Monday, 23 Sep 2024

കുടുംബജീവിതം ആഹ്‌ളാദകരമാക്കാൻ ഒരു എളുപ്പവഴി

കുടുംബജീവിതം സന്തോഷകരവും ഐശ്വര്യ പൂർണ്ണവുമാക്കാൻ  ചില കല്ലുകൾ ധരിക്കുന്നത് നന്നായിരിക്കും എന്ന് പറയുന്നത് ശരിയാണ്. അനേകായിരം ആളുകളുടെ അനുഭവങ്ങൾ വിശകലനം ചെയ്ത് രത്നശാസ്ത്ര ആചാര്യന്മാരും വ്യാപാരികളും കണ്ടെത്തിയ വസ്തുതയാണിത്. ഇത്തരത്തിൽ പെട്ട കല്ലുകളിൽ ഒന്നാണ്  നീല പെക്‌റ്റോലൈറ്റ് എന്നുകൂടി അറിയപ്പെടുന്ന ലാറിമാർ കല്ല്. ഉറ്റവർക്കിടയിലെ ബന്ധം ഉഷ്മളമാക്കി കുടുംബാന്തരീക്ഷം മെച്ചപ്പെടുത്താൽ ലാറിമാർ കല്ല് നല്ലതാണെന്ന് അനുഭവസ്ഥർ എഴുതിയിട്ടുണ്ട്. മാനസികമായും വൈകാരികമായും ആത്മീയമായും ശാരീരികമായും ഉത്തേജനം പകരുന്നഈ കല്ല് കാണപ്പെടുന്നത്  കരീബിയനിലെ ഡൊമിനിക്കൻ റിപ്പബ്‌ളിക്കിലാണ്. 1916 ലാണ് താരതമ്യേന മൃദുവായ ഈ കല്ലിന് ലാറിമാർ സ്‌റ്റോൺ എന്ന പേര് കിട്ടിയത്.

വികാര നിയന്ത്രണത്തിനും ശാന്തമായ കുടുംബാന്തരീക്ഷം സൃഷ്ടിക്കുന്നതിനും  വൈകാരിക സന്തുലിതാവസ്ഥ പ്രദാനം ചെയ്യുന്നതിനും ഈ കല്ലിന് ശക്തിയുണ്ട്. കുറ്റബോധവും അതിൽ നിന്നുണ്ടാകുന്ന ആകാംക്ഷയും ലാറിമാർ കല്ല് കുറയ്ക്കും. ഹൃദയം,  കണ്ഠം എന്നിവയെ ബാധിക്കുന്ന ദോഷങ്ങൾ അകറ്റുന്നതിനും  ആജ്ഞാചക്രം  ഉത്തേജിപ്പിക്കാനും ആദ്ധ്യാത്മികാനുഭൂതികൾ കൂടുതൽ  വേഗത്തിൽ പ്രദാനം ചെയ്യാനും ഈ കല്ലിന് കഴിവുണ്ടത്രേ. ദേഷ്യം, അനിയന്ത്രിത വികാരങ്ങൾ, അമിതാകാംക്ഷ ഇവയൊക്കെ നിയന്ത്രണ വിധേയമാക്കുന്നതിലൂടെ സ്നേഹോർജം പകർന്നാണ് ഈ കല്ല് ധരിക്കുന്നവരുടെ കുടുംബാന്തരീക്ഷം ശാന്തമാക്കുന്നത്. വ്യക്തവും യുക്തിഭദ്രവുമായ ചിന്ത എളുപ്പമാക്കുന്നതിനും ലാറിമാർ ധരിക്കുന്നത് നല്ലതാണ്. ലെപിഡോലൈറ്റ് എന്ന കല്ലും ഹൃദയ – മസ്തിഷ്‌കങ്ങളെ ഏകോപിപ്പിക്കാൻ ഉപയോഗിക്കാറുണ്ട്.  മദ്യാസക്തരെ അതിൽ നിന്നും ഒരളവുവരെ ഈ കല്ല് മോചിപ്പിക്കും.  ഔഷധങ്ങളിലുള്ള അമിതമായ ആശ്രയവും ഈ കല്ല് കുറയ്ക്കും. തലയിണയ്ക്കടിയിൽ വച്ച് കിടന്നാൽ മനസ്‌ ശാന്തമാക്കി നല്ല ഉറക്കം ലഭ്യമാക്കുമെന്നും ഹൃദയ, കണ്ഠ ചക്രങ്ങളെ ഇത് ഉദ്ദീപിപ്പിക്കുമെന്നും പറയപ്പെടുന്നു.

ഈ കല്ല് മോതിരത്തിലും മാലയിലും മറ്റും പതിച്ച് ഉപയോഗിക്കാം. ഇത് പതിച്ച വെള്ളി ആഭരണണൾ അണിയുന്ന സ്ത്രീകൾക്ക് പ്രത്യേക ഭംഗിയും വശ്യതയും കൈവരും. 500 മുതൽ 25000 രൂപ വരെ വിലയുണ്ട് ഈ കല്ലിന്. ഈ തുകയ്ക്കിടയിൽ പല റേഞ്ചിലും ഇത് ലഭിക്കും.

– പി.എം ബിനുകുമാർ           

+91 9447694053

error: Content is protected !!
Exit mobile version