Wednesday, 12 Feb 2025

ജീവിതവിജയത്തിന് അനിവാര്യം രാഹു – കേതു  മന്ത്ര ജപം

പ്രൊഫ.ദേശികം രഘുനാഥൻ
ജീവിതവിജയത്തിന് ഏറ്റവും അത്യാവശ്യമാണ് രാഹു – കേതു പ്രീതി. അതിനായി രാഹു – കേതുമന്ത്രങ്ങൾ, സ്തുതികൾ, നാഗ സ്തോത്രങ്ങൾ എന്നിവ ജപിക്കുന്നത് ഗുണപ്രദമാണ്. ഇവയുടെ ദേവതകളായ ശിവൻ , ഗണപതി, ചാമുണ്ഡി തുടങ്ങിയവരെ പ്രീതിപ്പെടുത്തുന്ന മന്ത്രങ്ങൾ, കീർത്തനങ്ങൾ, വഴിപാടുകൾ തുടങ്ങിയവ നടത്തുന്നതും വളരെ നല്ലതാണ്.

രാഹുപ്രീതിക്ക് സർപ്പപൂജ
രാഹുമന്ത്ര ജപം നടത്തുക. നീല വസ്ത്രം, ഉഴുന്ന്, ഇരുമ്പ് ഇവ ദാനം ചെയ്യുന്നത് ഗുണകരം. ആയില്യ പൂജ, ആശ്ലേഷ പൂജ, നൂറും പാലും എന്നിവ നേദിക്കുന്നത് ഗുണം ചെയ്യും. രാഹു കേതുക്കളുടെ
ദോഷപരിഹാരത്തിന് നവനാഗ സ്തോത്രം ജപം ഗുണകരമാണ്.

രാഹു മൂലമന്ത്രം
ഓം രാഹവേ നമഃ

രാഹു സ്‌തോത്രം
അർദ്ധകായം മഹാവീര്യം
ചന്ദ്രാദിത്യവിമർദ്ദനം
സിംഹികാഗർഭസംഭൂതം
തം രാഹും പ്രണമാമ്യഹം

പ്രാർത്ഥനാമന്ത്രം
മഹാ ശിരാ മഹാ വക് ത്രോ
ദീർഘ ദംഷ്‌ട്രോ മഹാബല
അതനുശ്ചോർധ്വ കേശശ്ച
പീഢാം ഹരതു മേ ശിഖി

നവനാഗ സ്‌തോത്രം
അനന്തം വാസുകിം ശേഷം
പത്മനാഭം ച കംബലം
ശംഖപാലം ധൃതരാഷ്ട്രം
തക്ഷകം കാളിയം തഥാ
ഏതാനി നവ നാമാനി
നാഗാനി ച മഹാത്മാനം
തസ്യ വിഷഭയം നാസ്തി
സർവ്വത്രേ വിജയീ ഭവേത്

കേതു പ്രീതിക്ക്
ഗണപതി, ചാമുണ്ഡി
കേതു പ്രീതിക്ക് ചാമുണ്ഡി, ഗണപതിഭജനം എന്നിവ നല്ലതാണ്. വെള്ളിയാഴ്ച ഉപാസനയും നന്ന്. ആട്, മുതിര, ചുവന്ന / കറുത്ത
പട്ട് ദാനം ചെയ്യുന്നതും ഗുണകരം. ഇനി പറയുന്ന കേതു സ്‌തോത്രവും പ്രാർത്ഥനാ മന്ത്രവും എല്ലാദിവസവും ജപിക്കുക.

കേതുമൂലമന്ത്രം
ഓം കേതവേ നമഃ

കേതു സ്‌തോത്രം
പലാശപുഷ്പസങ്കാശം
താരകാഗ്രഹ മസ്തകം
രൗദ്രം രൗദ്രാത്മകം ഘോരം തം
കേതും പ്രണമാമ്യഹം

പ്രാർത്ഥനാമന്ത്രം
അനേക രൂപ വർണ്ണൈശ്ച
ശതശോഥ സഹസ്രശ:
ഉല്പാതരൂപോ ജഗതാം പീഡാം
ഹരതു മേ ശിഖി

പ്രൊഫ.ദേശികം രഘുനാഥൻ

  • 91 8078022068

നേരം ഓൺ ലൈൻ ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വിശേഷങ്ങൾക്കായി ക്ലിക്ക് ചെയ്യൂ : neramonline.com

ആത്മീയ വിശേഷങ്ങളും ജ്യോതിഷ പ്രവചനങ്ങളും സംബന്ധിച്ച വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍, അസ്ട്രോ ജി, നേരം ഓൺലൈൻ ആപ് ഡൗണ്‍ലോഡ് ചെയ്യുക : AstroG App

Copyright 2024 Neramonline.com. All rights reserved

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
Exit mobile version