Friday, 22 Nov 2024

ചൊവ്വ മിഥുനത്തിൽ; ഈ കുറുകാർക്ക്
ഇനി ശുഭകരമായ ദിനങ്ങൾ

ജ്യോതിഷരത്നം ആറ്റുകാൽ ദേവീദാസൻ
2022 ഒക്ടോബർ 16 ന് രാവിലെ ആഗ്നേയ ഗ്രഹമായ ചൊവ്വ ഇടവം രാശിയിൽ നിന്ന് മിഥുനം രാശിയിലേക്ക് മാറുന്നു. ഈ മാറ്റം പൊതുവേ നല്ലതാണെങ്കിലും ഇതിന്റെ ശുഭഫലങ്ങൾക്ക് രണ്ടാഴ്ചത്തെ പൂർണ്ണ ആശ്വാസം മാത്രമേ ഉണ്ടാകൂ. അതായത് ഒക്ടോബർ 30 വരെ മാത്രം. അത് കഴിഞ്ഞാൽ ചൊവ്വ വക്രത്തിലാകും. നവംബർ 13 വീണ്ടും ഇടവം രാശിയിലാകും. ഈ കാലയളവിൽ ഈ മാറ്റം ഒരോ രാശി ജാതർക്കും സമ്മാനിക്കുന്ന പൊതുഫലങ്ങൾ നോക്കാം:

ചൊവ്വയുടെ മിഥുനം രാശി സ്ഥിതി മേടക്കൂറുകാരുടെ ജീവിതത്തിൽ ശുഭകരമായ മാറ്റങ്ങൾ വരുത്തും. ക്ഷമയും ധൈര്യവും വർദ്ധിക്കും. സുപ്രധാനമായ ചില തീരുമാനങ്ങൾ എടുക്കും. വരുമാനം വർദ്ധിക്കും. കോപം നിയന്ത്രിക്കണം. ആരോഗ്യം സൂക്ഷിക്കണം.

ഇടവക്കൂറുകാർക്ക് സാമ്പത്തിക വളർച്ചയുടെ സമയം. നിക്ഷേപങ്ങൾ നേട്ടമുണ്ടാക്കും. ചെലവ് നിയന്ത്രിക്കണം. സംസാരത്തിൽ പക്വത കാണിക്കണം. വ്യാപാരത്തിൽ നേട്ടങ്ങളുടെ കാലം. ആരോഗ്യപരമായി കഷ്ടപ്പാട് കൂടും.

മിഥുനക്കൂറുകാർ ധിറുതിപിടിച്ച് തീരുമാനം എടുക്കരുത്. ജോലികൾ സമയമെടുത്ത് തന്നെ ചെയ്യണം. ശത്രു ശല്യം വർദ്ധിക്കും. ഗൃഹാന്തരീക്ഷം ശാന്തമാകും. അസംതൃപ്തി പുകയും. യാത്രകളിൽ അതീവ ജാഗ്രത ആവശ്യമാണ്.

കർക്കടകക്കൂറുകാർക്ക് ചൊവ്വയുടെ ഈ മാറ്റം നല്ലതല്ല. ചെലവ് കുടും. വായ്പയെടുക്കും. ജോലി സ്ഥലത്ത് ഉയർച്ചതാഴ്ചകൾ നേരിടും. ആരോഗ്യപ്രശ്നങ്ങൾക്ക് സാധ്യത. ദാമ്പത്യത്തിൽ കലഹം, തർക്കം. അരക്ഷിതത്വം, ഭയം, തീരുമാനം എടുക്കാൻ ബുദ്ധിമുട്ട് എന്നിവ ഉണ്ടാകും.

ചിങ്ങക്കുറുകാർക്ക് നല്ല സമയമാണ്. ആഗ്രഹസാഫല്യം, നിക്ഷേപങ്ങളിൽ ലാഭം, ജീവിത സൗകര്യങ്ങൾ ഒരുക്കാൻ പണച്ചെലവ്, കർത്തവ്യ നിർവഹണത്തിൽ ശുഷ്കാന്തി, ഉദ്യോഗക്കയറ്റം, ആഗ്രഹിച്ച സ്ഥലം മാറ്റം, ബിസിനസിൽ വിജയം, ഭൂമി, ഓഹരി വിപണി വഴി നേട്ടം കാണുന്നു.

