Wednesday, 25 Sep 2024

ക്ഷേത്രമുറ്റത്ത് എത്തിയാൽ പോലും ഈശ്വരാനുഗ്രഹം ലഭിക്കുമോ?

ജോതിഷി പ്രഭാസീന സി.പി

ക്ഷേത്രത്തിനകത്ത് കയറി പ്രാർത്ഥിക്കാൻ കഴിഞ്ഞില്ലെങ്കിൽ പുറത്ത് നിന്നെങ്കിലും തൊഴുതു മടങ്ങണം എന്ന് ആചാര്യൻമാർ വിധിച്ചിട്ടുണ്ട്. പരീക്ഷയെഴുതാനോ മറ്റു പരീക്ഷണങ്ങൾക്കോ പോകേണ്ടുന്നവർ ക്ഷേത്രത്തിൽ കയറി തീർത്ഥവും ചന്ദനവും വാങ്ങി വൈകേണ്ടതില്ല; അമ്പല മുറ്റത്തു നിന്ന് പ്രാർത്ഥിച്ചാൽ മതിയെന്ന് മുത്തശ്ശിമാർ പറഞ്ഞും കേട്ടിട്ടുണ്ട്. ഇതിനെ അന്ധവിശ്വാസം എന്നു കരുതിപ്പോകാനാണ് പലർക്കും താൽപര്യം. എന്നാൽ ഇതു വെറും അന്ധവിശ്വാസമല്ല, ക്ഷേത്രങ്ങളുടെ നിർമ്മാണ രീതി കൊണ്ടാണ് ഈശ്വരവിശ്വാസികൾക്ക് ഈ ഗുണം ലഭിക്കുന്നത്. വാസ്തുവിദ്യാ ഘടനയുടെ പ്രത്യേകത കൊണ്ട് ഏത് ക്ഷേത്രത്തിന്റെയും പരിസരം പരിശോധിച്ചു നോക്കിയാലും അവിടെ ആധുനിക ശാസ്ത്രം ‘ജിയോ’ എനർജി എന്നു വിളിക്കപ്പെടുന്ന ഭൗമോർജ്ജം പ്രസരിച്ചു കൊണ്ടിരിക്കുമെന്നാണ് കണ്ടുപിടിത്തം.

തികഞ്ഞ ഭക്തിയോടെ ക്ഷേത്രത്തിൽ എത്തുന്ന ഭക്തരിലേക്ക് അനുകൂലമായ ഊർജ്ജം പകർന്നു കിട്ടുന്നതോടെ അവരിൽ ഗുണകരമായ ഒട്ടേറെ മാറ്റങ്ങൾ കാണാവുന്നതാണ്. സാധാരണ ഭൂമിയിൽ നിശ്ചലോർജ്ജമാണ് കാണപ്പെടുന്നത്. എന്നാൽ ക്ഷേത്രനിർമ്മിതിക്ക് ഉപയോഗിക്കുന്ന വാസ്തുശില്പ ഘടനയിൽ നിന്നും അതു ചലനാത്മകമായി മാറുന്നു. ഈ ചലനാത്മകോർജ്ജമാണ് ഭക്തരിലേക്കും എത്തിച്ചേരുന്നത്. ഇത് നിത്യവും പൂജകൾ നടക്കുന്ന ക്ഷേത്രങ്ങളിൽ മാത്രമല്ല ലഭ്യമാകുന്ന തെന്നും പഠനങ്ങൾ തെളിയിക്കുന്നു. പൂജ മുടങ്ങിക്കിടക്കുന്ന ഒരു ക്ഷേത്രാങ്കണത്തിൽ പ്രവേശിച്ച് തൊഴുതു മടങ്ങിയാലും ഈ ഗുണം ലഭിക്കുമെന്ന്, അതായത് ഊർജ്ജ നിലവാരം വർദ്ധിക്കുമെന്നാണ് കണ്ടുപിടിത്തം.

ക്ഷേത്രങ്ങളിലെ ഊർജ്ജ പ്രവർത്തനം എന്ന പേരിൽ ഡോ പ്രഭാത് കുമാർ പോദ്ദാർ സുകൃതീന്ദ്രാ ഓറിയന്റൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ജേർണ്ണലിൽ (1999 ഒക്ടോബർ ) ഇതു സംബദ്ധിച്ച് വളരെ ശ്രദ്ധേയമായ തന്റെ കണ്ടുപിടുത്തത്തെ പറ്റി എഴുതിയിട്ടുണ്ട്. ചെന്നൈയ്ക്കടുത്ത് മാമല്ലപുരത്തെ വളരെ വർഷങ്ങൾക്കു മുമ്പു നശിച്ചു പോയ ഒരു അമ്പലത്തിലാണ് അദ്ദേഹം തന്റെ ഗവേഷണം നടത്തിയത്. പ്രസ്തുത അമ്പലം, ശിവലിംഗം പൊട്ടിപ്പൊളിഞ്ഞ് നിത്യപൂജകൾ ഒന്നുമില്ലാതെ നശിച്ചു പോയിരുന്നുവെങ്കിലും അവിടെ പ്രവേശിക്കുന്നവരുടെ ശരീരത്തിൽ ഊർജ്ജ നിലവാരം വർദ്ധിക്കുന്നതായിട്ടാണ് കണ്ടുപിടിച്ചത്. ഇതിൽ നിന്നും മനസ്സിലാക്കേണ്ടത് ക്ഷേത്ര തിരുമുറ്റത്തെത്തുന്നവരിൽ ചലനാത്മകമായ ഊർജ്ജം സമ്മാനിക്കുവാൻ ക്ഷേത്ര വാസ്തുവിന് കഴിവുണ്ടെന്നാണ്.
ജോതിഷി പ്രഭാസീന സി.പി
ഹരിശ്രീ ,പി ഒ : മമ്പറം ,വഴി പിണറായി , കണ്ണൂർ ജില്ല

  • 91 9961442256
    Email: prabhaseenacp @ gmail.com
    Story Summary:
    Positive energy fields in a of worship


error: Content is protected !!
Exit mobile version