Friday, 20 Sep 2024

ചിങ്ങത്തിലെ പ്രദോഷങ്ങൾ നോറ്റാൽ
സമ്പത്തും സൽകീർത്തിയും

ഭാഗവത ചൂഡാമണി പള്ളിക്കൽ സുനിൽ

ചിങ്ങമാസത്തിലെ രണ്ട് പ്രദോഷ വ്രതങ്ങളും ആചരിക്കുന്നത് മഹാദേവ പ്രീതിക്ക് അത്യുത്തമാണ്. കുടുംബത്തിന് അഭിവൃദ്ധിയും ഐശ്വര്യവും തരുമെന്ന് മാത്രമല്ല കുടുംബാംഗങ്ങളുടെ ആയുരാരോഗ്യ സൗഖ്യത്തിനും ആയുസിനും പ്രദോഷവ്രതാനുഷ്ഠാനം  നല്ലതാണ്. പ്രദോഷവ്രതം കൊണ്ട് സൽകീർത്തിയുംസമ്പത്തും വർദ്ധിക്കും. സന്തതികൾ ഇല്ലാത്തവർക്ക് സന്തതികൾ ഉണ്ടാവുകയും ഉള്ളവർക്ക് അവർ ഐശ്വര്യമുള്ളവരായി തീരുകയും ചെയ്യും.

ചിങ്ങത്തിലെ വെളുത്തപക്ഷ പ്രദോഷം ആഗസ്റ്റ് 20, ചിങ്ങം 4, വെള്ളിയാഴ്ചയാണ്. കറുത്തപക്ഷ പ്രദോഷം സെപ്തംബർ 4, ചിങ്ങം 19  ശനിയാഴ്ചയും. രണ്ടു ദിവസങ്ങളും മഹാദേവ പൂജയ്ക്ക് അത്യുത്തമം തന്നെ. രാവിലെ ഉണർന്ന് എണ്ണ തേക്കാതെ കുളിച്ച് ശുദ്ധമായി നിത്യകർമ്മങ്ങൾ കഴിഞ്ഞ് ഭസ്മം തൊട്ട് നമ:ശിവായ ജപിക്കണം. തുടർന്ന് താഴെ പറയുന്ന ശ്ലോകം ജപിച്ച്  ശിവക്ഷേത്രത്തിന് പ്രദക്ഷിണം വയ്ക്കുന്നത് നല്ലതാണ്. 

ശംഭോ മഹാദേവ ശങ്കരാ ശ്രീകണ്ഠകുംഭീന്ദ്ര ചർമ്മ അസ്ഥിസർപ്പേന്ദു ഭൂഷണാഗൗരീ പതേ വിഭോ ഗംഗാധരാനന്ദാമാരാന്തക പ്രസീദ പ്രസീദ പ്രസീദ  പ്രദോഷദിനത്തിൽ വെറ്റില മുറുക്ക്, പുകവലി, ലഹരി ഉപയോഗം ഇതെല്ലാം നിഷിദ്ധമാണ്. നിർമ്മല ചിത്തരായി ഉപവാസത്തോടെ പകൽ ഉറങ്ങാതെ ശിവപാർവ്വതിമാരെ ഭജിക്കണം. സന്ധ്യയ്ക്ക് മൂന്നര നാഴിക അതായത് 84 മിനിട്ട് മുമ്പ് (ഒരു നാഴിക 24 മിനിട്ടാണ്) കുളിച്ച് ഭസ്മം ധരിക്കണം. അറിയാവുന്ന ശിവനാമങ്ങൾ ജപിച്ച് അലങ്കാരങ്ങൾ ചാർത്തി പുഷ്പഫല നിവേദ്യങ്ങളാൽ  ശിവനെ പൂജിക്കണം. (അല്ലെങ്കിൽ ക്ഷേത്രത്തിൽ പ്രദോഷ പൂജയിൽ പങ്കെടുക്കണം.)

ത്രിദളം ത്രിഗുണാകാരം
ത്രിനേത്രം ച ത്രിയായുധം
ത്രി ജന്മ പാപ സംഹാരം
ഏക വില്വം ശിവാർപ്പണം

ഓം ഓങ്കാര രൂപായ നമ:


തുടങ്ങിയ ശിവ നാമങ്ങൾ ജപിച്ച് വേണം പുഷ്പഫലനിവേദ്യങ്ങൾ അർച്ചിക്കേണ്ടത്. ശിവക്ഷേത്രത്തിൽ കൂവളത്തില, കൂവളമാല നൽകുന്നത് പുണ്യം നൽകും. സന്തതി സൗഖ്യം വരുത്തേണമീശ്വരാസന്താപമൊക്കെ ഒഴിക്കേണമീശ്വരാബന്ധുക്കളുണ്ടായ് വരേണമെന്നീശ്വരാബന്ധമോക്ഷം വരുത്തേണമെന്നീശ്വരാഅർത്ഥസമ്പത്തു വരുത്തേണമീശ്വരാവ്യർത്ഥ ദുശ്ചിന്ത ശമിക്കേണമീശ്വരാകീർത്തി കല്യാണം വരുത്തേണമീശ്വരാമൂർത്തി സൗന്ദര്യം ലഭിക്കേണമീശ്വരാആർത്തി ക്ഷയം വരുത്തേണമെന്നീശ്വരാപൂർത്തികളെല്ലാം വരുത്തേണമീശ്വരാ എന്ന പ്രാർത്ഥനയോടെ പരമശിവനെ പൂജിച്ച് നിവേദ്യവും സമർപ്പിച്ച് പ്രാർത്ഥിക്കണം. അപ്പം, മലർ, അവൽ, നാളികേരം, കൊഴുക്കട്ട, ശർക്കര, പാൽപ്പായസം, പാൽ, ഇളനീര്, പഴം ഇവയെല്ലാം നിവേദ്യമായി വയ്ക്കാം. സന്ധ്യാവേളയിലെ പൂജ കഴിഞ്ഞ് നമസ്‌ക്കരിച്ച് തീർത്ഥം സേവിച്ച് വ്രതം പൂർത്തിയാക്കാം.

ഭാഗവത ചൂഡാമണി പള്ളിക്കൽ സുനിൽ,
+ 91 9447310712, 0479-2333146

Story Summary: Significance of Shravana Masa Pradosha Pooja

error: Content is protected !!
Exit mobile version