കന്നിക്കൂറുകാർക്ക് കർമ്മ രംഗത്ത് അനുകൂല ഫലങ്ങൾ, ജീവിത നിലവാരത്തിൽ ഉയർച്ച, വരുമാന വർദ്ധനവ്, വാഹന ഭൂമി ലാഭം, കുടുംബ സുഖം എന്നിവ കാണുന്നു.

തുലാക്കൂറുകാർക്ക് ആരോഗ്യപ്രശ്നങ്ങൾ, സാമ്പത്തിക ബുദ്ധിമുട്ടുകൾ നേരിടും. വിദേശയാത്രയും അതുവഴി വൻ നേട്ടവും ലഭിക്കും. തൊഴിൽപരമായി തടസ്സങ്ങളുണ്ടാകാം. കഠിനാദ്ധ്വാനം ചെയ്താലും പ്രതീക്ഷിക്കുന്ന ഫലം കിട്ടില്ല. ജോലി മാറാൻ ആലോചിക്കും. ബിസിനസിൽ തൽക്കാലം നിക്ഷേപങ്ങൾ വേണ്ട. അശുഭ ചിന്തകൾ ഒഴിവാക്കണം.

വൃശ്ചികക്കൂറുകാർക്ക് ചൊവ്വയുടെ മിഥുനം രാശി സ്ഥിതി പലതരം തടസങ്ങൾക്ക് കാരണമാകും. സാമ്പത്തികമായി പിടിച്ചു നിൽക്കാൻ കഠിനമായി പരിശ്രമിക്കണം. കൂടെ ജോലി ചെയ്യുന്നവർ സഹകരിക്കില്ല. ബിസിനസിലും നല്ല സമയമല്ല. കോപം, പരുഷഭാഷണം ഇവ ദോഷം ചെയ്യും.

ധനുക്കൂറുകാർക്ക് മാറ്റം അത്ര നല്ലതല്ല. ദാമ്പത്യത്തിൽ അഭിപ്രായഭിന്നതകൾ രൂക്ഷമാകും. എന്നാൽ ജോലിയിൽ ചില നല്ല ഫലങ്ങൾ ലഭിക്കും. ബിസിനസിൽ പ്രതികൂല ഫലങ്ങൾക്ക് സാധ്യത. അസൂയ , കുശുമ്പ് ഒഴിവാക്കണം.

മകരക്കൂറുകാർക്ക് അനുകുല ഫലങ്ങൾ സൂചിപ്പിക്കുന്നു. മത്സരസ്വഭാവം കൂടും. കാര്യക്ഷമത പ്രദർശിപ്പിക്കും. ശത്രുക്കളുടെ ശല്യം മറികടക്കും. ശ്രദ്ധാപൂർവം തീരുമാനം എടുത്തില്ലെങ്കിൽ വൻ നഷ്ടം നേരിടും. ചെലവ് കൂടും.

കുംഭക്കൂറുകാർക്ക് ചൊവ്വയുടെ മിഥുനം രാശി സ്ഥിതി ഗുണകരമാണ്. കർമ്മ ശേഷി വർദ്ധിക്കും. സുവ്യക്തമായി കാര്യങ്ങൾ നടപ്പിലാക്കും. വ്യാപാരികൾ സൂക്ഷിക്കണം. ആരെയും കണ്ണടച്ച് വിശ്വസിക്കരുത്. അന്യ ബന്ധങ്ങൾ കാരണം ദാമ്പത്യ കലഹത്തിന് സാധ്യത കൂടുതലാണ്.

മീനക്കൂറുകാർക്ക് സാമ്പത്തിക നേട്ടത്തിന്റെ കാലമാണ്. പുതിയ വാഹനം വാങ്ങും. വീടു വിട്ടു നിൽക്കേണ്ടി വരും. കരാറുകൾ ശ്രദ്ധാപൂർവം വായിച്ച് നോക്കിയിട്ട് മാത്രം ഒപ്പിടണം. ബിസിനസ്സിൽ പലതരത്തിൽ ലാഭമുണ്ടാകും.

ജ്യോതിഷരത്നം ആറ്റുകാൽ ദേവീദാസൻ

+91 9847575559

Story Summary: Effects of Mars Transit in Gemini on 16 October 2022

error: Content is protected !!
Exit mobile version