Saturday, 23 Nov 2024

ചെറുപയർ ഭക്ഷണത്തിൽ ഉൾപ്പെടുത്തുക;
ശ്രീകൃഷ്ണ ഭജനം നടത്തുക

നിത്യജ്യോതിഷം
(ലഘുപരിഹാരങ്ങൾ സഹിതം)

2022 ജൂൺ 15, ബുധൻ
കലിദിനം 1871280
കൊല്ലവർഷം 1197 മിഥുനം 01
(൧൧൯൭ മിഥുനം ൦൧ )
ശകവർഷം 1944 ജ്യേഷ്ഠം 25
തമിഴ് വർഷം ശുഭകൃത് ആനി 01

ഉദയം 06:04 അസ്തമയം 06:44 മിനിറ്റ്
ദിനമാനം 12 മണിക്കൂർ 40 മിനിറ്റ്
രാത്രിമാനം 11 മണിക്കൂർ 20 മിനിറ്റ്

ഇത് അടിസ്ഥാനമാക്കി ഇന്നത്തെ കൃത്യമായ
രാഹുകാലം പകൽ 12:24 മുതൽ 01:59 വരെ
(യാത്ര ആരംഭിക്കുന്നതിന് മാത്രം വർജ്ജ്യം)
ഗുളികകാലം പകൽ 10.49 മുതൽ 12.24 വരെ
(എല്ലാ ശുഭകാര്യങ്ങൾക്കും വർജ്ജ്യം)
യമഗണ്ഡകാലം രാവിലെ 07.39 മുതൽ 09.14 വരെ (ശുഭകാര്യങ്ങൾക്കു വർജ്ജ്യം)

മിഥുന സംക്രമം
പകൽ 12:03 ന് മിഥുന രവി സംക്രമം.

ഗ്രഹാവസ്ഥകൾ
വ്യാഴം സ്വക്ഷേത്രത്തിൽ
ശനി വക്രം മൂല ത്രികോണ ക്ഷേത്രത്തിൽ

ഗ്രഹങ്ങളുടെ നക്ഷത്രചാരം
സൂര്യൻ മകയിരത്തിൽ (മകയിരം ഞാറ്റുവേല)
ചൊവ്വ രേവതിയിൽ ബുധൻ കാർത്തികയിൽ വ്യാഴം ഉത്രട്ടാതിയിൽ ശുക്രൻ ഭരണിയിൽ ശനി അവിട്ടത്തിൽ രാഹു ഭരണിയിൽ കേതു വിശാഖത്തിൽ

പകൽ രാശി പ്രമാണം
കാലത്ത് 06:05 വരെ ഇടവം (ശുഭം) പകൽ 08:16 വരെ മിഥുനം (ശുഭം) പകൽ 10:24 വരെ കർക്കടകം (ശുഭം) വൈകിട്ട് 12:24 വരെ ചിങ്ങം (അശുഭം) പകൽ 02:25 വരെ കന്നി (ശുഭം) പകൽ 04:26 വരെ തുലാം (അശുഭം) വൈകിട്ട് 06:40 വരെ വൃശ്ചികം തുടർന്ന് ധനു

ഗോധൂളി മുഹൂർത്തം
പകലിന്റെ മുപ്പതാമത്തെ ഭാഗമായതും ശുഭ കാര്യങ്ങൾക്കു ചേർന്നതുമായ ഗോധൂളി മുഹൂർത്തം വൈകിട്ട് 06:27 മുതൽ 06:51 വരെ

ഈശ്വരപ്രീതി കാര്യങ്ങൾക്ക്
ഈശ്വരപ്രീതികരമായ കാര്യങ്ങൾക്ക്
ഉപയോഗിക്കാവുന്ന സമയങ്ങൾ

ബ്രാഹ്മമുഹൂർത്തം വെളുപ്പിന് 04:31 മുതൽ 05:17 വരെ
പ്രാതഃസന്ധ്യ വെളുപ്പിന് 04:54 മുതൽ 06:03 മുതൽ
സായംസന്ധ്യ വൈകിട്ട് 06:40 മുതൽ 07:48 മുതൽ

