Saturday, 23 Nov 2024

ഗുരുവായൂരപ്പ ഭജനം നടത്തുക; മയിൽപ്പീലി അലങ്കാരമായി വയ്ക്കുക

(നിത്യജ്യോതിഷം എന്നും ലഭിക്കാൻ neramonline.com സന്ദർശിക്കുക. അല്ലെങ്കിൽ ഗൂഗിൾ പ്ലേസ്റ്റോറിൽ നിന്നും AstroG App ഡൗൺലോഡ് ചെയ്യുക.)

2024 ഫെബ്രുവരി 21, ബുധൻ
കലിദിനം 1871896
1199 കുംഭം 08
(൧൧൯൯ കുംഭം ൦൮)
തമിഴ് വര്ഷം ശോഭാകൃത് മാശി 09
ശകവർഷം 1945 ഫാൽഗുനം 02

ഉദയം 06.42 അസ്തമയം 06.34 മിനിറ്റ്
ദിനമാനം 11 മണിക്കൂർ 52 മിനിറ്റ്
രാത്രിമാനം 12 മണിക്കൂർ 08 മിനിറ്റ്

ഇത് അടിസ്ഥാനമാക്കിയുള്ള ഇന്നത്തെ കൃത്യമായ
രാഹുകാലം 12.38 pm to 02.07 pm
(യാത്ര ആരംഭിക്കുന്നതിന് മാത്രം വർജ്ജ്യം)
ഗുളികകാലം 11.09 am to 12.38 pm
(എല്ലാ ശുഭകാര്യങ്ങൾക്കും വർജ്ജ്യം)
യമഗണ്ഡകാലം 08.11 am to 09.40 am
(ശുഭകാര്യങ്ങൾക്കു വർജ്ജ്യം)

ഗ്രഹാവസ്ഥകൾ
ചൊവ്വയ്ക്ക് ഉച്ചം ബുധനും ശനിക്കും മൗഢ്യം ശനി സ്വക്ഷേത്രത്തിൽ

ഗ്രഹങ്ങളുടെ നക്ഷത്രചാരം
സൂര്യൻ ചതയത്തിൽ (ചതയം ഞാറ്റുവേല) ചൊവ്വ തിരുവോണത്തിൽ ബുധൻ അവിട്ടത്തിൽ വ്യാഴം ഭരണിയിൽ ശുക്രൻ തിരുവോണത്തിൽ ശനി ചതയത്തിൽ രാഹു രേവതിയിൽ കേതു ചിത്തിരയിൽ

ഉദയം മുതൽ അസ്തമയം വരെ രാശിപ്രമാണം
കാലത്ത് വരെ 08.00 വരെ കുംഭം പകൽ 09.43 വരെ മീനം പകൽ 11.32 വരെ മേടം പകൽ 01.42 വരെ ഇടവം വൈകിട്ട് 03.46 വരെ മിഥുനം വൈകിട്ട് 05.56 വരെ കർക്കടകം തുടർന്ന് ചിങ്ങം

ഗോധൂളി മുഹൂർത്തം
പകലിന്റെ മുപ്പതാമത്തെ ഭാഗമായതും ശുഭ കാര്യങ്ങൾക്കു ചേർന്നതുമായ
ഗോധൂളി മുഹൂർത്തം 06.31 pm to 06.55 pm

ഈശ്വരപ്രീതി കാര്യങ്ങൾക്ക്
ഈശ്വരപ്രീതികരമായ കാര്യങ്ങൾക്ക്
ഉപയോഗിക്കാവുന്ന സമയങ്ങൾ
ബ്രാഹ്മമുഹൂർത്തം 05.56 am to 05.55 am
പ്രാതഃസന്ധ്യ 05.30 am to 06.43 am
സായംസന്ധ്യ 06.33 pm to 07.46 pm

ഇന്നത്തെ നക്ഷത്രം
പകൽ 02.18 വരെ പുണർതം തുടർന്ന് പൂയം
തിഥി ദൈർഘ്യം
പകൽ 11.28 വരെ ശുക്ലപക്ഷ ദ്വാദശി തുടർന്ന് ത്രയോദശി
ശുഭ കാര്യങ്ങൾ ചെയ്യുന്നതിന് ചേർന്ന ദിനമാണ്
സത്സന്താനയോഗമുള്ള ദിനമാണ്
സിസേറിയൻ പ്രസവം ആവാം

