Sunday, 6 Oct 2024

ചെട്ടികുളങ്ങരയിൽ ചെന്നെത്തിയാൽ
അമ്മയുടെ അനുഗ്രഹവർഷം ഉറപ്പ്

ലോകപ്രശസ്തമായ മഹോത്സവമാണ് ചെട്ടികുളങ്ങര കുംഭഭരണി. ഇഷ്ടവരദായിനിയായ
ചെട്ടികുളങ്ങര അമ്മ ഭക്തരുടെ അഭയാംബികയാണ്. ആചാരപ്പെരുമയാൽ പ്രസിദ്ധമായ കുത്തിയോട്ടം, മാനംമുട്ടെ ഉയരുന്ന കെട്ടുകാഴ്ചകൾ തുടങ്ങിയവ
ചെട്ടികുളങ്ങര ഭഗവതിക്ക് കാണിക്കയായി സമർപ്പിക്കുന്ന കുംഭഭരണി മഹോത്സവം ഒരു വിസ്മയമാണ്. ഈ ദേശത്തെ 13 കരക്കാർ ശിവരാത്രി മുതൽ അദ്ധ്വാനിച്ചാണ് കെട്ടുകാഴ്ചകൾ ഒരുക്കി കുംഭഭരണി നാൾ അമ്മയ്ക്ക് കാഴ്ചവയ്ക്കുന്നത്. ആശ്രിത വത്സലയായ ചെട്ടികുളങ്ങര അമ്മയുടെ ശക്തി വിശേഷങ്ങളും ബുക്കിംഗ് കഴിഞ്ഞ് വർഷങ്ങളോളം കാത്തിരുന്ന് നടത്തുന്ന ചാന്താട്ടം ഉൾപ്പെടെയുള്ള വിശിഷ്ട വഴിപാടുകളുടെ വിവരങ്ങളും കെട്ടുകാഴ്ചാ മാഹാത്മ്യവുമെല്ലാം പ്രസിദ്ധ താന്ത്രിക – മാന്ത്രിക ആചാര്യൻ ബ്രഹ്മശ്രീ വേദാഗ്നി അരുൺ സൂര്യഗായത്രി വിശദീകരിക്കുന്ന വീഡിയോ കാണുക. ഭക്തർക്ക് ഉപകാരപ്രദമായ ഇത്തരം വീഡിയോകൾ പതിവായി ലഭിക്കാൻ നേരം ഓൺലൈൻ യൂ ട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക. ബെൽ ഐക്കൺ എനേബിൾ ചെയ്യുക. https:// youtubecom/channel/UCFsbg8xBbicWlll8HaIxVg – ഈ വീഡിയോ ഷെയർ ചെയ്ത് മറ്റ് ഭക്തജനങ്ങൾക്കും നൽകി സഹായിക്കുക. വീഡിയോയുടെ യൂട്യൂബ് ലിങ്ക് താഴെ:

error: Content is protected !!
Exit mobile version