Friday, 5 Jul 2024

ഗണപതി രൂപങ്ങൾ ആഗ്രഹം സഫലമാക്കും

വീട്ടിലെ പൂജാമുറിയിൽ നിത്യവും ഗണേശ പൂജ ചെയ്യാം. പൂജയ്ക്ക് മുൻപ് പൂജാമുറി വൃത്തിയാക്കണം. പൂജ ചെയ്യുന്നവർക്കും മനസ്സിനും ശരീരത്തിനും ശുദ്ധി വേണം. സാധാരണ ഗണേശ മന്ത്രങ്ങൾ കഴിയുന്നത്ര ജപിക്കണം. ഈ   പൂജയില്‍ ഗണപതിരൂപം കുഴച്ചു വച്ച് അതിൽ പൂക്കൾ അർച്ചിച്ച്പൂജിച്ചാൽ ആഗ്രഹ സാഫല്യമുണ്ടാകും. ഓരോരോ ദ്രവ്യത്തിനും ഓരോ ഫലങ്ങളാണ് ലഭിക്കുക. ഇത് വിശ്വാസമാണ്, അനുഭവവമാണ്. ഗുരുവിന്റെയൊ ഏതെങ്കിലും നല്ല പൂജാരിയുടെയോ ഉപദേശപ്രകാരം ജപിച്ചാൽ വേഗം ഫലം ലഭിക്കും.  

  • മഞ്ഞളില്‍ ഗണപതിയെ സങ്കല്പിച്ച് പ്രാര്‍ത്ഥിച്ചാല്‍ എല്ലാ സൌഭാഗ്യങ്ങളും ലഭിക്കും.
  • കുങ്കുമത്തില്‍ തൊട്ട് ഗണപതിയെ പ്രാര്‍ത്ഥിച്ചാല്‍ ഐശ്വമുണ്ടാകും.
  • മണ്ണുകൊണ്ട് ഗണപതിയെ സങ്കല്പിച്ച് വണങ്ങിയാല്‍ കൃഷി സമൃദ്ധിയും രോഗശമനവും ഫലം.
  • ശര്‍ക്കര കൊണ്ട് ഗണപതി രൂപം വച്ച് പൂജിച്ചാല്‍ രക്തദോഷം ഇല്ലാതാകും.
  • ഉപ്പുകൊണ്ട് ഗണപതി രൂപമുണ്ടാക്കി പൂജിച്ചാല്‍ ശത്രുനാശം ഫലം.
  • വെള്ള എരിക്കുകൊണ്ടുള്ള ഗണപതിരൂപം വച്ച്  വണങ്ങിയാല്‍ ശത്രു, മരണo, കൂടോത്ര ദോഷങ്ങള്‍ അകലും.
  • വിഭൂതി കൊണ്ട് ഗണപതിയെ സൃഷ്ടിച്ച്  വണങ്ങിയാല്‍ രോഗങ്ങള്‍ അകലും.
  • ചന്ദനത്തില്‍ ഗണപതി രൂപം നിര്‍മ്മിച്ച് വണങ്ങിയാല്‍ പുത്രഭാഗ്യം സിദ്ധിക്കും.
  • ചാണകത്തില്‍ ഗണപതിയെ വച്ച് വണങ്ങിയാല്‍ സകലദോഷങ്ങളും അകന്ന് വീട്ടില്‍ ശുഭകാര്യങ്ങള്‍ നിര്‍വിഘ്നം നടക്കും.
  • വാഴപ്പഴത്താല്‍ ഗണപതിയെ വച്ച് വണങ്ങിയാല്‍ കുടുംബഅഭിവൃദ്ധി ഫലം.
  • വെണ്ണയില്‍ ഗണപതിയെ വച്ച് വണങ്ങിയാല്‍ കടവും ദാരിദ്ര്യവും അകലും.
error: Content is protected !!
Exit mobile version