Friday, 22 Nov 2024

കുടുംബ അഭിവൃദ്ധിക്കും കർമ്മ രംഗത്ത്മുന്നേറാനും ഐശ്വര്യത്തിനും കുങ്കുമാർച്ചന

തരവത്ത് ശങ്കരനുണ്ണി
കർമ്മതടസ്സം ഒഴിവാക്കി ജോലിയിലും വ്യാപാരത്തിലും മുന്നേറാനും സർവൈശ്വര്യ സിദ്ധിക്കും കുടുംബത്തിന്റെ അഭിവൃദ്ധിക്കും ദേവിക്ക് കുങ്കുമാർച്ചന നടത്തുന്നത് നല്ലതാണ്. മംഗല്യതടസ്സം മാറുന്നതിനും കുങ്കുമാർച്ചന അതിവിശേഷമാണ്.

ജന്മനക്ഷത്രദിവസമോ ചൊവ്വ, വെള്ളി ദിവസങ്ങളിലോ പേരും നാളും ചൊല്ലി ക്ഷേത്രത്തിൽ കുങ്കുമാർച്ചന നടത്തിയാൽ ദൃഷ്ടിദോഷം, ശത്രുശല്യം എന്നിവ ഒഴിഞ്ഞ് ജീവിതത്തിൽ അഭിവൃദ്ധി കൈവരും. ദേവീസ്വരൂപവും ദേവീ തത്ത്വത്തിന്റെ പ്രതീകവുമാണ് കുങ്കുമം. നെറ്റിക്ക് നടുവിലും, പുരിക മധ്യത്തിലും തൊടാം. സ്ഥൂലമായ ആത്മാവിൽ സൂക്ഷ്മ ബിന്ദു രൂപത്തിൽ സ്ഥിതി ചെയ്ത് എല്ലാറ്റിനെയും നയിക്കുന്ന ശക്തിയെ സൂചിപ്പിക്കാനാണ് ചെറിയ വൃത്താകൃതിയിൽ തൊടുന്നത്. നടുവിരൽ കുങ്കുമം കൊണ്ടാണ് തൊടേണ്ടത്.

കുങ്കുമം ചന്ദനത്തോട് ചേർത്ത് തൊടുന്നത് വൈഷ്ണവ പ്രതീകവും കുങ്കുമം ഭസ്മത്തോട് ചേർത്ത് തൊടുന്നത് ശിവശക്തി പ്രതീകവും മൂന്നും ചേർത്ത് തൊടുന്നത് ത്രിപുരസുന്ദരീ സൂചകവുമാണ് ജ്യോതിഷപരമായി ചിന്തിക്കുമ്പോൾ ചന്ദ്രൻ, ചൊവ്വ, ശുക്രൻ, കേതു എന്നീ ഗ്രഹങ്ങളുടെ ദശാകാലങ്ങളിൽ കുങ്കുമം കൊണ്ട് പതിവായി തിലകം ധരിക്കാം. അതാത് ഗ്രഹങ്ങളുടെ അധിദേവതകളുടെ മന്ത്രങ്ങൾ ജപിച്ചുകൊണ്ട് കുങ്കുമ ധാരണമാവാം. ചന്ദ്രന് ദുർഗ്ഗയും ചൊവ്വയ്ക്ക് ഭദ്രയും ശുക്രന് മഹാലക്ഷ്മിയും കേതുവിന്ചാമുണ്ഡിയും അധിദേവതകളാകുന്നു. ആ ദേവതകളുടെ ക്ഷേത്രങ്ങളിൽ കുങ്കുമാർച്ചന, കുങ്കുമാഭിഷേകം തുടങ്ങിയവ നടത്തി ആ കുങ്കുമം കൊണ്ട് നിത്യേന തിലകമണിയാം. നെറ്റിയിൽ ആർക്കും തിലകം തൊടാം. സീമന്തരേഖയിൽ സുമംഗലിമാർ മാത്രമേ കുങ്കുമം അണിയാറുള്ളൂ.

വിവാഹിതയായശേഷം സ്ത്രീകൾ മുടിപകുത്ത് അതിന് നടുവിലുള്ള രേഖയിൽ നെറ്റിയുടെ മുകൾഭാഗം മുതൽ ശിരോമദ്ധ്യം വരെ ചുവന്ന കുങ്കുമം അണിയുന്ന പതിവുണ്ട്. സീമയെന്നാൽ പരിധി, സീമന്തം പരിധിയുടെ അവസാനവും ആകുന്നു. ജീവാത്മാവിന്റെ പരിധി അവസാനിക്കുന്നത് പരമാത്മാവിലാണല്ലോ. ശിരോമധ്യം ഈ പരമാത്മസ്ഥാനമാണ് എന്ന് സങ്കല്പം. ചുവപ്പ് രജോഗുണ പ്രധാനവുമാണ്.

രാസവസ്തുക്കൾ ചേർക്കാതെ ശുദ്ധമായ മഞ്ഞൾപ്പൊടി ഉപയോഗിച്ച് തയ്യാറാക്കുന്ന വിശിഷ്ട കുങ്കുമം മാത്രം ഈ വഴിപാടിനായി ഉപയോഗിക്കുന്നു. കുങ്കുമാർച്ചനയുടെ പ്രസാദം നെറ്റിയിൽ തൊടുന്നത് ആയുരാരോഗ്യത്തിനും ഐശ്വര്യത്തിനും ദീർഘദാമ്പത്യത്തിനും സഹായിക്കും.

തരവത്ത് ശങ്കരനുണ്ണി, +91 9847118340

Story Summary: Significance and Benefits of Kumkuma Prasadam, Kumkumarchana

error: Content is protected !!
Exit mobile version