Friday, 20 Sep 2024

ഗജാരൂഢ ശാസ്താവിനെ ഭജിക്കുക;മഞ്ഞൾപ്പൊടി, എള്ളെണ്ണ ദാനം ചെയ്യുക

നിത്യജ്യോതിഷം
(നിത്യജ്യോതിഷം എന്നും ലഭിക്കാൻ neramonline.com
സന്ദർശിക്കുക. അല്ലെങ്കിൽ ഗൂഗിൾ പ്ലേസ്റ്റോറിൽ നിന്നും AstroG App ഡൗൺലോഡ് ചെയ്യുക.)

2023 ജൂലൈ 15, ശനി
കലിദിനം 1871675
കൊല്ലവർഷം 1198 മിഥുനം 30
(1198 മിഥുനം ൩൦ )
തമിഴ് വര്ഷം ശോഭകൃത് ആനി 30
ശകവർഷം 1945 ആഷാഢം 24

ഉദയം 06:11 അസ്തമയം 06: 48 മിനിറ്റ്
ദിനമാനം 12 മണിക്കൂർ 37 മിനിറ്റ്
രാത്രിമാനം 11 മണിക്കൂർ 23 മിനിറ്റ്

ഇത് അടിസ്ഥാനമാക്കിയുള്ള ഇന്നത്തെ കൃത്യമായ
രാഹുകാലം രാവിലെ 09:20 മുതൽ 10:54 വരെ
(യാത്ര ആരംഭിക്കുന്നതിന് മാത്രം വർജ്ജ്യം)
ഗുളികകാലം പുലർച്ചെ 06:11 മുതൽ 07:45 വരെ (എല്ലാ ശുഭകാര്യങ്ങൾക്കും വർജ്ജ്യം)
യമഗണ്ഡകാലം ഉച്ചക്ക് 02.04 മുതൽ 03.38 വരെ (ശുഭകാര്യങ്ങൾക്കു വർജ്ജ്യം)

ഗ്രഹാവസ്ഥകൾ
ശനി സ്വക്ഷേത്രത്തിൽ ശനിക്കു വക്രം

ഗ്രഹങ്ങളുടെ നക്ഷത്രചാരം
സൂര്യൻ പുണർതത്തിൽ (പുണർതം ഞാറ്റുവേല)
ചൊവ്വ മകത്തിൽ ബുധൻ പൂയത്തിൽ വ്യാഴം
ഭരണിയിൽ ശുക്രൻ മകത്തിൽ ശനി ചതയത്തിൽ
രാഹു അശ്വതിയിൽ കേതു ചിത്തിരയിൽ

ഉദയം മുതൽ അസ്തമയം വരെ രാശിപ്രമാണം
കാലത്ത് 06:25 വരെ മിഥുനം പകൽ 08:37 വരെ കർക്കടകം പകൽ 10:51 വരെ ചിങ്ങം പകൽ 12:49 വരെ കന്നി പകൽ 02:51 വരെ തുലാം വൈകിട്ട് 05:02 വരെ
വൃശ്ചികം തുടർന്ന് ധനു

ഗോധൂളി മുഹൂർത്തം
പകലിന്റെ മുപ്പതാമത്തെ ഭാഗമായതും ശുഭ കാര്യങ്ങൾക്കു ചേർന്നതുമായ ഗോധൂളി മുഹൂർത്തം വൈകിട്ട് 06:33 മുതൽ 06:57 വരെ

ഈശ്വരപ്രീതി കാര്യങ്ങൾക്ക്
ഈശ്വരപ്രീതികരമായ കാര്യങ്ങൾക്ക്
ഉപയോഗിക്കാവുന്ന സമയങ്ങൾ
ബ്രാഹ്മമുഹൂർത്തം 04:56 മുതൽ 05:43 വരെ
പ്രാതഃസന്ധ്യ പുലർച്ചെ 05:19 മുതൽ 06:31വരെ
സായംസന്ധ്യ ഉച്ചക്ക് 06:35 മുതൽ 07:46 വരെ

ഇന്നത്തെ നക്ഷത്രം
രാത്രി 12:23 വരെ മകയിരം
തിഥി ദൈർഘ്യം
വൈകിട്ട് 08:33 വരെ കൃഷ്ണപക്ഷ ത്രയോദശി
ശുഭ കാര്യങ്ങൾ ചെയ്യുന്നതിന് ചേർന്ന ദിനമല്ല
സത്സന്താനയോഗമുള്ള ദിനമാണ്
സിസേറിയൻ പ്രസവം ആവാം
ശ്രാദ്ധം
ഇന്നത്തെ ശ്രാദ്ധം ആചരിക്കേണ്ട നക്ഷത്രം
മകയിരം തിഥി കൃഷ്ണപക്ഷ ത്രയോദശി

