Friday, 20 Sep 2024

ജാതകം നോക്കാതെ ശനിബാധ അറിയാന്‍ 25 മാർഗ്ഗങ്ങൾ

ജാതകം നോക്കാതെ തന്നെ ശനി നമുക്ക് ദോഷം ചെയ്യുന്നുണ്ടോ എന്ന് മനസിലാക്കാന്‍ ചില വഴികളുണ്ട്.  ഇനി പറയുന്ന കാര്യങ്ങള്‍ നിത്യജീവിതത്തിൽ അനുഭവപ്പെടുന്നുണ്ടെങ്കില്‍ തീര്‍ച്ചയായും ഉറപ്പാണ് ശനി നമ്മളോട് പിണങ്ങി നില്‍ക്കുകയാണ്:   ജാതകം നോക്കാതെ തന്നെ ശനി നമുക്ക് ദോഷം ചെയ്യുന്നുണ്ടോ എന്ന് മനസിലാക്കാന്‍ ചില വഴികളുണ്ട്. ജാതകം നോക്കാതെ തന്നെ ശനി നമുക്ക് ദോഷം ചെയ്യുന്നുണ്ടോ എന്ന് മനസിലാക്കാന്‍ ചില വഴികളുണ്ട്.  ഇനി പറയുന്ന കാര്യങ്ങള്‍ നിത്യജീവിതത്തിൽ അനുഭവപ്പെടുന്നുണ്ടെങ്കില്‍ തീര്‍ച്ചയായും ഉറപ്പാണ് ശനി നമ്മളോട് പിണങ്ങി നില്‍ക്കുകയാണ്:  

1.ഉറ്റവരും ഉടയവരും മുതിർന്നവരും ചെയ്യരുതെന്ന് കർശനമായി പറയുന്ന കാര്യങ്ങൾ ചെയ്തേ തീരൂ എന്ന് ശഠിക്കുന്നത് ശനി ബാധിച്ചതിന്റെ ലക്ഷണമാണ്.

2.ചെലവ് കൂടുക, കടം കയറി ബുദ്ധിമുട്ടുക , സാമ്പത്തിക തിരിമറിയിലൂടെ ബിസിനസ്‌ പങ്കാളി ചതിക്കുക, ജപ്തി നോട്ടീസ് ലഭിക്കുക – ഇതിൽ ഒന്നുരണ്ടെണ്ണെമെങ്കിലും അനുഭവപ്പെടുന്നെങ്കില്‍ തീർച്ച നിങ്ങള്‍ ശനിയുടെ പിടിയിലാണ്.

3.കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുക, അതിന് ശിക്ഷിക്കപ്പെടുക, കൊള്ള നടത്തി എന്ന കുറ്റം ചാര്‍ത്തുക, മറ്റ് തരത്തിലുള്ള അന്വേഷണം നേരിടേണ്ടി വരിക – ഇതൊക്കെ  ശനി പിഴച്ചതിന്റെ ലക്ഷണമാണ്.

4.പരീക്ഷയില്‍ തോല്‍ക്കുക, പഠിത്തത്തില്‍ ഏകാഗ്രത കിട്ടാതിരിക്കുക, ഒട്ടും ഭാവിയില്ലെന്ന് തോന്നുക – ഇതെല്ലാം വിദ്യാര്‍ത്ഥികള്‍ക്ക് സംഭവിച്ചാല്‍ അവരെ ശനിദോഷം ബാധിച്ചിട്ടുണ്ട്.  

5.ജാതകത്തില്‍ ശനി ദോഷപ്രദനായി നില്‍ക്കുന്ന സമയത്ത് വിവാഹം നടന്നാല്‍ ദാമ്പത്യജീവിതത്തിലും കുടുംബത്തിലും പല തരത്തിലുള്ള പ്രശ്‌നങ്ങളുണ്ടായാല്‍ ശനിയുടെ കരാളഹസ്തങ്ങളില്‍ പെട്ടിരിക്കുന്നു എന്ന് അറിയുക.

