയിരം, പൂയം, ആയില്യം, മകം, ഉത്രം, അത്തം, അനിഴം, തൃക്കേട്ട, പൂരാടം, ഉത്രാടം, ചതയം, രേവതി നക്ഷത്രക്കാർക്കും കുംഭസംക്രമം നല്ലതല്ല. ഇവരും ശിവ ക്ഷേത്രത്തിൽ ധാര, മൃത്യുഞ്ജയാർച്ചന, വിഷ്ണു ക്ഷേത്രത്തിൽ തുളസിമാല ദേവിക്ക് കുങ്കുമാർച്ചന തുടങ്ങിയവ നടത്തിയാൽ നല്ലത്.

ജ്യോതിഷരത്നം വേണു മഹാദേവ്

  • 91 9847475559
    Story Summary: Importance of Kumbha Ravi Sankraman

error: Content is protected !!
Exit mobile version