പിറന്നാൾ
ഇന്നത്തെ പിറന്നാൾ ആചരിക്കേണ്ട
നക്ഷത്രം മകയിരം

പ്രതികൂല നക്ഷത്രങ്ങൾ
ഇന്ന് ദിനം പ്രതികൂലമായ നക്ഷത്രങ്ങൾ:
മകയിരം, ചിത്തിര, അവിട്ടം, കാർത്തിക, അശ്വതി,
ഉത്തൃട്ടാതി

അനുകൂല നക്ഷത്രങ്ങൾ:
ഇന്ന് ദിനം അനുകൂലമായ നക്ഷത്രങ്ങൾ: .
രോഹിണി, ഭരണി, രേവതി, ഉത്രം, അത്തം

ഇന്ന് പിറന്നാൾ വന്നാൽ
ഈ ദിനം പിറന്നാൾ വരുന്നത് ആരോഗ്യപരമായി
നന്നല്ല. സാമ്പത്തികനേട്ടങ്ങൾ ഉണ്ടാകുമെങ്കിലും അലച്ചിൽ ഏറിയിരിക്കും. ഇന്ന് പിറന്നാൾ വരുന്നവർ ധർമ്മശാസ്താവിനെ ദർശിച്ച് നീരാജനം, എള്ളുപായസം ഇവ നൽകുക. കൂടാതെ നെയ്യ് ഹോമിച്ച് ഭാഗ്യസൂക്ത ജപത്തോടെ ഗണപതിഹോമം കഴിപ്പിക്കുകയും വേണം. വരുന്ന ഒരു വർഷക്കാലം പക്കനാളുകളിൽ ശിവങ്കൽ പിൻവിളക്കിലെണ്ണ, ജലധാര എന്നിവ കഴിപ്പിക്കുന്നതും അത്യുത്തമം

ദിവസ ഗുണ വർദ്ധനവിന്
ദിവസ ഗുണ വർദ്ധനയ്ക്ക് പൂര്‍ണ്ണാ പുഷ്‌കലാ
സമ്മേത ഗജാരൂഢശാസ്താവിനെ ഭജിക്കുക. ഒരു സ്തുതി ചേർക്കുന്നു:
ശ്രീമച്ഛങ്കരനന്ദനം ഹരിസുതംകൗമാരമാരാഗ്രജം
ചാപം പുഷ്പശരാന്വിതംമദഗജാരൂഢം സുരക്താംബരം
ഭൂതപ്രേതപിശാചവന്ദിതപദം ശ്മശ്രുസ്വയാലംകൃതം
പാര്‍ശ്വേപുഷ്‌ക്കലപൂര്‍ണ്ണകാമിനിയുതം ശാസ്താമഹേശം ഭജേ

ലാൽ – കിതാബ് പരിഹാരം
ദിവസത്തിന് ഒരു ലാൽ – കിതാബ് പരിഹാരം: മഞ്ഞൾപ്പൊടി, എള്ളെണ്ണ എന്നിവ ദാനം ചെയ്യുക.

ഇന്നത്തെ നിറം
ദിവസത്തിന് ചേർന്ന നിറം: കറുപ്പ്, കടും നീലം
പ്രതികൂല നിറം: ചുവപ്പ്, ഓറഞ്ച്

ശനി പീഡകൾ മാറാൻ
ഇന്ന് ശനിയാഴ്ച. ജനനസമയത്ത് ശനിക്ക് നീചം,
മൗഢ്യം , ദുർബ്ബല ക്ഷേത്ര സ്ഥിതി എന്നിവയുള്ളവർ, ശനിയുടെ ദശാപഹാര ഛിദ്രങ്ങളിൽ കഴിയുന്നവർ, കടുത്ത രോഗബാധയുള്ളവർ, നിരന്തരമായി കാര്യതടസമുള്ളവർ, വിവാഹം വൈകുന്നവർ തുടങ്ങിയവർക്ക് ജപിക്കാൻ ശനിയുടെ പീഡാഹാര സ്തോത്രം ചേർക്കുന്നു . ഉദിച്ച് ഒരു മണിക്കൂറിനുള്ളിൽ (ശനി ഹോരയിൽ) ഭക്തിയോടെ ജപിക്കുക:
സൂര്യപുത്രോ ദീർഘദേഹഃ
വിശാലാക്ഷ: ശിവപ്രിയ :
മന്ദചാര: പ്രസന്നാത്മാ
പീഢാം ഹരതു മേ ശനി :
(ഗണിത സ്ഥലം: ചങ്ങനാശ്ശേരി)
വി സജീവ് ശാസ്‌താരം, + 91 9656377700
ശാസ്‌താരം അസ്‌ട്രോളജി, പെരുന്ന, ചങ്ങനാശ്ശേരി
sastharamastro@gmail.com
www.sastharamastro.in
Story Summary: Nithya Jothisham: Accurate Malayalam Panchangam With Events and Fasts by Sajeev Sastharam

Copyright 2023 Neramonline.com. All rights reserved

error: Content is protected !!
Exit mobile version