Monday, 8 Jul 2024

തടസം, ദുഃഖം, ദുരിതം മാറ്റാൻ ജപിക്കാം പത്താമുദയത്തിന് ഈ 9 മന്ത്രങ്ങൾ

അനിൽ വെളിച്ചപ്പാട്
അഭീഷ്ടസിദ്ധി ലഭിക്കുന്നതിനും തടസ്സങ്ങൾ, ദുഃഖം, ദുരിതം തുടങ്ങിയവയിൽ നിന്നും മോചനം നേടാനും പത്താമുദയ ദിവസം ജപിക്കേണ്ട 9 മന്ത്രങ്ങൾ പറഞ്ഞു തരാം. അപാരമായ ഫലസിദ്ധിയുള്ള ഈ മന്ത്രങ്ങൾ പത്താമുദയ ദിവസമായ 2022 ഏപ്രിൽ 23 ശനിയാഴ്ച സാക്ഷാൽ മഹാദേവനെ ഗുരുവായി സങ്കല്പിച്ചാണ് ജപിക്കേണ്ടത്.

സൂര്യോദയം മുതൽ ജപം ആരംഭിക്കാം. ഏപ്രിൽ 23ന് സൂര്യോദയം 6 മണി 13 മിനിട്ട് 50 സെക്കന്റിനാണ്. താഴെ കൊടുത്തിരിക്കുന്നതിൽ നിന്നും ഇഷ്ടമുള്ള ഒരു മന്ത്രം തിരഞ്ഞെടുത്ത് 9 തവണ അല്ലെങ്കിൽ ഒൻപതിന്റെ ഗുണിതങ്ങളായി എത്ര തവണ വേണമെങ്കിലും ജപിക്കാം. എല്ലാ മന്ത്രങ്ങളും അല്ലെങ്കിൽ ഇഷ്ടമുള്ള ചില മന്ത്രങ്ങൾ മാത്രമായും തിരഞ്ഞെടുത്ത് ജപിക്കാം. ഏത് മന്ത്രം തിരഞ്ഞെടുത്താലും ആദ്യം ഗായത്രിമന്ത്രം ജപിക്കണം. ഗായത്രി കൂടാതെയുള്ള ഒരു മന്ത്രജപത്തിനും ഫലസിദ്ധി ലഭിക്കില്ലെന്ന് ആചാര്യന്മാർ പറഞ്ഞിട്ടുണ്ട്. എല്ലാവർക്കും പത്താമുദയ ആശംസകൾ:

1 ഗായത്രിമന്ത്രം

ഓം ഭുർ ഭുവ:സ്വ:
തത് സവിതുർ വരേണ്യം
ഭർഗോദേവസ്യ ധീമഹി
ധിയോയോന: പ്രചോദയാത്.

2 ആദിത്യ ഗായത്രി

ഓം ആദിത്യായ വിദ്മഹേ
ദിവാകരായ ധീമഹീ
തന്വോ സൂര്യ: പ്രചോദയാത്.

3 ആദിത്യ സ്തോത്രം

ജപാകുസുമസങ്കാശം
കാശ്യപേയം മഹാദ്യുതിം
തമോരിം സർവ്വപാപഘ്നം
പ്രണതോസ്മി ദിവാകരം

4 ആദിത്യധ്യാന മന്ത്രം

പത്മാസന: പത്മ കരോ ദ്വിബാഹുഃ
പത്മദ്യുതിഃ സപ്ത തുരംഗ വാഹനഃ
ദിവാകരോ ലോക ഗുരുഃ കിരീടി
മയി പ്രസാദം വിദധാതു ദേവഃ

5 ആദിത്യ പ്രസീദമന്ത്രം

ഭക്ത്യാ പരിദധാമീ ത്വത്തേജോരൂപം തഥാംബരം
അനേന പരിധാനേന പ്രസീദത്വം ദിവാകര:

6 സൂര്യദേവ പുഷ്‌പാഞ്‌ജലി മന്ത്രം

അഗ്നിം ദൂതം വൃണീമഹേ ഹോതാരം
വിശ്വവേദസം അസ്യ യജ്ഞസ്യ സുക്രതും
ഓം ആദിത്യായ നമഃ

7 ആദിത്യഹൃദയം

സന്താപനാശകരായ നമോ നമഃ
അന്ധകാരാന്തകാരായ നമോ നമഃ
ചിന്താമണേ! ചിദാനന്ദായ തേ നമഃ
നീഹാരനാശകരായ നമോ നമഃ
മോഹവിനാശകരായ നമോ നമഃ
ശാന്തായ രൗദ്രായ സൗമ്യായ ഘോരായ
കാന്തിമതാം കാന്തിരൂപായ തേ നമഃ
സ്ഥാവര ജംഗമാചാര്യായ തേ നമോ
ദേവായ വിശ്വൈക സാക്ഷിണേ തേ നമഃ
സത്വപ്രധാനായ തത്ത്വായ തേ നമഃ
സത്യസ്വരൂപായ നിത്യം നമോ നമഃ

8 സൂര്യശാന്തിമന്ത്രം

ഓം ആസത്യേന രജസാ വര്‍ത്തമാനോ
നിവേശയന്നമൃതം മര്‍ത്ത്യഞ്ച.
ഹിരണ്യയേന സവിതാ രഥേനാ
ദേവോയാതി ഭുവനാ വിപശ്യന്‍
അഗ്നിം ദൂതം വൃണീമഹേ ഹോതാരം
വിശ്വവേദസം അസ്യ യജ്ഞസ്യ സുക്രതും.
യേഷാമീശേ പശുപതി: പശൂനാം
ചതുഷ്‌പദാമുത ച ദ്വിപദാം
നിഷ്ക്രീതോഅയം യജ്ഞിയം ഭാഗമേതു
രായസ്പോഷാ യജമാനസ്യ സന്തു.
അധിദേവതാ പ്രത്യധിദേവതാ സഹിതായ ഭഗവതേ
ആദിത്യായ നമഃ ശംഭവേ നമഃ

9 സർപ്പദോഷശാന്തി മന്ത്രം

ഹിമാനീഹന്തവ്യം ഹിമഗിരിനിവാസൈകചതുരൗ
നിശായാം നിദ്രാണാം നിശി ചരമഭാഗേ ച വിശദൗ
വരം ലക്ഷ്മീപാത്രം ശ്രിയമതിസൃജന്തൗ സമയിനാം
സരോജം ത്വത്പാദൗ ജനനി ജയതശ്ചിത്രമിഹ കിം.

അനിൽ വെളിച്ചപ്പാട്
+91 94971 34134
www.uthara.in http://www.uthara.in

Story Summary: 9 Powerful Wish Fulfilling Mantras for Chanting on Medappathu ( Pathamudayam )

error: Content is protected !!
Exit mobile version