Wednesday, 3 Jul 2024

ക്രൂരഗ്രഹ പീഡ മാറ്റാൻ നരസിംഹ മൂർത്തി;കടവും, ശത്രുദോഷങ്ങളും വേഗം അകറ്റും

തന്ത്രരത്നം പുതുമന മഹേശ്വരൻ നമ്പൂതിരി

ക്ഷിപ്രസാദിയായ നരസിംഹമൂർത്തിയെ ഉപാസിക്കാൻ
ഏറ്റവും ഉത്തമമായ ദിവസമാണ് നരസിംഹ ജയന്തി.
ക്രൂര ഗ്രഹങ്ങളുടെ പീഡകൾ കാരണമുണ്ടാകുന്ന എല്ലാ
ദോഷങ്ങളും നരസിംഹ പ്രീതിയാൽ അവസാനിക്കും.
വ്യാഴദോഷങ്ങൾ, ദൃഷ്ടിദോഷങ്ങൾ ഇവയെല്ലാം
തീർക്കുന്നതിനും നരസിംഹ ഉപാസന നല്ലതാണ്. 2023
മേയ് 4 വ്യാഴാഴ്ചയാണ് ഇത്തവണ നരസിംഹ ജയന്തി.

ജാതകത്തിലെ ശത്രുബാധ, രോഗബാധ, പ്രേതബാധ, വിവാഹതട‌സം എന്നിവ മാറുന്നതിന് ലക്ഷ്മീസമേതനായ നരസിംഹ മൂർത്തിയെ ആരാധിച്ചാൽ മതി. വ്യാഴാഴ്ചകൾ, ചോതി നക്ഷത്രം എന്നിവയും നരസിംഹ മൂർത്തിയുടെ പ്രീതി നേടാൻ നല്ല ദിവസങ്ങളാണ്. വിഷ്ണു – നരസിംഹ മൂർത്തി ക്ഷേത്രദർശനവും അരയാൽ പ്രദക്ഷിണവും നരസിംഹമൂർത്തിയുടെ മന്ത്രങ്ങൾ ജപിക്കുന്നതും എല്ലാ ശത്രുദോഷങ്ങളും നശിപ്പിക്കും. വ്യാപാരത്തിലെയും മറ്റ് കർമ്മ രംഗങ്ങളിലെയും എതിരാളികളുടെ ഉപദ്രവങ്ങൾ കുറയുന്നതിനും ഇത് നല്ലതാണ്. വിഷ്ണു, നരസിംഹ ക്ഷേത്ര സന്നിധിയിൽ സുദർശന ഹോമം നടത്തിയാൽ ഗ്രഹദോഷവും ദൃഷ്ടിദോഷവും ഉടൻ പരിഹരിക്കാം.

സൗമ്യ മൂർത്തിയായ മഹാവിഷ്ണുവിന്റെ അതിരൗദ്രഭാവമാണ് നരസിംഹമൂർത്തി. ശക്തമായ ശത്രുദോഷങ്ങൾ വരെ ഹനിക്കുന്ന, അതിവേഗം പ്രസാദിക്കുന്ന ഉഗ്രമൂർത്തിയാണ് നരസിംഹ ഭഗവാൻ. നരസിംഹമൂർത്തിക്ക് ക്ഷേത്രമില്ലാത്ത സ്ഥലമാണെങ്കിൽ വിഷ്ണുക്ഷേത്ര ദർശനം നടത്തിയാൽ മതി.

ദുഷ്ടനായ ഹിരണ്യകശിപുവിന്റെ മദം തീർത്ത് നിഗ്രഹിച്ച് തന്റെ ഭക്തനായ പ്രഹ്‌ളാദനെ കൂടുതൽ ഭക്തനാക്കി മാറ്റുകയാണ് വിഷ്ണു ഭഗവാൻ നരസിംഹാവതാരത്തിലൂടെ ചെയ്തത്. മനസിലെ
മൃഗീയവാസനകൾ നശിപ്പിച്ച് നല്ല പ്രവൃത്തികളിലേക്ക്
തിരിഞ്ഞാൽ ഏത് വ്യക്തിക്കും ഉത്തമ വ്യക്തിയായി മാറാനാകും. അഭിലാഷങ്ങളെല്ലാം സാക്ഷാത്കരിക്കാൻ കഴിയും – ഇതാണ് നരസിംഹ അവതാരം നൽകുന്ന സന്ദേശം.

പാനകമാണ് നരസിംഹമൂർത്തിയുടെ മുഖ്യ നിവേദ്യം. ശത്രുദോഷശാന്തിയാണ് ഈ വഴിപാടിന്റെ പ്രധാന ഫലം.
രക്തപുഷ്പാഞ്ജലി കഴിച്ചാൽ ദൃഷ്ടിദോഷം, ശത്രുദോഷം,
ഗ്രഹ ദോഷങ്ങൾ ശമിക്കും. പുരുഷ സൂക്താർച്ചന, ഐശ്വര്യം സമ്മാനിക്കും. ശർക്കരപായസം വഴിപാടിലൂടെ മന:ശാന്തി നേടാം. ചെറുപയർ വഴിപാട് നടത്തിയാൽ തടസങ്ങൾ മാറും. ഇഷ്ടസിദ്ധിക്ക് പാൽപ്പായസമാണ് നേദിക്കുന്നത്. തുളസിമാല പാപമോചനവും ചുവന്ന മാലയും ചുവന്നപട്ടും ആഭിചാരദോഷ ശാന്തിയുമേകും.

