Saturday, 23 Nov 2024

കൊട്ടാരക്കര ഗണപതി കനിഞ്ഞാൽഎല്ലാ ദോഷങ്ങൾക്കും ശാന്തി, ധനാഭിവൃദ്ധി

മംഗള ഗൗരി
കേരളത്തിലെ ഗണപതിക്ഷേത്രങ്ങളിൽ ഏറ്റവും പ്രസിദ്ധമായ ഒന്നാണ് കൊട്ടാരക്കര ഗണപതി ക്ഷേത്രം. രേഖകളിൽ ഈ ക്ഷേത്ര നാമം മണികണഠേശ്വരം ശിവക്ഷേത്രമെന്നാണ്. പ്രധാനദേവത ശിവനാണെങ്കിലും പ്രാധാന്യം ഗണപതിക്കാണ്. പുത്രന്റെ ദാരുണാന്ത്യ ശേഷം അലഞ്ഞു തിരിഞ്ഞ പെരുന്തച്ചൻ ഇവിടെയുമെത്തി. ആ അവസരത്തിൽ കണ്ട ഒരു പ്ലാവിൻ വേരിൽ അദ്ദേഹം രണ്ട് കൊമ്പുള്ള ഒരു ഗണപതി വിഗ്രഹം കൊത്തിയെടുത്തു. ഇത് ശിവ ക്ഷേത്രത്തിന്റെ അഗ്‌നികോണിൽ പ്രതിഷ്ഠിച്ചതോടെ മണികണഠേശ്വരം ക്ഷേത്രം ഏറെ പ്രസിദ്ധിയിലേക്ക് ഉയർന്നു. കേതു ദോഷം ശമിപ്പിക്കാൻ സവിശേഷ സിദ്ധിയുള്ള ഗണപതിയെയാണ് പെരുന്തച്ചൻ ഇവിടെ പ്രതിഷ്ഠിച്ചത്. 1400 വർഷത്തോളം പഴക്കമുണ്ട് ഈ ക്ഷേത്രത്തിനെന്നാണ് വിശ്വാസം.

ഉണ്ണിയപ്പം വഴിപാട്
ഉണ്ണിയപ്പം വഴിപാടിലൂടെ പ്രസിദ്ധമായ ഈ ക്ഷേത്രത്തിലെ പ്രധാന വിശേഷമാണ് വിനായക ചതുർത്ഥി. അന്ന് വ്രതമെടുത്ത് ഗണപതിയെ ദർശിച്ച് കഴിവിനൊത്ത വഴിപാട് നടത്തി പ്രാർത്ഥിച്ചാൽ വിവാഹതടസം, ഔദ്യോഗിക പ്രതിസന്ധി, ശത്രുദോഷം വിദ്യാതടസം എന്നിവ മാറിക്കിട്ടും. എല്ലാ ദോഷങ്ങൾക്കും ശാന്തിയും ലഭിക്കും. ധനാഭിവൃദ്ധിയും ഉണ്ടാകും. വിഘ്‌നനിവാരണത്തിന് പഴമാല ചാർത്താണ് ഇവിടുത്തെ പ്രധാന വഴിപാട്. ഐശ്വര്യാഭിവൃദ്ധിക്ക് താമരമൊട്ട് മാല ചാർത്തണം. കേതുദോഷശാന്തിക്ക് കറുകമാല ചാർത്തുകയാണ് വേണ്ടത്. ചിങ്ങത്തിലെ വിനായക ചതുർത്ഥി ദിവസം മാത്രമാണ് കൊട്ടാരക്കര ഗണപതിയെ പുറത്തെഴുന്നള്ളിക്കുന്നത്. അന്ന് മാത്രമേ മോദകം വഴിപാട് നടത്താറുള്ളു. അഷ്ടദ്രവ്യ ഗണപതി ഹോമമാണ് മറ്റൊരു പ്രധാന വഴിപാട്. മേടമാസത്തിലെ തിരുവാതിരയാണ് ഉത്സവം. പുനപ്രതിഷ്ഠാവാർഷികം. തൈപ്പൂയം, മണ്ഡലപൂജ, വിനായക ചതുർത്ഥി എന്നിവയും ആഘോഷിക്കുന്നു. ക്ഷേത്രത്തിലെ ഫോൺ- 0474 – 245 7200

