Friday, 5 Jul 2024

ഗ്രഹപ്പിഴകളും ദു:ഖങ്ങളും ദുരിതങ്ങളും ഒഴിയാൻ ഗണപതി ഭഗവാന് ചെയ്യേണ്ടത്

മോഹനൻ നമ്പൂതിരി
ഏത് കാര്യം ആരംഭിക്കും മുന്‍പ് ഗണേശ സ്തുതി നടത്തേണ്ടത് ഉത്തമമാണ്. എല്ലാ വെള്ളിയാഴ്ചകളും
പ്രത്യേകിച്ച് മലയാള മാസത്തിലേയും ആദ്യത്തെ വെള്ളിയാഴ്ചയായ മുപ്പെട്ട് വെള്ളിയും ചിങ്ങത്തിലെ വിനായക ചതുര്‍ത്ഥിയും തുലാമാസത്തിലെ വിദ്യാരംഭ ദിവസവും ഗണപതി ഭഗവാന് ഏറെ പ്രധാനപ്പെട്ടതാണ്.
ഏത് സംരംഭവും കർമ്മവും ശുഭകരമായി തീരുന്നതിന് ഗണപതി ഭഗവാനെയാണ് സ്മരിക്കേണ്ടത്.

ദേവസ്ഥാനികളില്‍ പ്രഥമഗണനീയനാണ് ഗണപതി ഭഗവാന്‍. ഏത് കാര്യത്തിന് തുടക്കം കുറിക്കുന്നതിനും ഒട്ടും വിഘ്‌നങ്ങളില്ലാതെ മുന്നോട്ട് പോകാനും ഗണപതി ഭഗവാന്റെ അനുഗ്രഹം വേണം. അത് കൃത്യമായ ഫലപ്രാപ്തിയില്‍ എത്തും എന്ന കാര്യത്തില്‍ സംശയം വേണ്ട. വിഘ്‌നമൊന്നും കൂടാതെ ഏത് കാര്യങ്ങളും നടക്കുന്നത് കൊണ്ടാണ് ഭഗവാന് വിഘ്‌നേശ്വരന്‍ എന്ന പേര് വന്നത്. ഗ്രഹപ്പിഴ മാറ്റുന്നതിനും ജീവിതത്തില്‍ നിന്ന് ദു:ഖങ്ങളും ദുരിതങ്ങളും ഒഴിയുന്നതിനും ഗണപതി പ്രീതിക്കായി ചില കർമ്മങ്ങൾ അനുഷ്ഠിക്കാം:

ഗണപതി ഹോമം
ഗണപതി ഭഗവാനെ പ്രിതീപ്പെടുത്തുന്നതിന് ഏറ്റവും ആദ്യം ചെയ്യേണ്ട പൂജാകര്‍മ്മമാണ് ഗണപതി ഹോമം. ഇത് ഗ്രഹപ്പിഴ മാറുന്നതിനും ദുഖങ്ങളും ദുരിതങ്ങളും അകറ്റി ക്ഷേമവും ഐശ്വര്യവും വര്‍ദ്ധിപ്പിക്കുന്നതിനും നല്ലതാണ്. പുതിയ വീട് കയറി താമസിക്കുന്നതിന് മുന്‍പ് ഗണപതി ഹോമം നടത്തുന്നത് പതിവാണ്.

കറുകമാല സമര്‍പ്പണം
ഭഗവാന് കറുകമാല സമര്‍പ്പിക്കുന്നത് ഗ്രഹപ്പിഴകള്‍ ഒഴിയുന്നതിന് സഹായിക്കും. മാത്രമല്ല ദാമ്പത്യത്തിലെ പ്രതിസന്ധികള്‍ക്ക് പരിഹാരം കാണുന്നതിനും തടസ്സങ്ങള്‍ മാറി കാര്യങ്ങള്‍ നല്ല രീതിയില്‍ മുന്നോട്ട് പോവുന്നതിനും കറുകമാലയും മുക്കുറ്റി മാലയും
സമർപ്പിക്കുന്നത് ഗുണം ചെയ്യും.

നിവേദ്യങ്ങൾ
ഗണപതി ഭഗവാന് ഏറെ ഇഷ്ടമുള്ളതാണ് മോദകവും നാളികേരം ഉടയ്ക്കലും. കൂടാതെ അപ്പവും ഇഷ്ട നിവേദ്യങ്ങളില്‍ ഒന്നാണ്. ജന്മ നക്ഷത്രന്തോറും ഇത് മൂന്നും ചെയ്താല്‍ ഏത്ര കടുത്ത ഗ്രഹപ്പിഴയും മാറി നല്ല ഐശ്വര്യം ലഭിക്കും എന്നാണ് വിശ്വാസം. ജീവിതത്തില്‍ ഉന്നതങ്ങളിൽ എത്തുന്നതിന് അനുഗ്രഹവും ഉണ്ടാകും.

ഒറ്റ അപ്പം
ഗണപതിക്ക് ഒറ്റ കഴിക്കുന്നത് ക്ഷേത്രങ്ങളിലെ പ്രധാന വഴിപാടാണ്. മംഗല്യ സിദ്ധി, സന്താനഭാഗ്യം, ആഗ്രഹ പൂര്‍ത്തീകരണം എന്നിവയ്ക്കെല്ലാം ഒറ്റ അപ്പം വഴിപാട് കഴിക്കാറുണ്ട്. ഇത് ഭഗവാനെ പ്രീതിപ്പെടുത്തുന്നതിന് കാരണമാകുന്നു. മാത്രമല്ല ജീവിതത്തില്‍ ശ്രേയസ്സ് വര്‍ദ്ധിപ്പിക്കുന്നതിനും ഈ വഴിപാടുകള്‍ സഹായിക്കുന്നു.

അഷ്ടദ്രവ്യ ഗണപതി ഹോമം
അഷ്ടദ്രവ്യ ഗണപതി ഹോമവും മഹാ ഗണപതി ഹോമവും എല്ലാം വളരെയധികം ഫലം നല്‍കുന്നതാണ്. മഹാ ഗണപതി ഹോമത്തിന് 1008 നാളികേരം വേണം. ഇത് ജീവിതത്തില്‍ നമ്മളെ ബാധിച്ചിരിക്കുന്ന പല അസ്വസ്ഥതകളും പ്രശ്‌നങ്ങളും ഇല്ലാതാക്കും. ജീവിതം നല്ല രീതിയില്‍ മുന്നോട്ട് പോവുന്നതിന് സഹായിക്കും.

ഓം വിഘ്നേശ്വരായ നമഃ
ഓം ഗം ഗണപതയെ നമഃ

മോഹനൻ നമ്പൂതിരി
+91 6282211540

Story Summary: Importance of Sree Ganesha Worshipping and Benefits of different offerings

error: Content is protected !!
Exit mobile version