വിഷ്ണുവിന്റെ അവതാരമായതിനാലാണ് വ്യാഴാഴ്ചകൾ നരസിംഹ മൂർത്തിക്കും പ്രധാനമായത്. നരസിംഹാവതാരം സന്ധ്യാസമയത്ത് ആയിരുന്നതിനാൽ ആ സമയത്ത് നരസിംഹമൂർത്തി മന്ത്രം ജപിക്കുന്നന്നത് അനുഗ്രഹലബ്ധിക്ക് വളരെ നല്ലതാണ്.

നരസിംഹമൂർത്തി മന്ത്രം

ഉഗ്രം വീരം മഹാവിഷ്ണും
ജ്വലന്തം സർവതോമുഖം
നൃസിംഹം ഭീഷണം ഭദ്രം
മൃത്യു മൃത്യും നമാമ്യഹം

വ്രതമെടുത്ത് നരസിംഹമൂർത്തിയെ പ്രീതിപ്പെടുത്താൻ താല്പര്യപ്പെടുന്നവർ മത്സ്യ മാംസാദികൾ ഉപേക്ഷിച്ച്,
ബ്രഹ്മചര്യം പാലിച്ച് തലേന്ന് മുതൽ വ്രതമെടുക്കണം.
108 തവണ ഓം നമോ നാരായണായ ജപിച്ചുകൊണ്ട് ക്ഷേത്രത്തിന് 7 പ്രദക്ഷിണവും അരയാലിന് 7 പ്രദക്ഷിണം വച്ച ശേഷം നരസിംഹമൂർത്തി മന്ത്രം 36 തവണ ജപിക്കണം. കടുത്ത ശത്രുദോഷമാണെങ്കിൽ 41 ദിവസം തുടർന്നും വ്രതം നോൽക്കണം. കഠിന വ്രതം പാലിച്ച് ദിവസവും 108 തവണ വീതം നരസിംഹമൂർത്തി മന്ത്രം ജപിക്കുക.

ധനലബ്ധിക്ക്
ലക്ഷ്മീ നരസിംഹ മന്ത്രജപം ധനലബ്ധിക്ക് ഉത്തമമാണ്. 86 തവണ വീതം 36 ദിവസം മന്ത്രോപദേശം നേടി ജപിച്ചാൽ ധനലാഭം, പ്രശസ്തി ഐശ്വര്യം എന്നിവയാണ് ഫലം. പരീക്ഷവിജയം, ഓർമ്മശക്തി ബുദ്ധിശക്തി വർദ്ധിക്കുന്നതിനും നരസിംഹപൂജ നല്ലതാണ്. 108 തവണ വീതം ജപിക്കുക. 28 ദിവസത്തെ ജപം കൊണ്ട് അത്ഭുതഫലം ലഭിക്കും. തൊഴിൽ വിജയത്തിനും കർമ്മരംഗത്ത് അസൂയാവഹമായ നേട്ടത്തിനും നരസിംഹ മൂർത്തിയെ ആശ്രയിക്കാം. 28 ദിവസം 28 തവണ വീതം ജപിക്കണം. വ്രതം വേണം. എന്നും ജപിക്കാം :
ഓം നമോ നാരസിംഹായ
നാരായണായ മധുസൂദനായ
ലക്ഷ്മീ പ്രിയായ
നാരസിംഹായ നമഃ

പരീക്ഷവിജയത്തിന്
ഓം ശ്രീം ഇന്ദ്രായ ഉഗ്രരൂപായ
സർവ്വരൂപായ നിത്യായ ശ്രീം നമോ
ഭഗവതേ നാരസിംഹായ മഹതേ
തേജോമയായ സർവ്വ വന്ദ്യാത്മനേ
പരമാത്മനേ ശ്രീം നാരായണായ
നമോ നമഃ

തൊഴിൽ വിജയത്തിന്
ഓം നമഃ നാരസിംഹായ
ശത്രുക്ഷയകരായ
പൂർണ്ണായ നമോ നാരായണായ
വിഷ്ണവേ
ത്രൈലോക്യനാഥായ
കർമ്മസിദ്ധപ്രദായ
ശ്രീം ശ്രീം ശ്രീം നാരസിംഹവപുഷേ നമഃ

സംശയ നിവാരണത്തിനും
മന്ത്രോപദേശത്തിനും ബന്ധപ്പെടുക:
തന്ത്രരത്നം പുതുമന മഹേശ്വരൻ നമ്പൂതിരി,
+91 094-470-20655

Story Summary: Narasimha Jayanti May 4,2023: Narasimha is the fourth incarnation of Lord Vishnu. Narasimha Jayanti is celebrated in Vaisakha month Shukla Paksha Chaturdashi tithi. The main objective of the Narasimha avatar was to end the tyranny of Hiranyakashipu and restore the path of Dharma.

error: Content is protected !!
Exit mobile version