Friday, 20 Sep 2024

ചിങ്ങത്തിലെ ഈ ദിവസത്തെ ശിവപൂജ കുടുംബത്തിന് ഐശ്വര്യാഭിവൃദ്ധിയേകും

ജ്യോതിഷരത്നം വേണു മഹാദേവ്

ചിങ്ങമാസത്തിലെ വെളുത്ത പക്ഷ പ്രദോഷ വ്രതം ആചരിക്കുന്നത് മഹാദേവ പ്രീതിക്ക് അത്യുത്തമാണ്. ഈ ദിവസത്തെ ശിവപൂജ കുടുംബത്തിന് അഭിവൃദ്ധിയും ഐശ്വര്യവും തരുമെന്ന് മാത്രമല്ല കുടുംബാംഗങ്ങളുടെ ആയുരാരോഗ്യ സൗഖ്യത്തിനും ആയുസിനും നല്ലതാണ്.
ശിവപാർവ്വതിമാർ ഏറ്റവും പ്രസന്നരായിരിക്കുന്ന നേരമാണ് ത്രയോദശി തിഥിയിലെ പ്രദോഷസന്ധ്യ. ഈ സമയത്ത് ശിവഭജനം നടത്തുന്നത് അഭീഷ്ടസിദ്ധിക്ക് അതിവിശേഷമാണ്.

കറുത്തപക്ഷത്തിലെയും വെളുത്തപക്ഷത്തിലെയും പ്രദോഷം ആചരിക്കണം. ഇത്തവണ ചിങ്ങമാസത്തിലെ വെളുത്ത പക്ഷ പ്രദോഷം വരുന്നത് സെപ്റ്റംബർ 8 ന്
തിരുവോണ നാളിലാണ്. അന്ന് പുലർച്ചേ കുളിച്ച് ശിവക്ഷേത്രദർശനം കൂവളപ്രദക്ഷിണം എന്നിവ ചെയ്ത് ശിവഭജനം തുടങ്ങാം. ശിവപുരാണപാരായണം ശിവക്ഷേത്രവാസം, നാമജപം എന്നിവ ഉത്തമം. കൃഷ്ണപക്ഷവും ശനിയാഴ്ചയും കൂടിവരുന്ന പ്രദോഷം ഏറെ പുണ്യദായകമാണ്. അതുപോലെ തിങ്കളാഴ്ച വരുന്ന സോമപ്രദോഷത്തിനും വൈശിഷ്ട്യമേറും.
പ്രദോഷ സന്ധ്യയിൽ സകലദേവതകളുടെയും സാന്നിദ്ധ്യം ശിവപൂജ നടത്തുന്നിടത്ത് ഉണ്ടാകും. അതിനാൽ ഈ നേരത്തെ ആരാധനയ്ക്ക് അതീവ പ്രാധാന്യമുണ്ട്. ദാരിദ്ര്യ ദു:ഖശമനം, കീർത്തി, ശത്രുനാശം, സന്താനലബ്ധി, രോഗശാന്തി, ആയുസ്സ്, ക്ഷേമം, ഐശ്വര്യം എന്നിവ പ്രദാനം ചെയ്യാൻ കഴിയുന്നവരാണ് ശിവപാർവതിമാർ. ഈ സമയത്ത് ഭഗവാനെയും ഭഗവതിയെയും വ്രതം നേറ്റ് പ്രീതിപ്പെടുത്തുന്നവർക്ക് സമ്പത്ത്, ഐശ്വര്യം, സന്താന സൗഖ്യം തുടങ്ങി എല്ലാ വിധ ഭൗതിക അഭിവൃദ്ധിയും ലഭിക്കും. ആദിത്യദശയുള്ളവർ ഈ വ്രതമെടുക്കുന്നത് കൂടുതൽ ഐശ്വര്യപ്രദമായിരിക്കും. ജാതകത്തിൽ ഇഷ്ടദേവതയെ സൂചിപ്പിക്കുന്ന ഗ്രഹം ആദിത്യനായി വന്നാൽ അവർ പതിവായി പ്രദോഷവ്രതം അനുഷ്ഠിക്കുന്നത് ഐശ്വര്യപ്രദവും കൂടുതൽ ഫലപ്രദവുമായിരിക്കും. സന്തതിക്കും യശസിനും ധനത്തിനും സന്തതം ശോഭനം പ്രാദോഷികം വ്രതം ” ഇങ്ങനെയാണ് ശിവപുരാണത്തിൽ പ്രദോഷവ്രത ഫലം പറയുന്നത്.
പ്രാർത്ഥനാ ശ്ലോകങ്ങൾ
1
ശിവം ശിവകരം ശാന്തം
ശിവാത്മാനം ശിവോത്തമം
ശിവമാർഗ്ഗ പ്രണേതാരം
പ്രണതോസ്മി സദാശിവം
2
സംഹാരമൂര്‍ത്തിം ഹരമന്തകാരീം
വൃഷധ്വജം ഭൂതഗണാദിസേവ്യം
കൈലാസവാസം പരമേശ്വരം തം
നിത്യം നമാമി പ്രണവസ്വരൂപം

ശിവപഞ്ചാക്ഷരി സ്തോത്രം

നാഗേന്ദ്രഹാരായ ത്രിലോചനായ
ഭസ്മാംഗരായായ മഹേശ്വരായ
നിത്യായ ശുദ്ധായ ദിഗംബരായ
തസ്മൈ ന കാരായ നമഃ ശിവായ

മന്ദാകിനീസലില ചന്ദന ചര്‍ച്ചിതായ
നന്ദീശ്വരപ്രമഥനാഥ മഹേശ്വരായ
മന്ദാരപുഷ്പ ബഹുപുഷ്പ സുപൂജിതായ
തസ്മൈ മ കാരായ നമഃ ശിവായ

ശിവായ ഗൗരീവദനാരവിന്ദ
സൂര്യായ ദക്ഷാധ്വര നാശകായ
ശ്രീ നീലകണ്ഠായ വൃഷധ്വജായ
തസ്മൈ ശി കാരായ നമഃ ശിവായ

വസിഷ്ഠകുംഭോത്ഭവ ഗൗതമാര്യ
മുനീന്ദ്ര ദേവാര്‍ച്ചിത ശേഖരായ
ചന്ദ്രാര്‍ക്ക വൈശ്വാനരലോചനായ
തസ്മൈ വ കാരായ നമഃ ശിവായ

യക്ഷസ്വരൂപായ ജഡാധരായ
പിനാകഹസ്തായ സനാതനായ
ദിവ്യായ ദേവായ ദിഗംബരായ
തസ്മൈ യ കാരായ നമഃ ശിവായ

ജോതിഷരത്നം വേണുമഹാദേവ്

+91 9847475559

Story Summary: Significance, Benefits Of
Pradosha Vritham and it’s Rituals

error: Content is protected !!
Exit mobile version