6.പഴകിയതും തണുത്തതുമായ ആഹാരത്തോട്  ശനി ബാധിച്ചവര്‍ക്ക് പ്രിയം കൂടും. മൗനം, ഏകാന്തവാസം, സാമൂഹ്യജീവതത്തോട് താത്പര്യമില്ലായ്മ എന്നിവയും ശനി ബാധയുടെ സൂചനയാണ്.

7.വൃദ്ധരുടെ അപ്രീതിയുണ്ടാകുകയാണ് ശനി ദോഷത്തിന്റെ മറ്റൊരു പ്രധാന ലക്ഷണം. എന്തെല്ലാം നന്മയും സഹായവും ചെയ്താലും വൃദ്ധരില്‍നിന്നും ശനി ബാധിതര്‍ക്ക് അനിഷ്ടകരമായ അനുഭവങ്ങള്‍ ഉണ്ടാകും.

8.വീട്ടില്‍ ജോലിക്കു വരുന്നവരെയും ആശ്രിതരെയും ഓഫീസിലെ താഴ്ന്ന ജീവനക്കാരെയും പാവങ്ങളെയും കഠിനമായി ശകാരിക്കുന്നവർ ശനി ബാധിതരാണ്. അല്ലെങ്കിൽ അവർ ശനിഗ്രഹത്തിന്റെ സ്വാധീനം കൂടുതലുള്ളവരാണ്.

9.കുടുംബാംഗങ്ങൾ തമ്മിൽ കലഹവും തർക്കവും വിദ്വേഷവും ശക്തമായി  വീട്ടിലെ സമാധാനാന്തരീക്ഷം നഷ്ടമായാൽ കരുതുക അവിടെ ശനിദോഷമുണ്ട്.

10.എത്ര വൃത്തിയാക്കിയാലും പിന്നെയും പിന്നെയും വീട്ടിൽ ചിലന്തി വല കെട്ടുകയാണെങ്കിൽ ശനി ദോഷം പറയാം.

11.വ്യവഹാരങ്ങളിൽ പരാജയപ്പെടുന്നത് ശനിദോഷ സമയത്താണ്. നിരന്തരം കോടതി കയറേണ്ടി വന്നാലും ശനി ബാധ പറയാം.

12.മേലധികാരിയുമായി  തുടർച്ചയായി തർക്കമുണ്ടാകുകയും എത്ര കഠിനാദ്ധ്വാനം ചെയ്താലും ജോലിയിൽ ഉയർച്ചയില്ലാതെ വരികയും ചെയ്താൽ  ശനിദോഷമുണ്ടെന്ന് പറയാം. 

13.പതിവായി നിങ്ങളുടെ ചെരിപ്പ് പൊട്ടുകയോ നഷ്ടപ്പെടുകയോ ചെയ്താല്‍ ഉറപ്പാണ് ശനി നിങ്ങളോട് ഒട്ടും രസത്തിലല്ല.

14.അകാലനര, അമിതമായ കഷണ്ടിബാധ, കുഴിഞ്ഞ കണ്ണുകള്‍, പകർച്ചവ്യാധി, സന്ധിവേദന, രോഗം സുഖപ്പെടാന്‍ താമസം, വാതം, അപസ്മാരം എന്നിവ ശനിദോഷത്തിന്റെ പ്രത്യേകതകളാണ്.

15.വീടിന്റെ മതിലോ ചുവരോ പെട്ടെന്ന് ഇടിഞ്ഞു വീണാൽ ശനിബാധയുടെ ദുർലക്ഷണമത്രെ.

16.വലിയ വിലകൊടുത്ത് വാങ്ങിയ വാഹനം പെട്ടെന്ന് കേടാകുന്നത് ശനി ബാധിച്ചതിന്റെ ലക്ഷണമാണ്.

17.കണ്ണുവേദന, കണ്ണ് എരിച്ചില്‍, പുറംവേദന എന്നിവ ശനിദോഷ സൂചനയാണ്.

18.കെട്ടിട നിര്‍മ്മാണ സ്ഥലത്ത് സംഭവിക്കുന്ന ഏതൊരു ദുരന്തവും ശനിബാധയുടെ ലക്ഷണമാണ്.

19.അനാരോഗ്യം, രോഗദുരിതം, പെട്ടെന്നുള്ള പണച്ചെലവ് ഇതിലൂടെ കരുതി വച്ച സമ്പാദ്യം, നഷ്ടപ്പെടുന്നത് ശനി പിടികൂടിയതിന്റെ സൂചനയാണ്.

