Monday, 7 Oct 2024

ഗുരുവായൂരിൽ അഷ്ടമിരോഹിണിക്ക് അന്നദാനമില്ല; ദർശനം 14 മണിക്കൂർ

അഷ്ടമിരോഹിണി ആഘോഷ ഭാഗമായി ഗുരുവായൂർ ക്ഷേത്രത്തിൽ ഇത്തവണ അന്നദാനം ഉണ്ടാകില്ല. ആഗസ്റ്റ് 30 ന് നടത്താൻ തീരുമാനിച്ച അന്നദാനം കോവിഡ് മഹാമാരി വ്യാപന പശ്ചാത്തലത്തിൽ ജില്ലാ ഭരണകൂടവുമായി ആലോചിച്ച ശേഷം ഉപേക്ഷിച്ചതായി ഗുരുവായൂർ ദേവസ്വം അറിയിച്ചു. എന്നാൽ 8000 ടിക്കറ്റിന് 16000 അപ്പം ശീട്ടാക്കും. അഷ്ടമിരോഹിണി ആഘോഷ ദിവസത്തെ മേളം ക്ഷേത്രത്തിലെ അടിയന്തര പ്രവർത്തിക്കാരെ കൊണ്ട് നടത്തും. എഴുന്നള്ളത്തിന് ഒരാന മാത്രമേ ഉണ്ടാകൂ. രാത്രി ഇടയ്ക്ക കൊട്ടി പ്രദക്ഷിണം നടത്തും. ഭക്തർക്ക് അന്ന് വെളുപ്പിന് 3.15 മണി മുതൽ ഉച്ചയ്ക്ക് 2 വരെയും ഉച്ചതിരിഞ്ഞ് 3.30 മുതൽ 6.30 വരെയും രാത്രി 8 മുതൽ 9 വരെയും കോവിഡ് മാനദണ്ഡം പാലിച്ച് ഓൺ ലൈൻ ബുക്കിംഗ് വഴി പ്രവേശനം അനുവദിക്കും. വിഐപി, വിവിഐപികൾക്ക് അന്ന് നാലമ്പലത്തിൽ പ്രവേശനം ഉണ്ടാകില്ല.

Story Summary: Guruvayoor Temple Ashtami Rohini 2021 Arrangements and Online Booking 

error: Content is protected !!
Exit mobile version