Friday, 5 Jul 2024

ചോറ്റാനിക്കര മകം, ഏകാദശി, പ്രദോഷംഈ ആഴ്ചത്തെ നക്ഷത്രഫലം

(2024 ഫെബ്രുവരി 18 – 24 )
ജ്യോതിഷരത്നം ആറ്റുകാൽ ദേവീദാസൻ
2024 ഫെബ്രുവരി 18 ന് ഇടവക്കൂറിൽ രോഹിണി നക്ഷത്രത്തിൽ ആരംഭിക്കുന്ന ഈ ആഴ്ചത്തെ പ്രധാന വിശേഷങ്ങൾ ചോറ്റാനിക്കര മകവും ഏകാദശിയും പ്രദോഷ വ്രതവും പൗർണ്ണമി വ്രതവും ഗുരുവായൂർ ഉത്സവാരംഭവുമാണ്. ഫെബ്രുവരി 20 നാണ് ഏകാദശി. കേരളത്തിൽ തിരുനാവായ ഏകാദശി എന്ന് അറിയപ്പെടുന്ന കുംഭത്തിലെ വെളുത്തപക്ഷ ഏകാദശി ആചരണത്തിന് അതിവിശേഷമാണ്. ജയ ഏകാദശി എന്ന് രാജ്യമെമ്പാടും അറിയപ്പെടുന്ന ഈ ഏകാദശി നോറ്റാൽ വിഷ്ണു പ്രീതിയും പമോചനവും ഫലം. ഭൗമി ഏകാദശി, ഭീഷ്മ ഏകാദശി എന്നെല്ലാം ഇത് ഒരാരോ സ്ഥലങ്ങളിൽ അറിയപ്പെടുന്നു. 21 നാണ് പ്രദോഷ വ്രതം. അന്ന് തന്നെയാണ് 10 ദിവസത്തെ ഗുരുവായൂർ ഉത്സവം ആരംഭിക്കുന്നത്. ഫെബ്രുവരി 24 നാണ് ചോറ്റാനിക്കര മകം. അടുത്ത ആഴ്ച തുടങ്ങുന്ന ഫെബ്രുവരി 25 ഞായറാഴ്ചയാണ് ആറ്റുകാൽ പൊങ്കാല. 24 ന് പൂരം നക്ഷത്രത്തിൽ വാരം അവസാനിക്കും. ഈ ആഴ്ചത്തെ നക്ഷത്രഫലം :

മേടക്കൂറ്
(അശ്വതി, ഭരണി, കാർത്തിക 1)
ബിസിനസ്സിൽ നല്ല ലാഭം നേടാൻ കഴിയും. അതുവഴി പണം സമ്പാദിക്കുന്നതിൽ വിജയിക്കും. എന്നാൽ ചെലവിന്റെ കാര്യങ്ങളിൽ ഏറെ ശ്രദ്ധിക്കണം. തിരക്കിട്ട് ഒരു തീരുമാനവും എടുക്കരുത്. ദുഃശീലങ്ങൾ കാരണം, വീട്ടുകാരെ സങ്കടപ്പെടുത്തും. ദേഷ്യം വർദ്ധിക്കുന്നത് ബന്ധങ്ങളെ പ്രതികൂലമായി ബാധിക്കും. തൊഴിൽ സംബന്ധമായി വിദൂരത്തേക്ക് യാത്ര പോകേണ്ടി വരും. സഹപ്രവർത്തകരുടെ പിന്തുണ കിട്ടാത്തതിനാൽ എല്ലാ ഉത്തരവാദിത്തങ്ങളും പൂർത്തിയാക്കാൻ കഴിയില്ല. നിത്യവും 108 തവണ വീതം ഓം ശരവണ ഭവഃ ജപിക്കുക.

ഇടവക്കൂറ്
(കാർത്തിക 2, 3, 4, രോഹിണി, മകയിരം 1, 2)
ഏതെങ്കിലും തരത്തിലുള്ള നിക്ഷേപം നടത്തുമ്പോൾ പ്രത്യേക മുൻകരുതലുകൾ എടുക്കണം. പങ്കാളിത്ത ബിസിനസുകളിലും സാമ്പത്തിക പദ്ധതികളിലും ഇപ്പോൾ നിക്ഷേപം ഒഴിവാക്കാൻ ശ്രദ്ധിക്കണം. വികാരങ്ങൾ നിയന്ത്രിക്കുന്നതിൽ പരാജയപ്പെടും. ചുറ്റുമുള്ളവളുമായി കലഹിക്കരുത്. സഹപ്രവർത്തകർക്ക് സഹായങ്ങൾ വാഗ്ദാനം ചെയ്യും. കഠിനാദ്ധ്വാനത്തിന് ഫലം ലഭിക്കും. കുടുംബാംഗങ്ങളുമായി വീട്ടുകാര്യങ്ങൾ ചർച്ച ചെയ്തു പരിഹാരം കാണും. ഓം ദും ദുർഗ്ഗായൈ നമഃ ജപിക്കുക.