20.സദാസമയവും മനഃസംഘര്‍ഷവും ഉത്കണ്ഠയും ക്ഷീണവുമാണെങ്കില്‍  ശനി നിങ്ങളെ പിടികൂടിയിരിക്കുന്നു എന്നത് തീര്‍ച്ചയാണ്.

21.മന:ക്കരുത്ത് കുറയുക, മറ്റുള്ളവരുടെ ഭീഷണിക്ക് പെട്ടെന്ന് വശംവദരാകുക, ഉറക്കമില്ലാതെയാകുക ഇവയെല്ലാം ശനിദോഷം ബാധിച്ചതിന്റെ ലക്ഷണമാണ്.

22.ധന സമ്പാദനത്തിന്  ബുദ്ധിമുട്ടുണ്ടാകുകയും ക്ലേശിച്ച് നേടുന്ന പണം അപ്രതീക്ഷിത വഴികളിലൂടെ നഷ്ടപ്പെടുകയും ചെയ്യുന്നത് ശനി ദുര്‍ബലനായ വ്യക്തികളുടെ ലക്ഷണമാണ്.

23.വീട്ടുവളപ്പിൽ ആൽമരം തനിയെ പൊട്ടി മുളയ്ക്കുന്നത്  ശനി ബാധയുടെ സൂചനയാണ്. അത് പറിച്ചു കളയുമ്പോൾ വീണ്ടും വളരുന്നുവെങ്കിൽ ശനിദോഷം കടുത്തതാണെന്ന് കരുതണം.

24.മനസില്‍ ദുഷ്ടചിന്ത നിറയുകയും മദ്യപാനം, മയക്കുമരുന്ന് ഉപയോഗം, പരസ്ത്രീ ഗമനം, ചൂതാട്ടം തുടങ്ങിയ ദുഷ് കര്‍മ്മങ്ങള്‍ക്ക് വശംവദരാകുകയും  ചെയ്താല്‍ ശനി ബാധ പറയാം. 

25.തൊഴിലില്‍ അലസതയും മടിയും ബാധിക്കുന്നവരുടെ ജാതകത്തില്‍ ശനി ദോഷമുണ്ട്. പ്രവര്‍ത്തി തടസവും കാലതാമസവും വരുന്നതിനാൽ ജീവിതത്തില്‍ പുരോഗതിയുണ്ടാകില്ല.


ശനിദോഷപരിഹാരങ്ങൾ

ഓം ഗം ഗണപതയെ നമഃ , ഓം നമഃ ശിവായ,ഓം ഘ്രും നമഃ പരായ ഗോപ്‌ത്രേ, ഓം ഹം ഹനുമതേ നമഃ എന്നീ മന്ത്രങ്ങള്‍ നിത്യവും ജപിക്കുക എന്നിവയാണ് വീട്ടിലിരുന്ന് ചെയ്യാവുന്ന ലളിതമായ ശനിദോഷപരിഹാര മാർഗ്ഗങ്ങൾ. 


ശാസ്താവ്, ഹനുമാന്‍, ശിവൻ, ഗണപതി  ക്ഷേത്രദര്‍ശനം നടത്തുക, വര്‍ഷത്തില്‍ ഒരു തവണയെങ്കിലും ശബരിമല ദര്‍ശനം നടത്തുക, ശനിക്കുള്ള നവഗ്രഹസേ്താത്രം ജപിക്കുക, ശനിഗ്രഹശാന്തി പൂജ ചെയ്യുക, ശനിയാഴ്ച തോറുംശാസ്താവിന് നീരാജനം സമര്‍പ്പിക്കുക,  എള്ളുപായസം നേദിക്കുക,  ഹനുമാന് വെറ്റിലമാല, നീരാജനം, വെണ്ണ – സമർപ്പിക്കുക , മഹാദേവനും ഗണപതിക്കും വഴിപാടുകൾ നടത്തുക  എന്നിവയാണ് മറ്റ്  പരിഹാര മാർഗ്ഗങ്ങൾ. 


error: Content is protected !!
Exit mobile version