ശ്രാദ്ധം
ഇന്നത്തെ ശ്രാദ്ധം ആചരിക്കേണ്ട നക്ഷത്രം
പൂയം തിഥി ശുക്ലപക്ഷ ത്രയോദശി

പിറന്നാൾ
ഇന്നത്തെ പിറന്നാൾ ആചരിക്കേണ്ട നക്ഷത്രം പുണർതം

ഇന്ന് പിറന്നാൾ വന്നാൽ
ഈ ദിനം പിറന്നാൾ വരുന്നത് ഗുണകരമാണ്. വരുന്ന ഒരു വർഷക്കാലം ആരോഗ്യപരമായ സൗഖ്യം കൈവരിക്കുക, പഠനത്തിൽ മികവ്, തൊഴിൽപരമായ നേട്ടങ്ങൾ എന്നിവയും പ്രതീക്ഷിക്കാം . ഇന്ന് പിറന്നാൾ വരുന്നവർ ഇഷ്ടദേവനെ അദ്ദേഹത്തിന്റെ ദേവാലയത്തിൽ ദർശിച്ച് വഴിപാടുകൾ യഥാശക്തി നടത്തിയതിനു ശേഷം ശ്രീകൃഷ്ണ ക്ഷേത്രത്തിൽ പാൽപ്പായസ നിവേദ്യം, ആയുഃസൂക്ത പുഷ്‌പാഞ്‌ജലി, യഥാശക്തി അന്നദാനം എന്നിവ നടത്തിക്കുക. ശ്രീമദ് ഭാഗവതം, രാമായണം എന്നിവ അൽപ്പനേരം വായിക്കുന്നതും വളരെ ഗുണകരമാണ്. വരുന്ന ഒരു വർഷക്കാലത്തേയ്ക്ക് പക്കനാളുകളിൽ നാഗരാജാവിന് വിളക്കിനെണ്ണ, ശിവന് ജലധാര എന്നിവ ചെയ്യുന്നത് നന്ന്.

പ്രതികൂല നക്ഷത്രങ്ങൾ
ഇന്ന് ദിനം പ്രതികൂലമായ നക്ഷത്രങ്ങൾ
ഉത്രാടം, മകയിരം, കാർത്തിക, അശ്വതി

പ്രതികൂലമായ നക്ഷത്രങ്ങൾ
ഇന്ന് ദിനം പ്രതികൂലമായ നക്ഷത്രങ്ങൾ
തിരുവാതിര, രോഹിണി, ഭരണി, രേവതി, ചിത്തിര, ചോതി

ദിവസ ഗുണ വർധനവിന്
ദിവസ ഗുണ വർധനയ്ക്ക് ഗുരുവായൂരപ്പ ഭജനം നടത്തുക. ഒരു ജപം ചേർക്കുന്നു :
മായാഗൃഹീത വിധി വിഷ്‌ണു മഹേശ രൂപ
സൂത്രാത്മ വായുഗുരുഗേഹഗ വിശ്വരൂപ
വിശ്വോദ്ഭവ പ്രളയ കേളിഷു ലോല ഭൂമൻ
ബ്രഹ്മാത്മ രൂപ ബഹു രൂപ നമോ നമസ്തേ

ലാൽ – കിതാബ് പരിഹാരം
ദിവസത്തിന് ചേർന്ന ലാൽ – കിതാബ് പരിഹാരം : ഭവനത്തിന്റെ /ഓഫീസിന്റെ മുൻ മുറിയിൽ രണ്ടു മയിൽപ്പീലി അലങ്കാരമായി പകൽ വെയ്ക്കുക.

ഇന്നത്തെ നിറം
ദിവസത്തിന് ചേർന്ന നിറം: പച്ച,
പ്രതികൂലനിറം: ചുവപ്പ് , മഞ്ഞ

ബുധപീഡകൾ മാറാൻ
ഇന്ന് ബുധനാഴ്ച. ജനനസമയത്ത് ബുധന് നീചം,
മൗഢ്യം , ദുർബ്ബല ക്ഷേത്ര സ്ഥിതി എന്നിവയുള്ളവർ, വിദ്യാർഥികൾക്ക് അലസത മാറൽ തുടങ്ങിയവയ്ക്ക് ജപിക്കുവാൻ ബുധന്റെ പീഡാഹാര സ്തോത്രംചേർക്കുന്നു . ഉദിച്ച് ഒരു മണിക്കൂറിനുള്ളിൽ
(ബുധ ഹോരയിൽ) ഭക്തിയോടെ ജപിക്കുക:
ഉത്‌പാദരൂപോ ജഗതാം
ചന്ദ്രപുത്രോ മഹാദ്യുതിഃ
സൂര്യപ്രിയകരോ വിദ്വാൻ
പീഢാം ഹരതു മേ ബുധ:

(ഗണിത സ്ഥലം: ചങ്ങനാശ്ശേരി)
വി സജീവ് ശാസ്‌താരം, + 91 9656377700
ശാസ്‌താരം അസ്‌ട്രോളജി, പെരുന്ന, ചങ്ങനാശ്ശേരി
sastharamastro@gmail.com
www.sastharamastro.in

Story Summary: Nithya Jothisham: Accurate Malayalam Panchangam With Events and Fasts by Sajeev Sastharam

Copyright 2024 Neramonline.com. All rights reserved

error: Content is protected !!
Exit mobile version