Tuesday, 21 May 2024

ചിങ്ങം ലഗ്നക്കാർക്ക് മാണിക്യം

ഭാഗ്യരത്‌നങ്ങൾ കണ്ടെത്തുന്നത് ഒരോരുത്തരുടെയും ജന്മനക്ഷത്രം, ജന്മലഗ്നം അല്ലെങ്കിൽ ജന്മക്കൂറ്,  ജനനത്തീയതി ഇവ നോക്കിയാണ്. മിക്കവരും ജന്മലഗ്നമോ ജന്മക്കൂറോ ആണ് ഇതിന് നോക്കുന്നത്.  ചിങ്ങത്തിൽ  പിറന്നവർക്ക് ധരിക്കാൻ പറ്റിയത്ലഗ്നാധിപനായ സൂര്യന്റെ രത്നമായ മാണിക്യമാണ് . മകം, പൂരം, ഉത്രം ആദ്യ കാൽ നക്ഷത്രങ്ങളിൽ പിറന്നവരാണ്  ചിങ്ങ ലഗ്നക്കാർ: 

1 മാണിക്യം

ചിങ്ങ ലഗ്നത്തിന്റെ അധിപൻ ആയ സൂര്യന്റെ രത്‌നമാണ് മാണിക്യം. ആരോഗ്യത്തിനും,ദേഹരക്ഷക്കും, ആത്മീയതയ്ക്കും, സർക്കാർ അധികാരത്തിനും, ഉദ്യോഗ ലാഭത്തിനും മാണിക്യം ധരിക്കാം.  നേത്രരോഗം, ഹൃദയരോഗം എന്നിവ ശമിക്കാൻ മാണിക്യം വിശേഷപ്പെട്ടതാണ് എന്ന് വിശ്വസിക്കപ്പെടുന്നു.

2 ചുവന്ന പവിഴം

ചിങ്ങ ലഗ്നത്തിന്റെ നാലും, ഒൻപതും ഭാവാധിപൻ ആണ് ചൊവ്വ.  ചൊവ്വയുടെ രത്‌നമാണ് ചുവന്ന പവിഴം.  ഭാഗ്യാനുഭവങ്ങൾക്കും, ഐശ്വര്യത്തിനുമായി ചിങ്ങലഗ്നക്കാർക്ക് പവിഴം എല്ലാക്കാലത്തും ധരിക്കാം.

3 മരതകം

ചിങ്ങ ലഗ്നത്തിന്റെ രണ്ടും പതിനൊന്നും ഭാവാധിപൻ ആണ് ബുധൻ. വിദ്യാഭ്യാസ വിഷയങ്ങളിൽ പിന്നോക്കം നിൽക്കുന്ന വിദ്യാർത്ഥികൾക്ക് ജാതക പരിശോധന പ്രകാരം മരതകം ധരിക്കാം.  ബുധദശയുള്ള ചിങ്ങ ലഗ്നക്കാർക്കും മരതകം ധരിക്കാം.  സാമ്പത്തിക ഉന്നതി, ഉദ്ദിഷ്ട കാര്യ ലാഭം, ഭാഗ്യാനുഭവങ്ങൾ എന്നിവ ഉണ്ടാകും.

– ആർ.സഞ്ജീവ് കുമാർ,ജ്യോതിഷ് അസ്ട്രോളജിക്കൽ സെന്റർ,തിരുവനന്തപുരം – 695 014

Mobile#: +91 9447251087, +91 9526480571

email: jyothisgems@gmail.com

error: Content is protected !!
Exit mobile version