മിഥുനക്കൂറ്
(മകയിരം 3, 4, തിരുവാതിര, പുണർതം 1, 2, 3 )
പുതിയ സംരംഭങ്ങളിൽ ഏർപ്പെടും. മാനസികമായ സമ്മർദ്ദങ്ങളിൽ നിന്ന് മുക്തി നേടാനാകും. സാമ്പത്തിക സ്ഥിതി വളരെയധികം മെച്ചപ്പെടും. ഏത് തീരുമാനവും വളരെയധികം വിവേകത്തോടെ എടുക്കുക. മുതിർന്ന സഹോദരങ്ങളുടെ പിന്തുണ നിങ്ങൾക്ക് ലഭിക്കും. വലിയ പ്രശ്‌നങ്ങളിൽ നിന്ന് കരകയറുന്നതിൽ വിജയിക്കും. ജോലികളിൽ അനാവശ്യ കാലതാമസം ഒഴിവാക്കണം. പ്രശ്നങ്ങൾ ഒരു മടിയും കൂടാതെ പങ്കാളിയോട് തുറന്ന് പറയേണ്ടതാണ്. വിദേശത്തേക്ക് പോകാൻ തടസ്സങ്ങൾ മാറും. നിത്യവും ഓം ഹം ഹനുമതേ നമഃ ജപിക്കണം.

കർക്കടകക്കൂറ്
(പുണർതം 4, പൂയം, ആയില്യം )
വിലയേറിയ ഗൃഹോപകരണങ്ങൾ, ഇലക്‌ട്രോണിക്സ് വസ്‌തുക്കൾ തകരാറിലാകാം. അതുമായി ബന്ധപ്പെട്ട് മുൻപ് കരുതി വച്ച പണത്തിൽ നിന്ന് ഒരു പ്രധാന ഭാഗം ചെലവഴിക്കേണ്ടിവരാം. ആരോഗ്യത്തിൽ‌ വളരെയധികം പുരോഗതി ഉണ്ടാകും. ജീവിതത്തിൽ മനോഹരമായ ഒരു വഴിത്തിരിവ് സംഭവിക്കാം. സ്വജനങ്ങളോട് മനസ്സ് തുറന്ന് സംസാരിക്കാൻ കഴിയും. പ്രണയം പൂവണിയും. യാത്ര മാറ്റിവയ്ക്കും. മേലുദ്യോഗസ്ഥനോട് സംസാരിക്കാനുള്ള അവസരം കിട്ടും. വിരുന്ന് സൽക്കാരത്തിൽ പങ്കെടുക്കും. ഓം ദും ദുർഗ്ഗായൈ നമഃ നിത്യവും 108 ഉരു ജപിക്കണം.

ചിങ്ങക്കൂറ്
(മകം, പൂരം, ഉത്രം 1)
വ്യാപാരത്തിൽ നേട്ടം ലഭിക്കും. മാനസിക സംഘർഷം ആരോഗ്യം മോശമാക്കും. ബിസിനസിൽ കൂടുതൽ മുന്നേറാൻ വ്യക്തമായ ചില പദ്ധതികൾ ആസൂത്രണം ചെയ്യും. ഗൃഹപരമായ കാര്യങ്ങൾക്ക് വേണ്ട സഹായം നൽകും. പുതിയ സൗഹൃദങ്ങൾ രൂപപ്പെടും. കഴിവും വ്യക്തിത്വവും അംഗീകരിക്കപ്പെടും. മേലുദ്യോഗസ്ഥ പ്രീതി നേടും. വിവാഹം നിശ്ചയിക്കും. സാമ്പത്തിക സ്ഥിതി ശക്തമാകും. വിദേശ ബന്ധങ്ങൾ ഗുണകരമാകും. ഈശ്വരാധീനം വർദ്ധിക്കും. ധർമ്മശാസ്താ പ്രീതിക്ക് നിത്യവും ഓം ഘ്രൂം നമഃ പാരായഗോപ്ത്രേ ജപിക്കുക.

