Friday, 22 Nov 2024

കുട്ടികൾക്ക് വെണ്ണ ദാനം ചെയ്യുക; ഗണപതി ഭജനം നടത്തുക

നിത്യജ്യോതിഷം
(ലഘുപരിഹാരങ്ങൾ സഹിതം)

2022 ഏപ്രിൽ 01, വെള്ളി
കലിദിനം 1871205
കൊല്ലവർഷം 1197 മീനം 18
(൧൧൯൭ മീനം ൧൮ )
ശകവർഷം 1944 ചൈത്രം 11
തമിഴ് വർഷം പ്ലവ ഫാൽഗുനി 18

ഉദയം 06:21 അസ്തമയം 06:34 മിനിറ്റ്
ദിനമാനം 12 മണിക്കൂർ 13 മിനിറ്റ്
രാത്രിമാനം 11 മണിക്കൂർ 47 മിനിറ്റ്

ഇത് അടിസ്ഥാനമാക്കിയുള്ള ഇന്നത്തെ കൃത്യമായ
രാഹുകാലം പകൽ 10:55 പകൽ 12:27 വരെ
(യാത്ര ആരംഭിക്കുന്നതിന് മാത്രം വർജ്ജ്യം)
ഗുളികകാലം രാവിലെ 07:52 പകൽ 09:24 വരെ
(എല്ലാ ശുഭകാര്യങ്ങൾക്കും വർജ്ജ്യം)
യമഗണ്ഡകാലം പകൽ 03:30 മുതൽ 05:02 വരെ (ശുഭകാര്യങ്ങൾക്കു വർജ്ജ്യം)

ചൊവ്വയ്ക്ക് ഉച്ചം ബുധനു നീചം മൗഢ്യം

ഗ്രഹങ്ങളുടെ നക്ഷത്രചാരം
സൂര്യൻ രേവതിയിൽ (രേവതി ഞാറ്റുവേല) ചൊവ്വ അവിട്ടത്തിൽ ബുധൻ ഉത്തൃട്ടാതിയിൽ വ്യാഴം പൂരുരുട്ടാതിയിൽ ശുക്രൻ അവിട്ടത്തിൽ ശനി അവിട്ടത്തിൽ രാഹു കാർത്തികയിൽ കേതു വിശാഖത്തിൽ

പകൽ രാശി പ്രമാണം
കാലത്ത് 07:10 വരെ മീനം (അശുഭം) പകൽ 08:58 വരെ മേടം (ശുഭം) പകൽ 11:02 വരെ ഇടവം (അശുഭം ) വൈകിട്ട് 01:14 വരെ മിഥുനം (അശുഭം) വൈകിട്ട് 03:22 വരെ കർക്കടകം (അശുഭം) വൈകിട്ട് 05:22 വരെ ചിങ്ങം തുടർന്ന് കന്നി

ഗോധൂളി മുഹൂർത്തം
പകലിന്റെ മുപ്പതാമത്തെ ഭാഗമായതും ശുഭ കാര്യങ്ങൾക്കു ചേർന്നതുമായ ഗോധൂളി മുഹൂർത്തം വൈകിട്ട് 06.22 മുതൽ 06:46 വരെ

ഈശ്വരപ്രീതി കാര്യങ്ങൾക്ക്
ഈശ്വരപ്രീതികരമായ കാര്യങ്ങൾക്ക്
ഉപയോഗിക്കാവുന്ന സമയങ്ങൾ

ബ്രാഹ്മമുഹൂർത്തം 04.51 മുതൽ 05.40 വരെ
പ്രാതഃസന്ധ്യ വെളുപ്പിന് 05.15 മുതൽ 06.27 വരെ
സായംസന്ധ്യ 06. 34 മുതൽ 07.45 വരെ

നക്ഷത്രം
പകൽ 10:40 വരെ ഉത്തൃട്ടാതി
തിഥി
പകൽ 11:54 അമാവാസി തുടർന്ന് ശുക്ലപക്ഷ പ്രഥമ

ശുഭ കാര്യങ്ങൾ ചെയ്യുന്നതിന് ചേർന്ന ദിനമല്ല.
സത്സന്താനയോഗമുള്ള ദിനമല്ല.
സാധിച്ചാൽ സിസേറിയൻ പ്രസവം ഒഴിവാക്കുക

ശ്രാദ്ധം, പിറന്നാൾ
മാസത്തിലെ രേവതി, ശുക്ലപക്ഷ പ്രഥമ ശ്രാദ്ധം , ഉത്തൃട്ടാതി പിറന്നാൾ ഇവ ആചരിക്കേണ്ടത് ഇന്നാണ്.

