ഗണേശന്റെ കരിപ്രസാദം എന്നും തൊട്ടാൽ വിഘ്‌നമകലും
എന്തു കാര്യവും നിർവിഘ്നം നടക്കുന്നതിനും ശുഭ പര്യവസാനം ആകുന്നതിനും ഗണേശ പ്രീതി കൂടിയേ തീരൂ. ധർമ്മം തെറ്റിക്കുന്നവരെ അവരുടെ കർമ്മങ്ങൾക്ക് തടസ്സവും ബുദ്ധിമുട്ടും സൃഷ്ടിച്ച് അറിവിന്റെയും അലിവിന്റെയും ദേവനായ ഗണേശൻ ശിക്ഷിക്കും. ഗണങ്ങളുടെ നായകനായതിനാലാണ് ഗണപതി എന്ന പേര് ഭഗവാന് സിദ്ധിച്ചത്. സിദ്ധിയും ബുദ്ധിയും പത്നിമാരായ ഗണപതി ഭഗവാന്റെ വാഹനം എലിയാണ്. കർമ്മങ്ങളുടെ ശുഭപര്യവസാനത്തിന് മാത്രമല്ല വിദ്യാരംഭത്തിനും അധിഷ്ഠാന ദേവതയായി ഗണപതിയെയാണ് സകലരും പൂജിക്കുന്നത്. അതുകൊണ്ടാണ് വിദ്യാരംഭത്തിന് മുൻപ് ഹരിശ്രീ ഗണപതയെ നമഃ എന്ന് എഴുതി ഗണപതിയെ നമിക്കുന്നത്.
ഗണപതി ക്ഷേത്രങ്ങളില്‍ നിന്നും പ്രഭാതത്തില്‍ നല്‍കുന്ന പ്രസാദത്തില്‍ പൂവും കളഭവും കരിയുമുണ്ടായിരിക്കും. ക്ഷിപ്രപ്രസാദിയായ ശ്രീമഹാഗണപതിയെ ഉപാസിക്കുന്നവര്‍ ദേവന് സമര്‍പ്പിക്കുന്ന വിശിഷ്ട വഴിപാടാണ് അഷ്ട ദ്രവ്യ മഹാഗണപതി ഹോമം. ഭഗവാന് ഏറ്റവും ഇഷ്ടപ്പെട്ട ഈ ഹോമത്തിന്റെ പ്രസാദം ദിവസവും ധരിച്ചാല്‍ ഉദ്ദേശിക്കുന്ന കാര്യങ്ങള്‍ക്ക് വിഘ്‌നമുണ്ടാകില്ല. അഷ്ടദ്രവ്യഗണപതി ഹോമത്തിലെ ഭസ്മത്തിന്റെ കരിയാണ് രാവിലെ പ്രസാദമായി നല്‍കുന്നത്. ഇത് ദിവസവും ധരിച്ചാല്‍ സര്‍വ്വവിഘ്നങ്ങള്‍ക്കും പരിഹാരമാവും. സ്വന്തം പേരിലും നാളിലും നടത്തുന്ന അഷ്ടദ്രവ്യഗണപതി ഹോമത്തിന്റെ പ്രസാദം സൂക്ഷിച്ചു വച്ച് ധരിക്കണം.
അപ്പം, അട, മോദകം എന്നിവയാണ് ഗണപതിക്ക് പ്രിയപ്പെട്ട നിവേദ്യങ്ങൾ. ഗണപതിയുടെ നടയിൽ നാളീകേരം ഉടച്ചാൽ തടസ്സങ്ങളെല്ലാം ഛിന്നഭിന്നമാകും. അതോടെ പ്രതിബന്ധങ്ങളും അകലും. കറുകമാല, ചെമ്പരത്തിപ്പൂവ്, ചുവന്ന പട്ട് എന്നിവ ഭഗവാന് പ്രിയങ്കരമാണ്. ചിങ്ങത്തിലെ വിനായക ചതുർത്ഥി, വിജയദശമി, വെള്ളിയാഴ്ചകൾ, മലയാള മാസത്തിലെ ആദ്യ വെള്ളിയാഴ്ചകൾ, മീനത്തിലെ പൂരം, തുലാമാസത്തിലെ തിരുവോണം എന്നിവ ഗണപതിക്ക് വിശേഷപ്പെട്ട ദിനങ്ങളാണ്. കേതു ദോഷത്തിന് ഭജിക്കേണ്ടത് ഗണപതിയെയാണ്. ഓം ഗം ഗണപതയെ നമഃ എന്ന മന്ത്രം ആർക്കും ജപിക്കാവുന്ന സിദ്ധ മന്ത്രമാണ്.
ഉത്തമ ഗണേശ ഭക്തരെ രാഹു, ശനിദോഷം എന്നിവ ഉള്‍പ്പെടെ ഒരു വിധ ഗ്രഹദോഷവും കഠിനമായി ബാധിക്കില്ല.