Friday, 5 Jul 2024

ജീവിത വിജയത്തിനും ധന സമൃദ്ധിക്കും ഈ മന്ത്രങ്ങൾ ജപിക്കുന്നത് ഉത്തമം

തന്ത്രരത്നം പുതുമന മഹേശ്വരൻ നമ്പൂതിരി

ശത്രുസംഹാരത്തിന് ഉഗ്രരൂപമെടുത്ത് അവതരിച്ച ഭഗവാനാണ് ശ്രീ നരസിംഹമൂർത്തി. എല്ലാത്തരം ശത്രുദോഷങ്ങൾക്കും ഉഗ്രശത്രുസംഹാര മൂർത്തിയായ നരസിംഹമൂർത്തിയെ ആരാധിച്ചാൽ മതി എന്നാണ് പൊതുവേയുള്ള വിശ്വാസം. എന്നാൽ ശത്രുസംഹാരത്തിന് മാത്രമല്ല ജീവിത വിജയത്തിനും
ധനസമൃദ്ധിക്കും മനോധൈര്യം ആർജ്ജിക്കുന്നതിനും എല്ലാം നരസിംഹാരാധന ഉത്തമമാണ്.

നിത്യജീവിതത്തിൽ നമ്മൾ അനുഭവിക്കുന്ന പല തടസങ്ങൾക്കും ബുദ്ധിമുട്ടുകൾക്കും കാരണം ശത്രുശല്യമാണ്. അത് ഒഴിവായാൽ തന്നെ ഐശ്വര്യം കടന്നുവരും. ശത്രുക്കളെ ഉന്മൂലനം ചെയ്യാനുള്ള ഏറ്റവും എളുപ്പവഴി നരസിംഹമന്ത്രങ്ങളും അവയുടെ പ്രയോഗങ്ങളുമാണ്. അത്ഭുതശക്തിയുള്ളതാണ് നരസിംഹമന്ത്രങ്ങൾ. അതുകൊണ്ടുതന്നെ ഈ മന്ത്രങ്ങൾ വളരെ വേഗം ഫലസിദ്ധി നൽകും. എന്നാൽ വളരെ ശ്രദ്ധയോടെ മാത്രമേ ഉഗ്രശക്തിയുള്ള ഈ മന്ത്രങ്ങൾ ജപിക്കാവൂ. എല്ലാ ദിവസവും നരസിംഹമൂർത്തിയുടെ ധ്യാനശ്ലോകം ഉരുവിടുകയാണ് മനോധൈര്യം ആർജ്ജിച്ച് ശത്രുക്കളെ അതിജീവിക്കുന്നതിനുള്ള ഒരു വഴി. നെയ്‌വിളക്ക് കൊളുത്തി വച്ച് അതിനു മുമ്പിലിരുന്ന് ഈ ധ്യാനശ്ലോകം ചൊല്ലണം. ജപവേളയിൽ വെറും നിലത്ത് ഇരിക്കരുത്. ചുവന്ന വസ്ത്രമോ വെളുത്തു വസ്ത്രമോ ധരിക്കുന്നതാണ് ഉത്തമം.

ജീവിത വിജയത്തിന് ജപിക്കേണ്ടത് ലക്ഷ്മീ നരസിംഹമാലാമന്ത്രമാണ്. ഈ മന്ത്രം എല്ലാ ദിവസവും രാവിലെ മൂന്നു പ്രാവശ്യം വീതം ചൊല്ലണം. ശക്തിയുള്ള മന്ത്രമാണ്. തെറ്റുവരാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. മത്സ്യമാംസാദികൾ ത്യജിക്കണമെന്ന് നിർബന്ധമില്ല. ബുധൻ, വ്യാഴം എന്നീ ദിവസങ്ങൾ ജപാരംഭത്തിന് ഉത്തമമാണ്. ജീവിതത്തിൽ ഏതൊരു മേഖലയിലും വിജയം നൽകുന്ന ഈശ്വരകടാക്ഷത്തിന് ഈ ജപം ഗുണകരം.
ധനാഭിവൃദ്ധിക്ക് ജപിക്കേണ്ടതാണ് ലക്ഷ്മീ നരസിംഹമന്ത്രം. ഈ മന്ത്രം ഒരു ഗുരുവിൽ നിന്ന് മന്ത്രോപദേശമായി സ്വീകരിച്ച് 108 തവണ വീതം 21 ദിവസം രണ്ടുനേരം ജപിക്കുക. വ്യാഴാഴ്ച ദിവസം ജപാരംഭത്തിന് ഉത്തമം. ജപവേളയിൽ വെളുത്ത വസ്ത്രം ധരിക്കുന്നത് ഏറ്റവും നല്ലത്. ദശാവതാര നരസിംഹമന്ത്രം ഇഷ്ടസിദ്ധിക്ക് നല്ലതാണ്. 41 തവണ വീതം രാവിലെ ജപിക്കുക. നിത്യജപത്തിനും ഇത് ഉപയോഗിക്കാം.