പ്രതികൂലം
മകം, പൂരം, പൂരുരുട്ടാതി, അവിട്ടം, ഉത്രാടം ,
ചോതി നാളുകാർക്ക് ദിനം പ്രതികൂലം.
അനുകൂലം
പൂയം, അനിഴം, അവിട്ടം, മകയിരം, അനിഴം,
തൃക്കേട്ട നാളുകാർക്ക് ദിനം അനുകൂലം

വാരാധിപൻ ശുക്രൻ
ദിവസഗുണ വർധനവിന്
ദിവസഗുണ വർധനയ്ക്ക് ഗണപതി ഭജനം
നടത്തുക. ഒരു സ്തുതി ചേർക്കുന്നു:
സിന്ദൂരവര്‍ണം ദ്വിഭുജം ഗണേശം
ലംബോദരം പദ്മദലേ നിവിഷ്ടം
ബ്രഹ്മാദിദേവൈഃ പരിസേവ്യമാനം
സിദ്ധൈര്യുതം തം പ്രണമാമി ദേവം

ലാൽ – കിതാബ് പരിഹാരം
ദിവസത്തിന് ചേർന്ന ലാൽ – കിതാബ് നിർദ്ദേശം : ബാലികാ – ബാലർക്ക് വെണ്ണ ദാനം ചെയ്യുക .

ഇന്നത്തെ നിറം
ദിവസത്തിന് ചേർന്ന നിറം: ചാരനിറം,
വെളുപ്പ്. പ്രതികൂല നിറം ചുവപ്പ്.

ഇന്ന് പിറന്നാൾ വന്നാൽ
ഇന്ന് പിറന്നാൾ വരുന്നവർക്ക് വരുന്ന ഒരു വർഷക്കാലം ഗുണാനുഭവങ്ങൾ നിറഞ്ഞതായിരിക്കും. അനുഭവ ഗുണം കൈവരിക്കുവാൻ ഇവർ ദേവീക്ഷേത്രത്തിൽ ദർശനം നടത്തുന്നതും യഥാശക്തി വഴിപാടുകൾ കഴിപ്പിക്കുന്നതും നന്ന്. മഞ്ഞ നിറമുള്ള പൂക്കളാൽ “ജയദുർഗ്ഗാ” മന്ത്ര പുഷ്പ്പാഞ്ജലി കഴിപ്പിക്കുന്നത് അത്യുത്തമം. ഇവർ ജന്മനാൾ തോറും വരുന്ന ഒരുവർഷം പ്രഭാതത്തിൽ ദേവ്യുപാസന നടത്തുന്നതും ഈ ദിവസങ്ങളിൽ സർപ്പത്തിങ്കൽ വിളക്കിന് എണ്ണ നൽകുന്നതും ഉചിതമാണ്. വരുന്ന ഒരു വർഷക്കാലത്തേയ്ക്ക് നാളിലും പക്ക നാളിലും ദേവീ ക്ഷേത്ര ദർശനം നടത്തി പ്രാർത്ഥിക്കുന്നത് ഗുണവർദ്ധനവിന് അത്യുത്തമമാണ്.

ശുക പീഡകൾ മാറാൻ
ഇന്ന് വെള്ളിയാഴ്ച ജനനസമയത്ത് ശുക്രന് നീചം, മൗഢ്യം, ദുർബ്ബല ക്ഷേത്ര സ്ഥിതി എന്നിവയുള്ളവർ, വലിയ സാമ്പത്തിക ബാദ്ധ്യതയുള്ളവർ, എത്ര ശ്രമിച്ചിട്ടും വിവാഹം നടക്കാത്തവർ, കലാപരമായി ഉന്നതി ആഗ്രഹിക്കുന്നവർ, മൂത്രാശയ രോഗമുള്ളവർ, അമിത പ്രമേഹമുള്ളവർ തുടങ്ങിയവർക്ക് ജപിക്കുവാൻ ശുക്രന്റെ സ്തോത്രം ചേർക്കുന്നു. ഉദിച്ച് ഒരു മണിക്കൂറിനുള്ളിൽ (ശുക്ര ഹോരയിൽ) ഭക്തിയോടെ ജപിക്കുക.

ഹിമകുന്ദ മൃണാളാഭം
ദൈത്യനാം പരമം ഗുരും
സർവ്വ ശാസ്ത്ര പ്രവക്താരം
ഭാർഗ്ഗവം പ്രണമാമ്യഹം

(ഗണിത സ്ഥലം: ചങ്ങനാശ്ശേരി)
വി സജീവ് ശാസ്‌താരം, + 91 9656377700
ശാസ്‌താരം അസ്‌ട്രോളജി, പെരുന്ന, ചങ്ങനാശ്ശേരി
sastharamastro@gmail.com
www.sastharamastro.in

Story Summary: Nithya Jothisham: Accurate Malayalam Panchangam With Events and Fasts by Sajeev Sastharam

Copyright 2022 Neramonline.com. All rights reserved

error: Content is protected !!
Exit mobile version