കന്നിക്കൂറ്
(ഉത്രം 2, 3, 4 അത്തം, ചിത്തിര 1, 2 )
ശാരീരികക്ഷമത വർദ്ധിക്കും. അനാവശ്യമായി പണം ചെലവഴിക്കരുത്. തെറ്റിദ്ധാരണ ബന്ധങ്ങളിൽ അകൽച്ചയുണ്ടാക്കും. കുടുംബപരമായ ചുമതലകൾ ഏറ്റെടുക്കും. ജോലിസ്ഥലത്തെ പ്രശ്‌നങ്ങൾ കഴിവും ബുദ്ധിശക്തിയും ഉപയോഗിച്ച് പരിഹരിക്കും. വീഴ്ചകൾ തിരുത്തി മുന്നേറും. വിദ്യാർത്ഥികൾക്ക് പഠനപരമായ കാര്യങ്ങളിൽ ബുദ്ധിമുട്ടുകൾ നേരിടും. ജീവിത രീതിയിൽ
മാറ്റങ്ങൾ വരുത്തും. മംഗളകർമ്മങ്ങളിൽ പങ്കെടുക്കും.
ശ്രീധർമ്മ ശാസ്താവിനെ പ്രീതിപ്പെടുത്തണം.

തുലാക്കൂറ്
(ചിത്തിര 3, 4 ചോതി, വിശാഖം 1, 2, 3)
ജോലി ഭാരം ബുദ്ധിമുട്ടിക്കും. മാനസിക സംഘർഷം വർദ്ധിക്കും. അഭിപ്രായഭിന്നതയും കലഹവും ഒഴിവാക്കും. പ്രശ്നങ്ങളും സാഹചര്യങ്ങളും വിശകലനം ചെയ്യുന്ന കാര്യത്തിൽ കുശാഗ്രബുദ്ധി പ്രദർശിപ്പിക്കും. ആരോഗ്യം സൂക്ഷിക്കണം. തൊഴിൽ പരമായ പ്രശ്‌നങ്ങൾ സമചിത്തതയോടെ നേരിടും. ജോലി സംബന്ധമായ ആവശ്യങ്ങൾക്ക് കൂടുതൽ സമയം ചെലവഴിക്കുന്നത് കുടുംബബന്ധത്തിൽ വിള്ളലുണ്ടാക്കും. വാഹനം മാറ്റി വാങ്ങും.പരുഷമായി സംസാരിക്കുന്നത് നിയന്ത്രിക്കണം. സുബ്രഹ്മണ്യനെ പ്രീതിപ്പെടുത്തണം.

വൃശ്ചികക്കൂറ്
(വിശാഖം 4, അനിഴം, തൃക്കേട്ട)
അപ്രതീക്ഷിത ധനലാഭമുണ്ടാകും. ഭൂമി ഇടപാടുകൾ വഴി വലിയ നേട്ടം ലഭിക്കും. ദുശീലങ്ങൾ കാരണം കുടുംബകലഹമുണ്ടാകും. ആത്മവിശ്വാസം കുറയും.
രോഗമുക്തി നേടും. പുതിയ പദ്ധതികൾക്കായി പണം ചെലവഴിക്കും. സ്ഥാനമാനങ്ങൾ ലഭിക്കും. വിവാഹ കാര്യത്തിൽ കടുംപിടുത്തം ദോഷം ചെയ്യും. വിദേശ ഗുണം വർദ്ധിക്കും. വിദ്യാർത്ഥികൾ അലസമായ സമീപനം മാറ്റി ഏകാഗ്രത കൈവരിക്കാൻ ശ്രമിക്കണം. സർപ്പപ്രീതികരമായ കർമ്മങ്ങൾ ഉത്തമം.

ധനുക്കൂറ്
(മൂലം, പൂരാടം, ഉത്രാടം 1)
സാമ്പത്തികമായി വലിയ നേട്ടങ്ങളുണ്ടാകും. ഭാവിയിൽ ഗുണപ്രദമാകുന്ന രീതിയിൽ ചില നിക്ഷേപങ്ങൾ നടത്തും. കർമ്മരംഗത്ത് നവീനമായ പദ്ധതികൾ ആവിഷ്‌കരിക്കും. കുടുംബാംഗങ്ങൾ നിങ്ങളുടെ ബുദ്ധിമുട്ട്, പരിമിതികൾ എന്നിവ മനസിലാക്കി പെരുമാറും. ആവശ്യങ്ങൾ തുറന്നു പറയുന്നതിന് മടിക്കരുത്. ആരെയും ഒരു കാര്യത്തിനും നിർബന്ധിക്കരുത്. ഗൃഹനിർമ്മാണം പൂർത്തിയാക്കാൻ കഴിയും. അദ്ധ്യാപകരുടെ സഹായത്താൽ പഠനത്തിൽ പുരോഗതി ആർജിക്കും. വിഷ്ണു, ദേവി പ്രീതി നേടണം.

