Monday, 23 Sep 2024

ജന്മാഷ്ടമി നാളിലെ വഴിപാടുകളും ഫലങ്ങളും

ഭഗവാൻ ശ്രീകൃഷ്ണന്റെ അവതാരദിനമായ അഷ്ടമിരോഹിണി, കൃഷ്ണപ്രീതി നേടാൻ ഏറ്റവും നല്ല ദിവസമാണ്. ജന്മാഷ്ടമി നാളിൽ ശ്രീകൃഷ്ണ ക്ഷേത്ര ദർശനം നടത്തി നിവേദ്യം, അഭിഷേകം, അർച്ചന തുടങ്ങിയ വഴിപാടുകൾ നടത്തി പ്രാർത്ഥിച്ചാൽ അതിവേഗം ഫലമുണ്ടാകും. ഏകാഗ്രതയോടെ, ഭഗവാന്റെ രൂപം മനസ്സിൽ കണ്ട് തികഞ്ഞ ഭക്തിയോടെ സമർപ്പണ മനോഭാവത്തോടെ പ്രാർത്ഥിക്കണം.

ബുധൻ, വ്യാഴം ദിവസങ്ങളും അഷ്ടമി, പൗർണ്ണമി, തിഥികളും രോഹിണി, തിരുവോണം നക്ഷത്രങ്ങളും കൃഷ്ണപ്രീതിക്കായി വഴിപാടുകൾ നടത്താനും വ്രതമെടുക്കാനും പ്രാർത്ഥിക്കാനും ഏറ്റവും ഉത്തമമാണ്. സ്വന്തം ആരോഗ്യം അനുവദിക്കുന്ന തരത്തിൽ മാതം വ്രതം നോറ്റാൽ മതി; കഴിവിനൊത്ത വഴിപാടുകളും മതി. കടം വാങ്ങി ഇല്ലാത്ത പണം ഉണ്ടാക്കി വഴിപാടുകൾ ചെയ്യരുത്. 2020 സെപ്തംബർ 10 വ്യാഴാഴ്ച
അഷ്ടമിരോഹിണി ദിവസം ക്ഷേത്രങ്ങളിൽ ചെയ്യാവുന്ന വഴിപാടുകൾ:

നിവേദ്യം
വെണ്ണ, പാൽപ്പായസം, എള്ളുണ്ട, ഉണ്ണിയപ്പം, ത്രിമധുരം, കദളിപ്പഴം, ലഡു

ശ്രീകൃഷ്ണഭഗവാന്റെ പ്രധാന നിവേദ്യങ്ങളാണ് ഇവ. ശ്രീകൃഷ്ണജയന്തി ദിവസം ഇവ ഭഗവാന് വിശേഷാൽ നേദിക്കുന്ന ഭക്തർക്ക് ഏറെ ശ്രേയസുണ്ടാകും.

അഭിഷേകം
പാൽ, കരിക്ക്, പനിനീര്, അഷ്ടഗന്ധജലം, തുളസീജലം.

ഇവ കൊണ്ടുള്ള അഭിഷേകം ശ്രീകൃഷ്ണ ഭഗവാന് വളരെ സംതൃപ്തിയേകും. അതിനാൽ ഭഗവാനെ പൂജിച്ച് ആഗ്രഹസാഫല്യം നേടുന്നതിന് അഷ്മിരോഹിണിക്ക് ഇവ അഭിഷേകം ചെയ്യുക.

വഴിപാടുകൾ

തുളസിമാല, താമരമാല, വെണ്ണനിവേദ്യം, നെയ്‌വിളക്ക്, പഞ്ചസാരനിവേദ്യം, പാൽപ്പായസം നിവേദ്യം, മഞ്ഞപ്പട്ട് ചാർത്ത് എന്നിവയാണ് ശ്രീകൃഷ്ണപ്രീതിക്കുള്ള പ്രധാന വഴിപാടുകൾ.

അർച്ചനകൾ

സന്താനലബ്ധിക്ക്……….സന്താനഗോപാലമന്ത്രം
വിദ്യാഭ്യാസ വിജയം…….. വിദ്യാരാജഗോപാല മന്ത്രം
വശ്യശക്തിക്ക്………………ദശാക്ഷരീ ശ്രീകൃഷ്ണമന്ത്രം
(ഗോപീജനവല്ലഭായ സ്വാഹാ)
പാപശാന്തിക്ക്………… …..ദ്വാദശാക്ഷരമന്ത്രം
ഐശ്വര്യത്തിന്…………….. അഷ്ടാക്ഷരമന്ത്രം
കലാമികവിന്………………..ഓം ക്‌ളീം ഗോപീജന പ്രിയായ ക്‌ളീം നമ:
മുൻജന്മദോഷശാന്തി…… പുരുഷസൂക്തം
ഉദ്യോഗവിജയം…….. ……. ഓം ശ്രീം ഗോവിന്ദായ നമ:
ഭാഗ്യംതെളിയാൻ………….. ഭാഗ്യസൂക്തം
ലക്ഷ്മീകടാക്ഷത്തിന്…… ഓം ശ്രീം നമോ നാരായണായ
കലഹം മാറുന്നതിന്……… ഐകമത്യസൂക്തം
ഭൂമിലാഭത്തിന്…………… .. അഷ്‌ടോത്തരശതമന്ത്രം
ദീർഘായുസിന്…………….. വിഷ്ണുസഹസ്രനാമം

ശ്രീകൃഷ്ണയന്ത്രങ്ങൾ

വിദ്യാരാജഗോപാലയന്ത്രം…….. .വിദ്യാവിജയം
ഗോവിന്ദയന്ത്രം…………………………സമൃദ്ധി
ലക്ഷ്മീനാരായണയന്ത്രം………….ധനാഭിവൃദ്ധി
ദേവകീപുത്രയന്ത്രം…………………..ഐശ്വര്യം
സന്താനഗോപാലയന്ത്രം…………..സന്താനലബ്ധി
മദനഗോപാലയന്ത്രം…………………വശ്യശക്തി
രാജഗോപാലയന്ത്രം…………………കർമ്മവിജയം

error: Content is protected !!
Exit mobile version