Thursday, 21 Nov 2024

ഈ വശ്യമന്ത്രങ്ങൾ ദാമ്പത്യകലഹം മാറ്റും; പ്രണയസാഫല്യമേകും

തന്ത്രരത്നം പുതുമന മഹേശ്വരൻ നമ്പൂതിരി

ആഗ്രഹിക്കുന്ന വിവാഹം നടക്കാത്തതിനാൽ മന:സ്വസ്ഥത നശിച്ചും സങ്കടപ്പെട്ടും കഴിയുന്ന ഒട്ടേറെ യുവതീ യുവാക്കളുണ്ട്. അതിലും കഠിനമാണ് പരസ്പര സ്നേഹവും വിശ്വാസവും ഇല്ലാത്തതിനാൽ ദമ്പതികൾ തമ്മിലുള്ള കലഹം കാരണം അനുഭവിക്കുന്ന ദാമ്പത്യ ദുഃഖങ്ങൾ. ഈ രണ്ടു കൂട്ടരെയും മാനസികമായ ദുരിത ദുഃഖങ്ങളിൽ നിന്നും വേട്ടയാടലുകളിൽ നിന്നും മോചിപ്പിക്കുന്ന വശ്യമന്ത്രങ്ങളാണ് ഇവിടെ പറയുന്നത്.
പുരുഷന്മാർക്കും സ്ത്രീകൾക്കും പ്രത്യേകം മന്ത്രങ്ങളുണ്ട്. ഇവിടെ വിവരിക്കുന്ന വിധി പ്രകാരം തന്നെ ജപിക്കണം.

പുരുഷന്മാർക്കുള്ള വശ്യമന്ത്രം
ഓം ക്ലീം കാരവർണ്ണിതായൈ കാമമോഹിന്യൈ
വേദമോഹിന്യൈ കാമസൗഖ്യപ്രദായിന്യൈ
വശ്യശക്തിപ്രദോ ദേവി വശ്യശക്തിസ്വരൂപിണി ഹ്രീം ഹ്രീം ക്ലീം ക്ലീം സകല സ്ഥാവര ജംഗമസ്യമുഖഹൃദയം മമവശം കുരു കുരു ഹ്രീം നമ: സ്വാഹാ

പാർവതി ദേവിയുടെ മന്ത്രമാണിത്. പാർവതി ദേവിയെ സങ്കല്പിച്ച് ഈ മന്ത്രം 44 വീതം 21 ദിവസം രണ്ടുനേരവും ചൊല്ലണം. മന്ത്രം ജപിക്കും മുമ്പ് ക്ലീം എന്ന് 108 പ്രാവശ്യം ചൊല്ലുക. ഇപ്രകാരം 3 മാസം രോഹിണി തുടങ്ങി 21 ദിവസം വീതം ചൊല്ലുക. ഇതിലൂടെ പ്രേമസാഫല്യം ഉണ്ടാകും. പ്രേമബന്ധം ദൃഢമാകും. ഇഷ്ടമുള്ള വ്യക്തികളെ വിവാഹം ചെയ്യാൻ സാധിക്കും. എന്തിന്റെ പേരിലായാലും ഭാര്യയുമായുള്ള കലഹം മാറും. ചുവന്ന വസ്ത്രം ധരിച്ചാണ് മന്ത്രം ചൊല്ലേണ്ടത്. ഈ മന്ത്രം കാമദേവന്റെ പത്നി രതീദേവിയെ സങ്കല്പിച്ചും ജപിക്കാവുന്നതാണ്.

സ്ത്രീകൾക്കുള്ള വശ്യമന്ത്രം
ഓം ക്ലീം ക്ലീം കാമദേവായ രൂപായ
അനംഗമേഖലായ മദനരൂപിണേ മദാകൃതിം മദോന്മത്തം മത്തഗൗരം പുരാവാസം യാഗശക്തിം തത്വം പരം ക്ലീം ക്ലീം കാമദ കാമദ കാമസൗഖ്യ പുരാവാസ സകലവശ്യ ശക്തിം ദേഹി ദേഹി സർവ്വവശ്യം കുരുകുരു ക്ലീം ക്ലീം നമോ നമ: സ്വാഹാ

പ്രേമസാഫല്യത്തിന് ഈ മന്ത്രം രോഹിണി നക്ഷത്ര ദിവസം തുടങ്ങി 3 മാസം 21 തവണ വീതം 16 ദിവസം രണ്ടുനേരം ചൊല്ലുക. ദാമ്പത്യകലഹം മാറുന്നതിന് 41 പ്രാവശ്യം വീതം മാസം തോറും 14 ദിവസം മൂന്നു മാസം രണ്ടു നേരവും ചൊല്ലണം. ഇഷ്ട വിവാഹലബ്ധിക്കും വശ്യതയ്ക്കും ദാമ്പത്യ സൗഖ്യത്തിനും ഗുണകരമാണ്. പ്രേമസാഫല്യത്തിന് വെളുത്ത വസ്ത്രം ധരിച്ചും ദാമ്പത്യകലഹം മാറുന്നതിന് നീലവസ്ത്രം ധരിച്ചും മന്ത്രം ചൊല്ലണം. കാമ ദേവ മന്ത്രം ആയതിനാൽ കാമദേവനെ
സങ്കല്പിച്ചാണ് ജപിക്കേണ്ടത്.

സംശയ നിവാരണത്തിനും മന്ത്രോപദേശത്തിനും ബന്ധപ്പെടുക:
തന്ത്രരത്നം പുതുമന മഹേശ്വരൻ നമ്പൂതിരി,
+91 94-470-20655

error: Content is protected !!
Exit mobile version