നക്ഷത്രം
പകൽ 03:33 വരെ മൂലം
തിഥി
പകൽ 01:32 വരെ
കൃഷ്ണപക്ഷ പ്രഥമ തുടർന്ന് ദ്വിതീയ

മൃത്യുദോഷം
പകൽ 03:33 വരെ മൃത്യുയോഗം ഉള്ളതിനാൽ ശുഭകാര്യങ്ങൾക്ക് ചേർന്നതല്ല

ശുഭ കാര്യങ്ങൾ ചെയ്യുന്നതിന് ചേർന്ന ദിനമല്ല
സത്സന്താനയോഗമുള്ള ദിനമല്ല
സാധിച്ചാൽ സിസേറിയൻ പ്രസവം ഒഴിവാക്കുക
ശ്രാദ്ധം
മാസത്തിലെ കൃഷ്ണ പക്ഷ ദ്വിതീയ, മൂലം
ശ്രാദ്ധം ഇവ ആചരിക്കേണ്ടത് ഇന്നാണ്

പ്രതികൂലം
പൂയം, ആയില്യം, അനിഴം, ചോതി,
അത്തം നാളുകാർക്ക് ദിനം പ്രതികൂലം

അനുകൂലം
തൃക്കേട്ട, രേവതി, ഉത്തൃട്ടാതി, ചതയം, ഉത്രം
നാളുകാർക്ക് ദിനം അനുകൂലം

വാരാധിപൻ ബുധൻ
ദിവസ ഗുണവർദ്ധനയ്ക്ക്
ദിവസ ഗുണ വർദ്ധനവിന് ശ്രീകൃഷ്ണ ഭജനം
നടത്താം. അതിനുള്ള ഒരു സ്തുതി ചേർക്കുന്നു.

സംസാരസിന്ധുമഗ്നസ്യ ഭഗ്നഭാവസ്യ ദുഷ്കൃതേഃ
ദുര്‍ഭാവ ലഗ്നമനസഃ ശ്രീകൃഷ്ണഃ ശരണം മമ
വിവേകധൈര്യഭക്ത്യാദിരഹിതസ്യ നിരന്തരം
വിരുദ്ധകരണാസക്തേഃ ശ്രീകൃഷ്ണഃ ശരണം മമ

ലാൽ – കിതാബ് പരിഹാരം
ലാൽ – കിതാബ് നിർദ്ദേശം : ചെറുപയർ ഭക്ഷണത്തിൽ ഉൾപ്പെടുത്തുക.

ഇന്നത്തെ നിറം
ദിവസത്തിന് ചേർന്ന നിറം: പച്ച, കറുക നിറം.
പ്രതികൂല നിറം: ചുവപ്പ്, മഞ്ഞ

ബുധ പീഡകൾ മാറാൻ
ഇന്ന് ബുധനാഴ്ച. ജനനസമയത്ത് ബുധന് നീചം,
മൗഢ്യം, ദുർബ്ബല ക്ഷേത്ര സ്ഥിതി എന്നിവയുള്ളവർ, വിദ്യാർഥികൾക്ക് അലസത മാറൽ തുടങ്ങിയവയ്ക്ക് ജപിക്കുവാൻ ബുധന്റെ പീഡാഹാര സ്തോത്രം ചേർക്കുന്നു. ഉദിച്ച് ഒരു മണിക്കൂറിനുള്ളിൽ (ബുധ ഹോരയിൽ) ഭക്തിയോടെ ജപിക്കുക:
ഉത്‌പാദരൂപോ ജഗതാം
ചന്ദ്രപുത്രോ മഹാദ്യുതിഃ
സൂര്യപ്രിയകരോ വിദ്വാൻ
പീഢാം ഹരതു മേ ബുധ:

(ഗണിത സ്ഥലം: ചങ്ങനാശ്ശേരി)
വി സജീവ് ശാസ്‌താരം, + 91 9656377700
ശാസ്‌താരം അസ്‌ട്രോളജി, പെരുന്ന, ചങ്ങനാശ്ശേരി
sastharamastro@gmail.com
www.sastharamastro.in
Story Summary: Nithya Jothisham: Accurate Malayalam Panchangam With Events and Fasts by Sajeev Sastharam

Copyright 2022 Neramonline.com. All rights reserved


error: Content is protected !!
Exit mobile version