വിഘ്നങ്ങൾ അകറ്റാൻ ഭഗവാന്റെ മൂലമന്ത്രമായ
ഓം ഗം ഗണപതയേ നമഃ നിത്യവും 108 തവണ വീതം
ജപിക്കണം. സങ്കടങ്ങളിൽ നിന്നും മോചനം നേടാൻ
എല്ലാ ദിവസവും സങ്കഷ്ട മോചന ഗണപതി സ്തോത്രം
ജപിക്കുന്നത് ഉത്തമമാണ്. ജീവിതാഭിവൃദ്ധിക്കും ആഗ്രഹങ്ങൾ സഫലമാകാനും കാര്യസിദ്ധിക്കും
സമൃദ്ധി ഗണപതിയുടെ 36 നാമങ്ങൾ 36 പ്രാവശ്യം വീതം ഒരു വെള്ളിയാഴ്ച അല്ലെങ്കിൽ ചതുർത്ഥി ദിവസം തുടങ്ങി 21 ദിവസം രണ്ടുനേരം ചൊല്ലണം. ചിട്ടയോടെ ചതുർത്ഥി വ്രതം അനുഷ്ഠിച്ചാൽ ഏതാഗ്രഹവും സാധിക്കുമെന്നാണ് വിശ്വാസം.

സമൃദ്ധി ഗണപതി 36 നാമങ്ങൾ

ഓം ഗജാരൂഢായ നമഃ
ഓം ഗജവദനായ നമഃ
ഓം ഗവയേ നമഃ
ഓം ശാശ്വതായ നമഃ
ഓം ശാശ്വതരൂപായ നമഃ
ഓം ആത്മയോനിനിലായ നമഃ
ഓം മഹാതേജസേ നമഃ
ഓം തേജോ രൂപിണേ നമഃ
ഓം യോഗനിധയേ നമഃ
ഓം യോഗീശ്വരായ നമഃ
ഓം ശാസ്ത്രജ്ഞായ നമഃ
ഓം നവീനായ നമഃ
ഓം കിരീട ധാരിണേ നമഃ
ഓം സത്യസന്ധായ നമഃ
ഓം മദനമേഖലായ നമഃ
ഓം ചതുര്‍ബാഹവേ നമഃ
ഓം വേദ വിദേ നമഃ
ഓം സൗഖ്യായ നമഃ
ഓം ഓം കാര്യയുക്തായ നമഃ
ഓം കാമാദിരഹിതായ നമഃ
ഓം വശ്യമാലിനേ നമഃ
ഓം വശ്യമോഹിനേ നമഃ
ഓം ത്രിപുരാന്തകപുത്രായ നമഃ
ഓം കാലാത്മനേ നമഃ
ഓം ശക്തിയുക്തായ നമഃ
ഓം ദേവപൂജിതായ നമഃ
ഓം ഢും ഢിവിനായകായ നമഃ
ഓം മഹാ പ്രഭവേ നമഃ
ഓം സ്തംഭനകരായ നമഃ
ഓം ദിവ്യനൃത്തപ്രിയായ നമഃ
ഓം ദിവ്യ കേശായ നമഃ
ഓം സ്‌കന്ദാഗ്രജായ നമഃ
ഓം സക്ന്ദ വന്ദിതായ നമഃ
ഓം ചതുരാത്മനേ നമഃ
ഓം ഫലദായകായ നമഃ
ഓം ഗണം ജയായ നമഃ

മംഗള ഗൗരി

Story Summary : Kottarakkara Maha Ganapathy Temple, Special Offerings

error: Content is protected !!
Exit mobile version