മകരക്കൂറ്
(ഉത്രാടം 2, 3, 4 തിരുവോണം, അവിട്ടം 1, 2)
ഏറെക്കാലമായി തടഞ്ഞുവച്ചിരുന്ന പണം ലഭിക്കും. ബന്ധുമിത്രാദികളുമൊത്ത് സമയം ചെലവഴിക്കും. അതിഥികളുടെ വരവ് വീട്ടിൽ സന്തോഷം നിറയ്ക്കും. മേലുദ്യോഗസ്ഥരുടെ സമീപനത്തിൽ നീരസം തോന്നും. മാനസിക വിഷമങ്ങൾ ഒഴിഞ്ഞുപോകും. തടസം മാറും. ചില ഉത്തരവാദിത്വങ്ങൾ മറ്റുള്ളവർക്ക് കൈമാറും. ഉപരിപഠനത്തിൽ വിജയം വരിക്കും. ഈശ്വരാധീനം വർദ്ധിക്കും. പുതിയ വരുമാന മാർഗ്ഗങ്ങൾ കണ്ടെത്തും. ഗൃഹത്തിൽ ചില മംഗളകർമ്മങ്ങൾ നടക്കും. ഭദ്രകാളി
ഭഗവതിയെ പ്രീതിപ്പെടുത്തുന്നത് നല്ലത്.

കുംഭക്കൂറ്
( അവിട്ടം 3, 4, ചതയം, പൂരുരുട്ടാതി 1, 2, 3 )
സാമ്പത്തിക ശേഷി വർദ്ധിക്കും. പല വഴികളിലൂടെയും പണം സമ്പാദിക്കുന്നത് തുടരും. ആരോഗ്യത്തിൽ‌ വളരെ കൂടുതൽ പുരോഗതി ഉണ്ടാകും. ബന്ധുവിൽ നിന്നുള്ള ചില നല്ല വാർത്തകൾ പെട്ടെന്ന് കുടുംബത്തെ മുഴുവൻ സന്തോഷിപ്പിക്കും. ദാമ്പത്യ ബന്ധത്തിൽ എന്തെങ്കിലും പ്രശ്നമുണ്ടെങ്കിൽ, അത് ഇല്ലാതാകും. ജോലിയുമായി ബന്ധപ്പെട്ട് നിങ്ങളുടെ ഉത്തരവാദിത്തങ്ങൾ വർദ്ധിക്കും. എല്ലാ സാഹചര്യങ്ങളോടും വേഗം പൊരുത്തപ്പെടാനാകും. സർപ്പപ്രീതിയും ശിവ പ്രീതിയും നേടാൻ പ്രാർത്ഥിക്കണം

മീനക്കൂറ്
(പൂരുരുട്ടാതി 4, ഉത്തൃട്ടാതി, രേവതി )
സാമ്പത്തികമായി നല്ല സമയമാണ്. ചിലർ കലാപരമായ ആശയങ്ങൾ ശരിയായ രീതിയിൽ ഉപയോഗിക്കുകയും അത് വഴി മികച്ച സാമ്പത്തിക നേട്ടങ്ങൾ ഉണ്ടാക്കുകയും ചെയ്യും. പുതിയ വാഹനം വാങ്ങാൻ കഴിയും. ഒരു പുതിയ ആശയം സാമ്പത്തികമായി ഗുണം ചെയ്യും. വീട്ടിൽ സന്തോഷകരമായ അന്തരീക്ഷം സംജാതമാകും. വീട്ടിലെ ജോലികളിൽ സജീവമായി പങ്കെടുക്കും. പരസ്പര ധാരണയിലൂടെ ദാസത്യ ബന്ധം ശക്തിപ്പെടുത്താൻ രണ്ടുപേരും ശ്രമിക്കേണ്ടതുണ്ട്. ജോലിയിൽ കൂടുതൽ ശ്രദ്ധ ആവശ്യമുണ്ട്. എന്നും ഓം നമഃ ശിവായ ജപിക്കുക.

ജ്യോതിഷരത്നം ആറ്റുകാൽ ദേവീദാസൻ+91 9847575559

Copyright 2024 Neramonline.com. All rights reserved

error: Content is protected !!
Exit mobile version