കുമാരനല്ലൂർ ഭഗവതിക്ക് മംഗല്യഹാര പൂജനടത്തിയാൽ വിവാഹം, ദീര്‍ഘ സുമംഗലീയോഗം
സദാനന്ദൻ എസ്
അത്ഭുതകരമായ ഫലസിദ്ധിയുള്ള സവിശേഷമായ വഴിപാടുകളാൽ പ്രസിദ്ധമാണ് ശ്രീ കുമാരനല്ലൂര്‍ ദേവീ ക്ഷേത്രം. ആദിപരാശക്തി സർവാനുഗ്രഹദായനിയായ കാര്‍ത്ത്യായനിയായി കുടികൊള്ളുന്ന ദിവ്യ സന്നിധി.
പരശുരാമന്‍ ആരാധിച്ചിരുന്നതിനാലും പ്രതിഷ്ഠിച്ചത് കൊണ്ടും പ്രധാന പൂജയ്ക്കും, വഴിപാടുകൾക്കുമെല്ലാം
ഈ ക്ഷേത്രത്തില്‍ വേദമന്ത്രങ്ങള്‍ക്കാണ് പ്രാധാന്യം. സാരസ്വതസൂക്തം, ഭാഗ്യസൂക്തം, പുരുഷസൂക്തം, വിവാഹസൂക്തം, മുതലായവ വേദമന്ത്രങ്ങള്‍ ചൊല്ലിയാണ് വഴിപാടുകൾ ചെയ്യുന്നത്.
ദ്വാദശാക്ഷരീ മന്ത്രം കൊണ്ടുള്ള പന്തീരായിരം അര്‍ച്ചന ദേവിയുടെ മുഖ്യ വഴിപാടാണ്. വിവാഹതടസം നീങ്ങുന്നതിനും ദീര്‍ഘസുമംഗലീ യോഗത്തിനും കുമാരനല്ലൂര്‍ ദേവിക്ക് നടത്തുന്ന മംഗല്യഹാര പൂജ വളരെ ഫലപ്രാപ്തി ലഭിക്കുന്ന പ്രസിദ്ധമായ വഴിപാടാണ്. ഉദ്ദിഷ്ട കാര്യസിദ്ധി ലഭിക്കാൻ ഭദ്രദീപം തെളിയിക്കുക മറ്റൊരു പ്രധാന വഴിപാടാണ്. ദിവസപൂജ, മഞ്ഞള്‍പ്പൊടി അഭിഷേകം, പട്ടും താലിയും സമര്‍പ്പണം വഴിപാടുകൾ മംഗല്യസിദ്ധി, വിഘ്‌ന നിവാരണം എന്നീ കാര്യങ്ങൾക്ക് ശ്രേഷ്ഠമാണ്.
ശ്രീ കുമാരനല്ലൂരമ്മയ്ക്ക് ഏറ്റവും പ്രിയപ്പെട്ട വഴിപാടാണ്
ഇതെന്ന് അഷ്ടമംഗലദേവപ്രശ്‌നത്തില്‍ തെളിഞ്ഞു. അതോടെയാണ് മംഗല്യഹാര പൂജ പ്രസിദ്ധമായത്. ഇതിനായി പന്തീരടി പൂജയ്ക്ക് പര്യത്തുണ്ണി അകത്ത് നല്‍കുന്ന ”തുളസിപ്പൂമാല” മംഗല്യസൂക്തം ജപിച്ച് ദേവിക്ക് ചാര്‍ത്തുന്നു. ഭക്തിയോടെ അമ്മേനാരായണ മന്ത്രം ഉരുവിട്ട് ഗുരു കാരണവന്മാരെ ധ്യാനിച്ചും നാലു പ്രാവിശ്യം പ്രദക്ഷിണം വയ്ക്കണം. തുടര്‍ന്ന് സ്വര്‍ണ്ണ ധ്വജത്തിന്റെ ചുവട്ടില്‍ ചെന്ന് ധ്യാനിച്ച് നാലു പ്രാവശ്യം പ്രദക്ഷിണം പുറത്തെ പ്രദക്ഷിണവഴിയിലൂടെ ദേവിയെ പ്രാര്‍ത്ഥിച്ച് പ്രദക്ഷിണം പൂര്‍ത്തിയാക്കി വീണ്ടും ശിവന്റെ ക്ഷേത്രത്തില്‍ പ്രവേശിച്ച് ദര്‍ശനം നടത്തി ദേവിയുടെ നടയില്‍ എത്തണം. നവകം, ഉച്ചപൂജ എന്നീ ചടങ്ങുകളില്‍ പങ്കെടുത്ത് തിടപ്പള്ളിയില്‍ നിന്നും ലഭിക്കുന്ന നിവേദ്യം ക്ഷേത്രസങ്കേതത്തില്‍ വച്ചു തന്നെ പ്രസാദമായി സേവിച്ച് പ്രാര്‍ത്ഥനയോടെ മടങ്ങുക. വിവാഹം നടന്നതിന് ശേഷം ദമ്പതികൾ ചേര്‍ന്ന് ഇത് ആവര്‍ത്തിക്കണം. ദേവിക്ക് പട്ടും താലിയും സമര്‍പ്പിച്ച് മഞ്ഞള്‍ അഭിഷേകം, മഞ്ഞള്‍ പറ എന്നിവ നടത്തുക. ഈ വഴിപാട് സന്താനലബ്ധിക്കും ദീര്‍ഘസുമംഗലി യോഗത്തിനും ഉത്തമമാണ്. ദേവസ്വം ഓഫീസില്‍ വഴിപാട് മുന്‍കൂട്ടി ബുക്ക് ചെയ്യേണ്ടതാണ്.
ദ്വാദശാക്ഷരി മന്ത്രം
ശേഷപര്യങ്കശായി നാരായണ ഋഷി:
ജഗതീ ഛന്ദ: ശാന്തി ദുർഗ്ഗാ ദേവത
‘ദുർഗ്ഗാം ദേവീം ശരണമഹം പ്രപദ്യേ ‘
പരശുരാമന്‍ പ്രതിഷ്ഠിച്ച 108 ദുര്‍ഗ്ഗാലയങ്ങളില്‍ ഏറെ പ്രാധാന്യമര്‍ഹിക്കുന്ന ഈ ക്ഷേത്രത്തില്‍ വൃശ്ചികത്തിലെ അമാവാസി കഴിഞ്ഞു വരുന്ന ദ്വതീയയാണ് പരശുരാമ ജയന്തിയായി ആഘോഷിക്കുന്നത്. വലിയമ്പലത്തിൽ പത്മമിട്ട് പരശുരാമന് വിശേഷാല്‍ പൂജകള്‍ ആ ദിവസം നടത്തി വരുന്നു.
സദാനന്ദൻ എസ് , കോട്ടയം
+91 9744727929
Story Summary: Kumaranalloor Sree Bhagavati Temple: Significance of Mangalyahara Pooja