Friday, 22 Nov 2024

ചിങ്ങത്തിലെ ഷഷ്ഠി ചൊവ്വാഴ്ച ; ഇങ്ങനെ ഭജിച്ചാൽ ആഗ്രഹസാഫല്യം

മംഗളഗൗരി
സുബ്രഹ്മണ്യപ്രീതിക്കായി അനുഷ്ഠിക്കാവുന്ന ഏറ്റവും ഉത്തമമായ വ്രതമാണ് ഷഷ്ഠിവ്രതം. വെളുത്ത പക്ഷത്തിലെ ഷഷ്ഠിയാണ് വ്രതത്തിന് സ്വീകരിക്കുന്നത്. ഒരോ മാസത്തെയും ഷഷ്ഠിവ്രതം ആചരിക്കുന്നതിന് പ്രത്യേകം ഫലങ്ങളുണ്ട്. ഒരോ ഷഷ്ഠിക്ക് പിന്നിലും പ്രത്യേകം ഐതിഹ്യങ്ങളുമുണ്ട്. ചിങ്ങത്തിലെ ഷഷ്ഠി നാളില്‍ വ്രതം അനുഷ്ഠിച്ച് സുബ്രഹ്മണ്യ ഭഗവാനെയും ലളിതാദേവിയെയും ഭജിച്ചാൽ ആഗ്രഹസാഫല്യം നേടാം. ഈ ഷഷ്ഠിയെ ചന്ദനഷഷ്ഠിയെന്നും സൂര്യഷഷ്ഠിയെന്നും അറിയപ്പെടുന്നു. അന്നു തന്നെയാണ് മംഗളഗൗരി വ്രതവും.

2023 ആഗസ്റ്റ് 22 ചൊവ്വാഴ്ചയാണ് ചിങ്ങത്തിലെ ഷഷ്ഠി. ചൊവ്വാഴ്ച വെളുപ്പിന് 1:59 മുതൽ 23 വെളുപ്പിന് 3:5 വരെയാണ് ഷഷ്ഠിതിഥി സമയം.

ഷഷ്ഠിവ്രതം അനുഷ്ഠിക്കുന്നവർ തലേന്ന് പഞ്ചമിനാൾ ഒരു നേരം മാത്രം ഭക്ഷണം കഴിച്ച് സുബ്രഹ്മണ്യ ഭജനവുമായി കഴിയണം. ഷഷ്ഠിദിവസം രാവിലെ കുളി കഴിഞ്ഞ് സുബ്രഹ്മണ്യ ക്ഷേത്രത്തിൽ ദർശനം നടത്തി സുബ്രഹ്മണ്യ മൂലമന്ത്രം, സുബ്രഹ്മണ്യ ദ്വാദശ മന്ത്രം, ഷഷ്ഠീദേവി മന്ത്രം, ഷഷ്ഠീദേവീസ്തുതി എന്നിവ കഴിയുന്നത്ര ജപിക്കണം. സുബ്രഹ്മണ്യ സ്തോത്രങ്ങൾ, സ്‌കന്ദപുരാണം എന്നിവ പാരായണം ചെയ്യണം. വഴിപാടുകള്‍, അന്നദാനം ഇവ നടത്തണം. ഉച്ച പൂജയ്ക്ക് ശേഷം ക്ഷേത്രത്തിൽ നിന്നു ലഭിക്കുന്ന നിവേദ്യച്ചോറ് കഴിക്കണം. അന്നു വൈകുന്നേരം ഫലങ്ങളും മറ്റും കഴിക്കുക. സപ്തമി ദിവസം രാവിലെ കുളി കഴിഞ്ഞ് അടുത്തുള്ള ക്ഷേത്രത്തിൽ ദർശനം നടത്തി തീർത്ഥം സേവിച്ച് വ്രതം പൂർത്തിയാക്കി ആഹാരം കഴിക്കാം. ആരോഗ്യപരമായ പ്രശ്‌നങ്ങളുള്ളവർ അതിനനുസരിച്ച രീതിയിൽ വ്രതമെടുക്കുക. സന്താനലാഭം, സന്തതികളുടെ ശ്രേയസ്‌, രോഗനാശം, ദാമ്പത്യസൗഖ്യം, ശത്രുനാശം എന്നിവയാണ് ഷഷ്ഠിവ്രതാനുഷ്ഠാനത്തിന്റെ പൊതു ഫലങ്ങള്‍. സന്തതികളുടെ ശ്രേയസ്‌സിനുവേണ്ടി മാതാപിതാക്കള്‍ ഷഷ്ഠിവ്രതം അനുഷ്ഠിക്കുന്നത് ഉത്തമമാണ്.

മൂലമന്ത്രം
ഓം വചത്ഭുവേ നമഃ
(108 തവണ ജപിക്കണം)

പ്രാർത്ഥനാ മന്ത്രം
ഓം ശരവണ ഭവ:
( 21 തവണ ജപിക്കണം)

സുബ്രഹ്മണ്യ സ്തുതി
ഷഡാനനം ചന്ദന ലേപിതാംഗം
മഹാത്ഭുതം ദിവ്യ മയൂര വാഹനം
രുദ്രസ്യ സൂനും സുരലോക നാഥം
ബ്രഹ്മണ്യദേവം ശരണം പ്രപദ്യേ

ആശ്ചര്യ വീരം സുകുമാര രൂപം
തേജസ്വിനം ദേവഗണാഭിവന്ദ്യം
ഏണാങ്ക ഗൗരീ തനയം കുമാരം
സ്കന്ദം വിശാഖം സതതം നമാമി

സക്ന്ദായ കാർത്തികേയായ
പാർവതി നന്ദനായ ച
മഹാദേവ കുമാരായ
സുബ്രഹ്മണ്യായ തേ നമഃ

Story Summary: Shashti Vritham in Chinga Masam: Know about date, time and Significance

error: Content is protected !!
Exit mobile version