നരസിംഹ ധ്യാന ശ്ലോകം
ഓം ജാന്വോരാസക്ത
തീക്ഷ്ണ സ്വനഖരുചിലസദ്
ബാഹുനാ സ്പൃഷ്ടകേശം
ചക്രം ശംഖം
ചദോർഭ്യാദധദനലസമ
ജ്യോതിഷാ ഭഗ്‌നദൈത്യം
ജ്വാലാമാലാ പരീത്ഥ
രവിശശി ദഹനത്രീക്ഷണം
ദീപ്തജിഹ്വം
ദംഷ്‌ട്രോഗ്രം ധൂതകേശം
വദനമഭിവഹൻ
പാതുവോ നാരസിംഹ:

(മനോധൈര്യത്തിന് )

ലക്ഷ്മീനരസിംഹമാലാമന്ത്രം
ഓം ശ്രീം ജയ ജയ ശ്രീനൃസിംഹ
മഹാരൂപ മഹാഘോഷ, രൂപ,
ദിവ്യാനന്ദ പ്രിയംകര നരസിംഹ
മഹാഘോഷ, വിശ്വമോഹന
ശത്രുക്ഷയകരശ്ചൈവ,
സർവ്വസമ്പത് പ്രദായിനേ
വിശ്വസാക്ഷീ മോഹനരൂപീ,
കാമാനന്ദ പ്രദായക
സർവ്വജ്‌ഞോ വേദവിശ്വാത്മാ,
സർവ്വരോഗനിവൃത്തക
സർവ്വസൗഭാഗ്യദശ്ചൈവ,
ശ്രീകാരാനന്ദമോഹക:
സർവ്വസിദ്ധീം ദേഹി ദേഹി
നൃസിംഹാകാരാമൂർത്തയേ
ഓം ശ്രീം ശ്രീം ഹം ഹം മഹാരൂപ നൃസിംഹ
പ്രമദമൂർത്തയേ നമ:

(ജീവിത വിജയത്തിന്
ദിവസവും രാവിലെ 3 പ്രാവശ്യം
വീതം ചൊല്ലണം)

ലക്ഷ്മീനരസിംഹമന്ത്രം
ഓം ശ്രീം ഹ്രീം ജയ ലക്ഷ്മീപ്രിയായ
നിത്യ പ്രമുദിത ചേതസേ
ലക്ഷ്മീശ്രീതാർദ്ധദേഹായ
ശ്രീം ഹ്രീം നമ:

(ധനാഭിവൃദ്ധിക്ക്
108 തവണ വീതം 21 ദിവസം
രണ്ടുനേരം ജപിക്കുക )

ദശാവതാര നരസിംഹമന്ത്രം
ഓം ക്ഷ്രൌം നമോ ഭഗവതേ
നരസിംഹായ ഓം ക്ഷ്രൗം
മത്സ്യരൂപായ ഓം ക്ഷ്രൗം
കൂർമ്മരൂപായ ഓം ക്ഷ്രൗം
വരാഹരൂപായ ഓം ക്ഷ്രൗം
നൃസിംഹരൂപായ ഓം ക്ഷ്രൗം
വാമനരൂപായ ഓം ക്ഷ്രൗം
ഓം ക്ഷ്രൗം ഓം ക്ഷ്രൗം
രാമായ ഓം ക്ഷ്രൗം
കൃഷ്ണായ ഓം ക്ഷ്രൗം
കല്കിനേ ജയ ജയ ശാല
ഗ്രാമനിവാസിനേ ദിവ്യസിംഹായ
സ്വയം ഭൂവേ പുരുഷായ
ഓം ക്ഷ്രൗം

(ഇഷ്ടസിദ്ധിക്ക് 41 തവണ വീതം രാവിലെ. നിത്യജപത്തിനും ഉത്തമം)

സംശയ നിവാരണത്തിനും മന്ത്രോപദേശത്തിനും ബന്ധപ്പെടുക:
തന്ത്രരത്നം പുതുമന മഹേശ്വരൻ നമ്പൂതിരി,
+91 094-470-20655

error: Content is protected !!
Exit mobile version