Saturday, 23 Nov 2024

തടസം അകറ്റി ഇഷ്ട വിവാഹത്തിന് 18 ശ്രീകൃഷ്ണ മന്ത്രങ്ങൾ

ആശ്രിതവത്സലനായ ശ്രീകൃഷ്ണനെ ആരാധിച്ചാൽ ലഭിക്കാത്തതായി ഒന്നുമില്ല. പ്രപഞ്ചത്തിലെ വെറുമൊരു പുൽക്കൊടി പോലും നീലക്കാർവർണ്ണന്റെ ദിവ്യത്വത്താൽ വശീകരിക്കപ്പെടുന്നു. വിഷ്ണുവിന്റെ ഒൻപതാമത്തെ ഈ അവതാരത്തെ പൂർണ്ണ മനുഷ്യാവതാരാമായാണ് വാഴ്ത്തപ്പെടുന്നത്. സദാ പുഞ്ചിരി തൂവുന്ന ഉദാത്ത പ്രണയത്തിന്റെ പരമോന്നത ഭാവമായ ശ്രീകൃഷ്ണനെ പൂജിച്ചാൽ മനോകാമനകളെല്ലാം പൂവണിയും. അതിനാൽ ഇഷ്ടവിവാഹ ലബ്ധിക്കും പ്രണയ സാഫല്യത്തിനും ദാമ്പത്യത്തിലെ സൗന്ദര്യപ്പിണക്കങ്ങളും രസക്കേടുകളും പരിഹരിക്കുന്നതിനും ശ്രീകൃഷ്ണ പ്രീതികരമായ ഉപാസനകളും വഴിപാടുകളും നടത്തുന്നത് വളരെ നല്ലതാണ്. മനസും ശരീരവും ശുദ്ധമാക്കി വ്രതനിഷ്ഠയോടെ നിശ്ചിത ദിവസം ഉപാസന നടത്തിയാൽ അഭീഷ്ടസിദ്ധി ലഭിക്കും. തടസം മാറി ആഗ്രഹിക്കുന്ന തരത്തിൽ ഉത്തമമായ വിവാഹ ബന്ധം ലഭിക്കുന്നതിനും പ്രേമസാഫല്യത്തിനും സഹായിക്കുന്ന അത്ഭുതശക്തിയുള്ള 18 ശ്രീകൃഷ്ണ മന്ത്രങ്ങളുണ്ട്. ഇത് തികഞ്ഞ ശ്രീകൃഷ്ണ പ്രേമത്തേടെ നിഷ്ഠകൾ പാലിച്ച് കൃത്യമായി ജപിച്ചാൽ അതിവേഗം അനുഗ്രഹം ലഭിക്കും. വ്യാഴാഴ്ച, രോഹിണി നക്ഷത്രം, ശ്രീകൃഷ്ണ പ്രധാനമായ മറ്റു ദിനങ്ങൾ തുടങ്ങിയവ ജപാരംഭത്തിന് ഉത്തമം. ഈ 18 മന്ത്രങ്ങൾ തുടർച്ചയായി 18 ദിവസം 3 പ്രാവശ്യം വീതം രണ്ട് നേരവും ജപിക്കണം. മന്ത്രങ്ങൾ തെറ്റ് കൂടാതെ ശ്രദ്ധയോടെ ജപിക്കുക. ഫലപ്രാപ്തിയുണ്ടാകും. ഗുരുപദേശത്തോടെ ജപിച്ചാൽ തെറ്റുപറ്റില്ല.

ഓം ക്ലീം കൃഷ്ണായ ഗോവിന്ദായ നമ:
ഓം ശ്രീം ലക്ഷ്മീയുക്തായ നമ:
ഓം ശ്രീം യോഗാത്മനേ ശ്രീം നാരായണായ നമ:
ഓം ശ്രീം കേശവായ നമ: യോഗാത്മനേ നമ:
ഓം ശ്രീം ക്ലീം ക്ലീം സച്ചിദാനന്ദായ നമ:
ഓം സ: ശ്രീം ക്ലീം സാമഘോഷായ ശ്രീം നമ:
ഓം ബാലായ ബാലഗോപാലായ ക്‌ളീം
ഹൃഷീകേശായ നമ:
ഓം പരമാത്മനേ പുണ്യായ കാലാത്മനേ ശ്രീം നമ:
ഓം ക്ലീം ശ്രീം ക്ലീം ഹം ഹയാരൂഢായ
പ്രയോഗാത്മനേ നമ:
ഓം ഋഗ്വേദവർണ്ണിതായ ഹയഗ്രീവായ
വേദഘോഷായ നമ:
ഓം അഗ്നിനയനായ മേഘാകൃതായ
ശ്രീം വിഷ്ണവേ നമ:
ഓം ശ്രീ പീഠയുക്തായ ജ്ഞാനായ
വേദാന്തപഠിതായ നമ:
ഓം ക്ലീം ശ്രീം ക്ലീം സത്യായസനാതനായ ഋഷിസേവിതായ നമ:
ഓം മഹാത്മനേ നമ: ഋഷിസേവിത
പാദാബ്ജായ ക്ലീം നമ:
ഓം ഭൂമീനാഥായ പരായ പരമാത്മനേ
ഗജാത്മനേ നമ:
ഓം വരുണപ്രിയായ മേഘനാദായ
വേദാത്മനേ നമ:
ഓം പരമജ്യോതിഷേ മയൂരനാഥായ
ഓങ്കാരായ ശ്രീം നമ:
ഓം സനാഥ സാഗര സത്യജ്ഞാന
പരാത്മനേ ശ്രീം ക്ലീം നമ:

തന്ത്രരത്നം പുതുമന മഹേശ്വരൻ നമ്പൂതിരി
(സംശയ നിവാരണത്തിന് വിളിക്കേണ്ട മൊബൈൽ: + 91 944702 0655)

error: Content is protected !!
Exit mobile version